സ്വീഡനിലെ വി. ബ്രിഡ്ജറ് (1304 – 1373)
1304 ൽ സ്വീഡിഷ് രാജകുടുംബത്തിൽ ബ്രിഡ്ജറ് ജനിച്ചു. കുട്ടി ജനിച്ച ഉടനെ ഭക്തയായ ‘അമ്മ ഗോത് രാജവംശത്തില്പെട്ട ഇകെഞ്ചുറുഗീസ് മരിച്ചുപോയി. ഭക്തയായ ഒരു അമ്മായിയാണ് ബ്രിഡ്ജറ്റിനെ വളർത്തികൊണ്ടുവന്നത്. മുന്ന് വയസ്സുള്ളപ്പോഴെ ബ്രിഡ്ജറ്റിന് സംസാരശക്തി ഉണ്ടായുള്ളൂ. ആദ്യം ഉച്ചരിച്ച വാക്കുകൾ ദൈവസ്തുതികളാണ്. ബാലസാഹജമായ വാശിയോ കോപമോ അനുസരണക്കുറവോ ഒന്നും ബ്രിഡ്ജറ്റിൽ കണ്ടില്ല.
പത്താമത്തെ വയസ്സിൽ പീഡാനുഭവത്തെപ്പറ്റി ഒരു പ്രഭാഷണം അവൾ ശ്രവിക്കുകയും അതെ രാത്രി ക്രൂശിതനായ ഈശോയുടെ ഒരു കാഴ്ച അവൾക്കുണ്ടാകുകയും ചെയ്തു. ഒരു സ്വരം അവൾ കേട്ടു: “എന്റെ മകളെ, എന്നെ നോക്കൂ” ശോകാർത്തയായി അവൾ ചോദിച്ചു: “ആരാണ് അങ്ങയോടു ഇങ്ങനെ ചെയ്തത്?” “എന്നെ നിന്ദിക്കുന്നവരും എന്റെ സ്നേഹം ഗ്രഹിക്കാത്തവരും” എന്ന് കേട്ടതുപോലെ അവൾക്കു തോന്നി. ഈ ദർശനം എന്നും രാജകുമാരിയുടെ ധ്യാനവിഷയമായി.
പിതാവിന്റെ നിർദ്ദേശാനുസരണം പതിനാറാമത്തെ വയസ്സിൽ ബ്രിഡ്ജറ് സ്വീഡനിലെ ഉൾഫാ രാജകുമാരനെ വിവാഹം ചെയ്തു. എട്ടു മക്കളുണ്ടായ ശേഷം പൂർണ വിരക്തി പാലിക്കുമെന്ന് ഇരുവരും പ്രതിജ്ഞ ചെയ്തു. അവർ ദരിദ്രർക്കായി ഒരു ആശുപത്രി പണിയിച്ചു. അങ്ങനെയിരിക്കെ, ഈ ദമ്പതികൾ കംബോസ്റ്റല്ല എന്ന പ്രദേശത്തേക്ക് ഒരു തീർത്ഥയാത്ര ചെയ്തു. മടക്കയാത്രയിൽ രോഗിയായിത്തീർന്ന ഭർത്താവിനെ ബ്രിഡ്ജറ് അത്യന്തം സ്നേഹത്തോടെ ശുശ്രൂഷിച്ചു. സുഖമായി മടങ്ങിയെത്തിയെങ്കിലും 1344 ൽ ഉൾഫാ ഒരു സിസ്റ്റേഴ്സിയൻ ആശ്രമത്തിൽ കിടന്നു മരിച്ചു. അദ്ദേഹം ആ സഭയിൽ ചേരാൻ ഒരുങ്ങുകയായിരുന്നുവെന്നു പറയുന്നു.
ഭർത്താവിന്റെ മരണശേഷം കുടുംബസ്വത്തു മക്കൾക്ക് ഭാഗിച്ചുകൊടുത്തിട്ടു ബ്രിഡ്ജറ് ഒരു വെള്ള വസ്ത്രം മാത്രം ധരിച്ചുകൊണ്ടിരുന്നു. ഭക്ഷണം അപ്പവും വെള്ളവും മാത്രമായി. വെള്ളിയാഴ്ച ദിവസങ്ങളിൽ പ്രായശ്ചിത്തം അത്യധികം വർധിപ്പിച്ചു. പുതിയ മഠങ്ങൾ പലതു സ്ഥാപിച്ചു. ജീവിതത്തിലെ അവസാനത്തെ 30 വർഷവും ബ്രിഡ്ജറ് കുമ്പസാരിച്ചിരുന്നു. കർത്താവിന്റെ പീഡാനുഭവത്തിന്റെ പല കാഴ്ചകളും ഈ പുണ്യവതിക്കുണ്ടായിട്ടുണ്ട്. അവയെല്ലാം ജ്ഞാനപിതാക്കന്മാരുടെ വിധിക്കു അവൾ സമർപ്പിച്ചുകൊണ്ടാണിരുന്നത്. ക്രൂശിതനോടുള്ള സ്നേഹം നിമിത്തം അവൾ പലസ്തീനിയയിലേക്കു ഒരു തീർത്ഥയാത്ര നടത്തുകയുണ്ടായി.
1350 ലെ വിശുദ്ധ വത്സരത്തിൽ തന്റെ വിധവയായ മകൾ വി. കാഥറിനോടുകൂടെ റോമയിലേക്കു പോയി. ഒരു വര്ഷം അവിടെ താമസിച്ചു. മടങ്ങി മൂത്ത മകൾ ബ്രിർജെറ്റിന്റെ കൂടെ താമസിച്ചുവരവേ 1373 ജൂലൈ ഇരുപത്തിമൂനാം തീയതി എഴുപതാമത്തെ വയസ്സിൽ ബ്രിഡ്ജറ് നിര്യാതയായി. അന്ത്യകൂദാശകൾ ചാക്കുവസ്ത്രം ധരിച്ചുകൊണ്ടാണ് സ്വീകരിച്ചത്.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.