സർവ്വജ്ഞാനവും ദൈവത്തിൽനിന്നു വരുന്നു അത് എന്നേക്കും അവിടുത്തോടു കൂടെയാണ്; എല്ലാറ്റിനും മുൻപ് അതും സൃഷ്ടിക്കപ്പെട്ടു. അത് നദിയാണ്. എല്ലാം എന്നപോലെ ജ്ഞാനവും ദൈവത്തിന്റെ സൃഷ്ടിയാണ് (പ്രഭാ. 1 :1 ,4 )
ജ്ഞാനവും പ്രബോധനവും പുച്ഛിച്ചു തള്ളുന്നവന്റെ നില ശോചനീയമാണ്. അവരുടെ പ്രത്യാശ വ്യർത്ഥവും പ്രയത്നം നിഷ്ഫലവുമാണ്. അവർ ഉണ്ടാക്കുന്നത് നിരുപയോഗമാണ്(ജ്ഞാനം 3 : 11 )
കർത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്റെ പൂർണ്ണതയാണ്. അവൾ തന്റെ സത്ഫലങ്ങൾ കൊണ്ട് മനുഷ്യരെ തൃപ്തരാക്കുന്നു (പ്രഭാ.1:16)
കർത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്റെ മകുടമാക്കുന്നു; അതു സമാധാനവും ആരോഗ്യവും സമൃദ്ധമാക്കുന്നു (പ്രഭാ.1:18)
കർത്താവിനോടുള്ള ഭാഗത്തി ജ്ഞാനത്തിന്റെ തായ്വേരാണ്;(പ്രഭാ.1 :20)
ജ്ഞാനം ആഗ്രഹിക്കുന്നവൻ പ്രമാണം കാക്കട്ടെ; കർത്താവ് അത് പ്രദാനം ചെയ്യും (പ്രഭാ. 1:26)
കർത്താവിനോടുള്ള ഭക്തി ജ്ഞാനവും പ്രബോധനവുമാകുന്നു; അവിടുന്ന് വിശ്വസ്തതയിലും വിനയത്തിലും പ്രസാദിക്കുന്നു. (പ്രഭാ. 1:27)
അവളെ സേവിക്കുന്നവൻ പരിശുദ്ധനായവനെ സേവിക്കുന്നു; അവളെ സ്നേഹിക്കുന്നവനെ കർത്താവ് സ്നേഹിക്കുന്നു. അവളെ അനുസരിക്കുന്നവൻ ജനതകളെ വിധിക്കും; അവളുടെ വാക്കു കേൾക്കുന്നവൻ സുരക്ഷിതനായിരിക്കും. അവളെ വിശ്വസിക്കുന്നവൻ അവളെ ലഭിക്കും; അവന്റെ സന്തതികൾക്കും അവൾ അധീനയായിരിക്കും (പ്രഭാ. 4:14-16)
മകനെ മനസ്സുവെച്ചാൽ നിനക്ക് ജ്ഞാനിയാകാം; ഉത്സാഹിച്ചാൽ നിനക്ക് സമർത്ഥനാകാം (പ്രഭാ 6:32).
കർത്താവിന്റെ ഭക്തൻ ഇത് ചെയ്യും; കല്പനകളിൽ ഉറച്ചു നിൽക്കുന്നവന് ജ്ഞാനം ലഭിക്കും ; അമ്മയെപ്പോലെ അവൾ അവനെ സമീപിക്കും; നവവധുവിനെപ്പോലെ സ്വീകരിക്കും. അറിവിന്റെ അപ്പംകൊണ്ട് അവൾ അവനെ പോഷിപ്പിക്കും; ജ്ഞാനത്തിന്റെ ജലം കുടിക്കാൻ കൊടുക്കും. അവൻ അവളെ ചാരി നിൽക്കും വീഴുകയില്ല. അവളിൽ ആശ്രയിക്കും ലജ്ജിതനാവുകയില്ല. അവൾ അവനു അയൽക്കാരുടെ ഇടയിൽ ഔന്നത്യം നൽകും; സമൂഹമധ്യേ സംസാരിക്കാൻ അവനു കഴിവ് നൽകും (പ്രഭാ. 15:1-5)
നിയമവിധേയൻ വികാരങ്ങളെ നിയന്ത്രിക്കുന്നു; ജ്ഞാനം ദൈവഭക്തിയിൽ പൂർണമാകുന്നു! ബുദ്ധിസാമർഥ്യമില്ലാത്തവനെ പഠിപ്പിക്കുക സാധ്യമല്ല; എന്നാൽ, നീരസം വളർത്തുന്ന ഒരുതരം സാമർഥ്യമുണ്ട്. ബുദ്ധിമാന്റെ ജ്ഞാനം കവിഞ്ഞൊഴുകുന്ന നദിപോലെ പെരുകുന്നു; അവന്റെ ഉപദേശം വറ്റാത്ത നീരുറവയാണ് (പ്രഭാ. 21:11-13)