1057-ൽ സ്കോട്ട്ലന്റിലെ രാജാവായ മാൽക്കോം വിവാഹം കഴിച്ചത് ഇംഗ്ലീഷു രാജാവായ വി. എഡ്വേർഡിന്റെ സഹോദരപുത്രി മാർഗരറ്റിനെ യാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാജ്ഞി അമൂല്യമായ ഒരു പവിഴം തന്നെയായിരുന്നു. കൊട്ടാരത്തിലാണ് വളർന്നതെങ്കിലും മാർഗരറ്റ് ലൗകിക സന്തോഷങ്ങളെ വിഷമായിട്ടാണു കണക്കാക്കിയിരുന്നത്. മാൽക്കോം പരു പരുത്ത ഒരു മനുഷ്യനായിരുന്നെങ്കിലും രാജ്ഞിയുടെ സംപ്രീതമായ പെരു മാറ്റംകൊണ്ട് അദ്ദേഹം ശ്രദ്ധപതിക്കാനും ഭരണകാര്യങ്ങളിൽ രാജ്ഞിയുടെ ഉപദേശം തേടാനും കൂടി തയ്യാറായി. എല്ലാ പ്രവൃത്തികളിലും രാജ്ഞി ഭർത്താവിനെ സഹായിച്ചിരുന്നെങ്കിലും പ്രാർത്ഥനയ്ക്കോ ദൈവസാന്നിദ്ധ്യ സ്മരണയ്ക്കോ കുറവു വരുത്തിയില്ല. എട്ടു മക്കളുണ്ടായി. അവരെ ദൈവ ഭക്തിയിൽ വളർത്താൻ മാർഗരറ്റ് ഒട്ടും അശ്രദ്ധ പ്രദർശിപ്പിച്ചിട്ടില്ല.
രാജ്യം മുഴുവനും തന്റെ കുടുംബമായിട്ടാണ് രാജ്ഞി കരുതിയിരുന്നത്. ഞായറാഴ്ചകളും നോമ്പു ദിവസങ്ങളും ആചരിക്കാൻ ശ്രദ്ധ ചെലുത്തിയിരുന്നു. നോമ്പുകാലത്തും ആഗമനകാലത്തും ദിവസന്തോറും 300 ദരിദ്രരെ വിളിച്ചു രാജാവും രാജ്ഞിയും ഭക്ഷണം വിളമ്പി കൊടുത്തി രുന്നു. വിദേശീയർക്കുവേണ്ടിക്കൂടി രാജ്ഞി ആശുപത്രികൾ സ്ഥാപിച്ചു. നോമ്പിലും ആഗമനകാലത്തും പാതിരാത്രിയിൽ എഴുന്നേറ്റു പ്രാർത്ഥിച്ചി രുന്നു. രാവിലെ കുർബാന കഴിഞ്ഞു വരുമ്പോൾ ആറു ദരിദ്രരുടെ പാദ ങ്ങൾ കഴുകി അവർക്കു ധർമ്മം കൊടുത്താണ് അയച്ചിരുന്നത്. സ്വന്തം ആഹാരം എത്രയും തുഛമായിരുന്നു.
മാൽക്കോം സമാധാനപ്രിയനായിരുന്നു എങ്കിലും സമർത്ഥനായ പോരാളിയായിരുന്നു. ഒരു ഇംഗ്ലീഷ് സൈന്യം അദ്ദേഹത്തിനു കീഴടങ്ങി ആൻവിക്കു മാളികയുടെ താക്കോൽ രാജാവിനു സമർപ്പിക്കുന്ന സമയത്തു അപ്രതീക്ഷിതമായി ഇംഗ്ലീഷു പടയാളികൾ അദ്ദേഹത്തെ കുത്തിക്കൊന്നു. തുടർന്ന് നടന്ന യുദ്ധത്തിൽ മകൻ എഡ്ഗാറും മരിച്ചു. ദൈവ തിരുമന സ്സിനു കീഴ്പ്പെട്ടുകൊണ്ടു രോഗിയായിരുന്ന രാജ്ഞി എല്ലാം സഹിച്ചു. തിരു പാഥേയം സ്വീകരിച്ചശേഷം രാജ്ഞി പ്രാർത്ഥിച്ചു: “കർത്താവായ ഈശോ അങ്ങു മരിച്ചു കൊണ്ടു ലോകത്തെ രക്ഷിച്ചുവല്ലോ എന്നെ രക്ഷിക്കണമേ” ഇതു തന്നെ ആയിരുന്നു രാജ്ഞിയുടെ അന്തിമ വചസ്സുകൾ.
വിചിന്തനം: ആത്മാവു വേർപിരിയുമ്പോൾ ശരീരം മരിക്കുന്നു. ദൈവം വേർപിരിയുമ്പോൾ ആത്മാവു മരിക്കുന്നു” (വി. അഗുസ്റ്റിൻ)