സന്തുഷ്‌ഠ ജീവിതത്തിനു ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ച 10 "പ്രമാണങ്ങൾ": (തുടർച്ച)

Fr Joseph Vattakalam
2 Min Read

3 ) ജീവിതത്തിൽ ശാന്തത കൈവെടിയാതിരിക്കുക.

ശാന്തശീലർ ഭാഗ്യവാന്മാർ അവർ ഭൂമി അവകാശമാക്കും. (മത്തായി.5 :5 ) കുത്തിയൊഴുകുന്ന നദി എല്ലാം തകർത്തു കളയുന്നു. എന്നാൽ ശാന്തമായി ഒഴുകുന്നത് ഒന്നും നശിപ്പിക്കുന്നില്ല എന്നുമാത്രമല്ല എല്ലാത്തിനും ഉപകരിക്കുന്നു. ശാന്തമായി ഒഴുകുന്നതുപോലെ ആകണം നമ്മുടെ ജീവിതം. ശാന്തതയില്ലാതെ ക്ഷമിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങൾ നിത്യസംഭവങ്ങളാണ്. ഉദാഹരിച്ചാൽ, നാം നമ്മുടെ വാഹനത്തിൽ യാത്രയിൽ ആണെന്ന് കരുതുക. വേഗത്തിൽ ഹോണടിച്ചു ശല്യപ്പെടുത്തി മറ്റൊരു വാഹനം നമ്മുടെ വാഹനത്തെ മറികടക്കുകയാണെങ്കിൽ … അയാളോടുള്ള ദേഷ്യത്താൽ നമ്മുടെ മനസ് നിറയും .. ക്രോധം നിയത്രിക്കാനാവാതെ അയാളെ മനസ്സിൽ ചീത്തവിളിക്കും സ്വാഭാവികം.. പക്ഷെ നിങ്ങൾ വൈരാഗ്യം വച്ച് പുലർത്തുന്നത് ആ വാഹനത്തിലുള്ളവർ അറിയുന്നുണ്ടോ ? ജീവിതത്തിൻറെ എല്ലാ രസങ്ങളും അറിഞ്ഞു അവർ മുമ്പോട്ടു പോയി .. നഷ്ട്ടം നിങ്ങൾക്ക് തന്നെ. ഒരിക്കലും ശാന്തതയും ക്ഷമയും കൈവെടിയാതിരിക്കുക .. സോറി പറയുക. എളിമയോടെ ശാന്തതയോടെ ക്ഷമിക്കാൻ സാധിക്കണം.

4 ) ഒഴിവുവേളകൾ ആരോഗ്യകരമായി ചെലവഴിക്കുക .

“അലസത പിശാചിൻറെ പണിപ്പുരയാണ് ” ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിൻറെ ഒഴിവുവേളകൾ ചിലവഴിക്കുന്നത് എഴുത്തിലും വായനയിലുമാണ്. ഒഴിവുവേളകൾ ഏറ്റവും ആസ്വാദ്യകരമായി തനിക്കനുഭവപ്പെടുന്നത് കുട്ടികളോടൊപ്പം കളിക്കുമ്പോൾ ആണെന്ന് പാപ്പ പറയുന്നു.

കുഞ്ഞുങ്ങൾ ഭക്ഷിക്കാൻ ഇരിക്കുമ്പോൾ അവരെ ടെലിവിഷൻ കാണാൻ അനുവദിക്കരുത്. കുഞ്ഞുമനസ്സുകൾ ടെലിവിഷനിൽ അടിമപ്പെടുന്നതിനെ അദേഹം എതിർക്കുന്നു. സ്നേഹത്തിൻറെ വിരുന്നിൽ ഭക്ഷണം കഴിക്കുന്ന സമയമെങ്കിലും ടെലിവിഷൻ പരിപാടികൾ കുഞ്ഞുങ്ങളെ കാണാൻ സമ്മതിക്കരുതെന്നും മാതാപിക്കളെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങൾ കണ്ണുതുറക്കും മുൻപ് ജോലിക്ക് പോകുകയും മക്കൾ ഉറങ്ങിക്കഴിഞ്ഞു മടങ്ങിയെത്തുകയും ചെയ്യുന്ന മാതാപിതാക്കളും ഇതു ചെയ്യാൻ കടപ്പെട്ടവരാണ്. ഉപഭോഗ സംസ്കാരം നമ്മെ അനാവശ്യമായ സമ്മർദ്ദത്തിലെത്തിക്കുന്നു.


ചെറിയ ജീവിതം … കുറഞ്ഞ സമയം .നന്മകൾ ചെയ്യാൻ ധാരാളം അവസരങ്ങൾ … നന്മകൾ കൊണ്ട് നമ്മുടെ തുലാസ് തൂങ്ങട്ടെ.

5 ) ഞായറാഴ്ചകൾ കുടുംബത്തിനായി മാറ്റിവയ്ക്കുക.

“കർത്താവിൻറെ ദിവസം പരിശുദ്ധമായി ആചരിക്കണം ” (പുറപ്പാട്:20:8 ) എല്ലാ ഞായറാഴ്ച്ചകളും കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കണമെന്നു മാർപാപ്പ നമ്മോടു ആവശ്യപ്പെടുന്നു. കർത്താവിൻറെ ദിവസം പരിശുദ്ധമായി കുടുംബത്തോടൊപ്പം ആചരിക്കണം. തൊഴിലാളികൾ ഞായറാഴ്ച തൊഴിൽ ദിനമായി ആചരിക്കരുത്. ഒരു വ്യക്തിയുടെ പൂർണത കുടുംബത്തിലാണ്. ഈ ദിനം കുടുംബത്തോടൊപ്പം ആയിരിക്കണം. മാതാപിതാക്കളും കുഞ്ഞുങ്ങളും സഹോദരി സഹോദരങ്ങളും ഒത്തൊരുമയോടെ സന്തോഷം പങ്കുവയ്ക്കണം.

Share This Article
error: Content is protected !!