6 ) യുവജനങ്ങളെ പ്രചോദനപരമായ മാന്യതയുള്ള ജോലികളിൽ ഉൾപ്പെടുത്തുക.
യുവജനങ്ങൾക്ക് അന്തസ്സും മാന്യതയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. അവസരങ്ങളില്ലാതാകുമ്പോൾ അവർ മദ്യപാനം, മയക്കുമരുന്ന് തുടങ്ങി പലവിധ ആസക്തികൾക്ക് അടിമയപ്പെടുകയും അതുവഴി ആത്മഹത്യയിലേക്ക് എത്തിച്ചേരുകയും ചെയ്യാം. യുവജനങ്ങൾക്കിടയിലെ ആത്മഹത്യാ പ്രവണതയെക്കുറിച്ച് പാപ്പ ആശങ്കപ്പെടുന്നു. ജീവിത മൂല്യങ്ങൾ ന്യൂജെനറേഷൻ സംസ്കാരത്തിനുവേണ്ടി ബാലികഴിക്കരുത്.
7 ) പ്രകൃതിയോട് ബഹുമാനമുള്ളവരായിരിക്കുക
പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും മാർപാപ്പ നമ്മോടു ആവശ്യപ്പെടുന്നു. സൃഷ്ടിജാലത്തിനു കരുതലേകാൻ നമുക്ക് കടമയുണ്ട്. പക്ഷെ, നാമത് ചെയ്യുന്നുണ്ടോ ? ഇതുതന്നെയാണ് നമ്മുടെ മുൻപിലുള്ള വെല്ലുവിളി. നമ്മോടായി നാം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. കൊടും ഭീകരതയോടെ ഈ പ്രകൃതിയെ നശിപ്പിക്കുന്നതുമൂലം നാം സ്വയം ആത്മഹത്യ നടത്തുകയാണ്. നാം വരും തലമുറയോട് ചെയ്യുന്ന കൊടും ക്രൂരത.
8 ) നിഷേധാത്മകമായി പ്രതീകരിക്കാതെയിരിക്കുക
” നീ സഹോദരൻറെ കണ്ണിലെ കരട് കാണുകയും നിൻറെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതെ യിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?” (മത്തായി.7:3) സ്വന്തം തെറ്റുകളും കുറവുകളും മറച്ചുകൊണ്ട് പലപ്പോഴും മറ്റുള്ളവരുടെ തെറ്റുകൾ ഉയർത്തിക്കാട്ടുന്നവരാണ് നാം.ഇത് നമ്മുടെ ആത്മവിശ്വാസമില്ലായ്മ്മയാണ്. ഇത്തരം ചിന്തകൾ ഒഴിവാക്കാൻ പാപ്പ ആവശ്യപ്പെടുന്നു. നിഷേധാത്മകമായ ചിന്തകളിൽ നിന്നും സംസാരത്തിൽ നിന്നും അകന്നു ആരോഗ്യകരമായ ഒരു മനസിനെ മെനഞ്ഞെടുക്കണം.
9 ) മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കാ തെയിരിക്കുക.
മറ്റുള്ളവരുടെ വിശ്വാസങ്ങളെയും അനുഷ്ഠാന-ങ്ങളേയും ആദരിക്കണം. മറ്റുമതക്കാരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ വിശ്വാസ അനുഷ്ഠാനങ്ങളെ മാനിക്കുകയും ചെയ്യണം. ആശയവിനിമയത്തിലൂടെയാണ് ഒരാൾക്ക് അല്ലെങ്കിൽ ഒരു സമൂഹത്തിനു വളരാൻ സാധിക്കുന്നത്. നമ്മുടെ സാക്ഷ്യങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമായി മാറണം. അങ്ങനെ മതസൗഹാർദം വളർത്തിയെടുക്കണം. സഭ വളരേണ്ടത് വിശ്വാസസത്യങ്ങളിൽ അടിയുറച്ചുകൊണ്ടാണ്. മതപരിവർത്തനത്തിനു പ്രോത്സാഹിപ്പിക്കുന്നത് വളർച്ചെയെക്കാൾ തളർച്ച ഉളവാക്കാനാണ് സാധ്യത.
10 ) സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുക.
” സമാധാനം കാംക്ഷിക്കൂ …. അതിനായി പ്രാർത്ഥിക്കൂ ” …. സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും നടുവിലാണ് നാമിന്ന്. സമാധാനത്തിനുവേണ്ടി നാം സ്വരമുയർത്തണം. സമാധാനമെന്നാൽ അതു ശാന്തമല്ല. സമാധാനം സദാ കർമ്മനിരതമായി മാറ്റങ്ങൾക്കനുസരിച്ചു കാലോചിതമായി പ്രവർത്തിക്കണം.
സന്തോഷം കണ്ടെത്താനുള്ള ഫ്രാൻസിസ് പാപ്പയുടെ ഈ പത്തു വഴികൾ ആധുനിക കാലത്ത് വളരെയധികം പ്രാധാന്യം അർഹിക്കുന്നു. വളരെ ലളിതമായ കാര്യങ്ങൾ മാത്രമേ പാപ്പ പറഞ്ഞിട്ടുള്ളൂ. ഇവ പ്രായോഗിക ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ പ്രയാസമുള്ളതല്ല. കുടുംബങ്ങൾ തമ്മിൽ പരസ്പര ധാരണയോടെ വിശ്വാസം ആർജ്ജിച്ചു സ്നേഹത്തിലും സമാധാനത്തിലും വ്യാപരിക്കുവാൻ ഈ വഴികൾ ഉപകരിക്കും.