സ്നാർക്കിങ്
അമേരിക്കൻ മാധ്യമ നിരൂപകനും എഴുത്തുകാരനുമാണ് ഡേവിഡ് ഡെൽബി. ഇന്നു പ്രചരിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധ ‘മാധ്യമക്കോടതി’യുടെ കരുനീക്കങ്ങൾക്കു ഡെൽബി നൽകിയിരിക്കുന്ന പേരാണ് ‘സ്നാർക്കിങ്.’ ഓസ്ഫോർഡ് നിഘണ്ടു snark എന്ന പദത്തിന് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ : A fabulous animal, originally the subject of a nonsense poem; The Hunting of the Snark (1876) by Lewis Carrol’ കുട്ടികൾക്ക് ഏറെ പ്രിയങ്കരനാണ് ഈ ഇംഗ്ലീഷ് സാഹിത്യകാരൻ.
ദീപിക ഇങ്ങനെ എഴുതുന്നു:
(മനുഷ്യ)ഭാവനയിൽ മാത്രം ജീവിക്കുന്ന ഒരു ഭീകര ജന്തുവാണ് സ്നാർക്. വേട്ടക്കാർക്കു വേണ്ട കഴിവോ സാമ്യർത്യമോ സാമാന്യ ബുദ്ധിപോലുമോ ഇല്ലാത്ത പത്തുപേർ ഒരുമിച്ചു ചേർന്ന് സ്നാർക്കിനെ തേടി വേട്ടയ്ക്ക് പോകുന്ന വിഡ്ഢിത്തമാണ് ലൂയിസിന്റെ കവിതയുടെ പ്രമേയം. സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ടവരാണിവർ. 1960 കാലങ്ങളിൽ എറണാകുളം ലോ കോളേജിന്റെ പ്രഗത്ഭനായ പ്രിൻസിപ്പലും സുപ്രസിദ്ധ വാഗ്മിയുമായിരുന്നു ഡോക്ടർ ഫിലിപ്പ് തയ്യിൽ. കലാലയ മുത്തശ്ശിയും ശദാബ്ധിയിലേക്കു കാലൂന്നുന്നവളുമായ സെൻറ് ബെർക്മെൻസ് കോളേജിന്റെ നിറഞ്ഞ സദസിൽ പ്രധാന പ്രഭാഷകനായി അദ്ദേഹം വന്നു പ്രസംഗിച്ചത് ഈയുള്ളവന്റെ മനസ്സിൽ പച്ചയായി നിൽക്കുന്നു. ലേഖകൻ അന്ന് അവിടെ 1st DC വിദ്യാർത്ഥിയായിരുന്നു. തയ്യിലിന്റെ പ്രഭാഷണത്തിന്റെ ആമുഖ വാക്യമിതായിരുന്നു: If you expect from me anything you will end up like a blindman, searching for a black cat in a dark room, which there. ഈ സുന്ദര വാക്യത്തിലുമുണ്ട് സ്നാർക്കിങ്ങിനു പറ്റിയ ഒരു വിവരണം.
കാലിക കേരളത്തിന്റെ മാധ്യമലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതു തന്നെ. മാധ്യമഭാസകരെ ഒന്നിപ്പിക്കുന്ന ഘടകം ‘വേട്ട’ നൽകുന്ന ഇക്കിളിമാത്രം, ഒപ്പം അതിലൂടെ കുമിഞ്ഞുകൂടുന്നു തികച്ചും അനർഹവും പാപഫലവുമായ സമ്പത്തും. അവർ പടച്ചുവിടുന്ന ദുർഗന്ധം വമിക്കുന്നതും ഗൂഢാലോചനപരവും ജുഗുപ്സാവഹവും കുതന്ത്ര നിർമ്മിതവും നിഗൂഢലക്ഷ്യങ്ങളുമുള്ളവയും നീതിക്കും സത്യത്തിനും മനഃസാക്ഷിക്കും നിരക്കാത്തവയുമാണെന്നു സാമാന്യബുദ്ധിയുള്ളവർക്കൊക്കെ ബോധ്യമുള്ള കാര്യമാണ്. ഇവവഴി ചാനലുകൾക്കും പത്രങ്ങൾക്കും (the so-called) താത്കാലിക ഹൈക്ക് ലഭിക്കുന്നുമുണ്ടാകും.
‘Fools rush in where angels fear to tread’ ചാനലിലെ കണ്ടക്ടറ്റേഴ്സിനും സഹയാത്രികർക്കും ഉളുപ്പില്ലാതെ നാക്കിനെല്ലില്ലാതെ ‘വായിൽ വരുന്നത് കോതയ്ക്ക് പാട്ട്’ എന്ന കണക്കിന് വിളമ്പുക അയത്ന സഹജം സുഹൃത്തുക്കളെ ഒന്നുപറയാം: One may fool a few for all the time, but one can never fool all people for all the time.
സ്നാർക്കിങ്ങിന്റെ സവിശേഷതകൾ അക്കമിട്ടുകാണുന്നതു സജ്ജനങ്ങൾക്കു സഹായകമാകും.
1) പവിത്രമായവയെ പുച്ഛിക്കുക -അഹന്തയുടെയും ധാർഷ്ട്ട്യത്തിന്റെയും ഗുരുത്വമില്ലായ്മയുടെയും ബഹിർസ്ഫുരണം.
2) ഇരയെ കുത്തുകുത്തി രക്തം വാർന്നു വാർന്നു വീണൊഴുകുന്നതുവരെ മുറിവേൽപ്പിക്കുക (കൊന്നാൽ പിന്നെ കഥ ഇല്ലല്ലോ) എന്റെ ബാല്യത്തിൽ ഏതോ പ്രത്യേക സാഹചര്യത്തിൽ ‘അമ്മ പറഞ്ഞ ഒരു ഗ്രാമീണ പഴംചൊല്ല് ഓർമ്മയിൽ വരുന്നു:’ എലിയുടെ കണ്ണുകളിലൂടെ ചുടുചോര ചീന്തിയാലും പൂച്ച കടി വിടുകയില്ല’.
3) മനഃസാക്ഷിയുള്ള ശ്രോതാക്കളിൽ നിതാന്ത അസ്വസ്ഥത ഉളവാക്കുക. (sadism verging on madness)
4) വൈകാരിക ക്ഷോഭം ആളിക്കത്തിക്കുക (exploiting mob psychology)
5) ഇരയ്ക്കു വേണ്ടി വാദിക്കുന്ന ആളെ ആക്രോശിച്ചു നിശ്ശബ്ദനാക്കുക. (ഔചിത്യബോധമോ, പ്രതിപക്ഷ ബഹുമാനമോ, മനുഷ്യത്വമോ പോലുമില്ലാത്ത ക്രൂരത)
6) അവസരവാദം
7) end justifies the means
8) തീരെ തരംതാണതും ബഹുവർതഥ (ധ്വയാർത്ഥമൊന്നും പോരാ!) ധ്വ്യോതകവും ചിലർക്കെങ്കിലും ഊറിച്ചിരിക്കാൻ വകനൽകുന്നതുമായ പ്രയോഗങ്ങൾ ഉപയോഗിക്കുക.
9) സർവജ്ഞ പീഠം കയറിയവർ എന്ന ഭാവേന പുലമ്പുക.
10) പച്ച ഇറച്ചി വലിച്ചുകീറുന്ന ഫീൽ ഉണ്ടാക്കുക.
ആധാരം ദീപിക
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.