രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ് ദേവിക. ആ ക്ലാസ്സിലെ കുട്ടികൾക്ക് ഒരു ഏകദിന വിനോദയാത്രയുണ്ടായിരുന്നു. കുട്ടികളോടൊപ്പം സ്കൂളിന്റെ മാനേജരച്ഛനും പോയിരുന്നു. ദേവിക കയറിയിരുന്ന ബസ്സിൽ തന്നെയാണ് അച്ഛൻ യാത്രചെയ്തിരുന്നത്. യാത്രാമധ്യേ അത്യസാനനിലയിലുള്ള ഒരു രോഗിയുമായി ഒരു ആംബുലൻസ് ചീറിപാഞ്ഞുവന്നു കടന്നുപോയി. അതിൽനിന്നു നിർത്താതെ അടിക്കുന്ന സയറൻറെ സ്വരം തന്റെ കാതിൽപതിച്ച നിമിഷം മുതൽ ദേവിക കണ്ണുകൾ അടച്ചു കൈകൾ കുപ്പി സ്വരം കേട്ടിരുന്ന സമയമത്രയും ഇരിക്കുന്നത് മാനേജർഅച്ഛൻ ശ്രദ്ധിച്ചു.
കുട്ടികൾക്ക് വിശ്രമിക്കാൻ വേണ്ടി വാഹനങ്ങൾ പാർക്ക് ചെയ്തു. കുട്ടികളെല്ലാവരും പുറത്തേയ്ക്കിറങ്ങി. ആ സമയത്തു അച്ഛൻ ദേവികയെ അടുത്തേയ്ക്കു വിളിച്ചു ചോദിച്ചു: സയറൻ കേട്ടിരുന്ന സമയമത്രയും മോൾ കണ്ണുമടച്ചിരിക്കുകയായിരുന്നല് ലോ. അങ്ങനെ ചെയ്തതിനു പ്രത്യേക കാരണങ്ങൾ വല്ലതുമുണ്ടോ? “ഉണ്ട് അച്ഛാ, എന്റെ ‘അമ്മ പറഞ്ഞുതന്നിട്ടുണ്ട് എപ്പോഴെങ്കിലും ആംബുലൻസിന്റെ സയറൻ കേട്ടാൽ കൈകൾ കുപ്പി കണ്ണടച്ച് ആ സമയമത്രയും അത്യാസന്നനിലയിലുള്ള ആൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കണമെന് നു.”
എത്ര നല്ലൊരു ‘അമ്മ! മകളിൽ നന്മയുടെ വിത്തുകൾ വിതച്ചു, അവയ്ക്കു വളവും വെള്ളവും നൽകി, അവളിൽ പ്രസ്തുത നന്മകൾ തഴച്ചു വളരാൻ പരിശ്രമിക്കുന്ന ഒരു അതുല്യ, അസുലഭ സ്ത്രീരത്നം!
‘അമ്മ തന്റെ ഹൃദയവയലിൽ വിതച്ച വിത്തുകൾ നന്നായി വളത്തിയെടുക്കാൻ കഴിവുനുമപ്പുറം പരിശ്രമിക്കുന്ന ഒരു മകൾ! ‘അമ്മ മുതിർന്നവർക്ക്, മകൾ ബാലികാബാലന്മാർക്കു മാതൃകയാവട്ടെ!