സ്വർഗ്ഗത്തിന്റെ രഹസ്യ പദ്ധതി

Fr Joseph Vattakalam
1 Min Read

ദാരിദ്ര്യത്തിന്റെ കഠിന യാതനയിൽ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു ജോസഫ് സർത്തോയുടെത്. പക്ഷെ പഠനത്തിനും ഇതര കാര്യങ്ങൾക്കും മിടുമിടുക്കനായിരുന്ന ജോസഫ്. വൈദികനാകണമെന്നായിരുന്നു ഈ കൊച്ചു മിടുക്കന്റെ വലിയ ആഗ്രഹം. എന്നാൽ പഠനച്ചിലവ് താങ്ങാൻ കുടുംബത്തിന് സാധിക്കില്ലായിരുന്നു. അവൻ തന്റെ തീവൃമായ ആഗ്രഹം പരിശുദ്ധയുടെ ത്രിപദത്തിങ്കൽ സമർപ്പിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. കണ്ണീരോടെ അവൻ പ്രാർത്ഥിച്ചു: “ഓ, മറിയമേ, എന്റെ നല്ല അമ്മെ, ഈശോയ്ക്കും അമ്മയ്ക്കും ഏറ്റം പ്രിയപ്പെട്ട ഒരു വൈദികനാകാൻ എന്നെ സഹായിക്കണമേ.”

തുടർന്ന് ധനസഹായത്തിനായി രൂപതയിൽ അപേക്ഷ സമർപ്പിച്ചു. നിയോഗം സമർപ്പിച്ചു നിരന്തരം പ്രാർത്ഥിക്കാനും തുടങ്ങി. ‘അമ്മ ഇടപെടുക തന്നെ ചെയ്തു. രൂപതാധികാരികൾ ജോസഫിന് പഠനത്തിനാവശ്യമായ സ്കോളർഷിപ് നൽകി. കണ്ണീരോടെ അമ്മയുടെ സന്നിധിയിലണഞ്ഞ  ആരെയും അവിടുന്ന് ഉപേക്ഷിച്ചിട്ടില്ല. പരിശുദ്ധ ‘അമ്മ അനുവദിച്ചുകൊടുത്ത സ്കോളര്ഷിപ്പുമായി പഠിച്ചു വൈദികനായ സർത്തോ സമയത്തിന്റെ പരിപൂര്ണതയിൽ സഭാനൗകയുടെ അമരക്കാരനായി, വിശുദ്ധനായി. ഇതാരാണെന്നറിയണ്ടേ? അദ്ദേഹമാണ് ഏവർക്കും ഏറ്റം പ്രിയപ്പെട്ട വി. പത്താം പിയൂസ് മാർപാപ്പ.

പരിശുദ്ധ അമ്മയിലൂടെ അഖിലേശൻ ചെയുന്ന കാര്യങ്ങൾ എത്രയോ വിസ്മയാവഹം! സ്വർഗത്തിന് മാത്രം അറിയാവുന്ന രഹസ്യപദ്ധതികളാണവ.

Share This Article
error: Content is protected !!