Live and Let live
Be Giving of yourself to others
Proceed calmly in life
Have a healthy sense of leisure
Sunday is for families
Find ways to employ the youth
Respect and care for nature
Stop being negative
Respect others’ beliefs
Work for peace
ഫ്രാൻസിസ് മാർപാപ്പ ഒരത്ഭുതമാണ്. അതെ, കാലത്തിൻറെ ആവശ്യകത. വത്തിക്കാൻ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട മാർപാപ്പ ജനങ്ങളോട് തന്നെ ആശിർവദിക്കാൻ യാചിച്ചതും, പ്രസംഗത്തിനിടയിൽ തൻറെ അടുക്കലേക്ക് ഓടിവന്ന കുഞ്ഞിനെ ശിശുഹൃദയത്തോടെ സ്നേഹിച്ചതും മറ്റൊരവസരത്തിൽ വികൃത മുഖത്തോടുകൂടിയ ഒരു സഹോദരനെ ആലിംഗനം ചെയ്തതും സമൂഹം വെറുക്കന്നവരുടെ പാദങ്ങൾ കഴുകിയതും ചരിത്രത്തെ തന്നെ എളിമയുടെ കാൽപാടുകൊണ്ട് തിരുത്തിക്കുറിച്ച് തുറന്ന ഹൃദയത്തോടെ ഈശോയുടെ പാതയെ പിന്തു ടരുന്നവൻ …
സന്തുഷ്ട ജീവിതത്തിനു ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ച പത്ത് വഴികൾ മനുഷ്യ മനസുകളിൽ സ്ഥാനം പിടിച്ചു. അർജന്റീനയിലെ “വിവ” എന്ന മാഗസിനു നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഏറ്റവും താഴ്മയോടെ ഇടപെടുകയും ശാന്തമായി, മഹത്വപൂർണ്ണനായി നിലകൊണ്ട് സമാധാനത്തിനുവേണ്ടി പോരാടുകയും ചെയ്യുക എന്നതാണ് എപ്പോഴും സന്തോഷവാനായി കാണപ്പെടുന്നതിന്റെ രഹസ്യം എന്ന് മാർപാപ്പ വ്യക്തമാക്കുന്നു. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ പത്ത് പകർപ്പുകൾ. നാം നമ്മുടെ ജീവിതത്തിലേക്ക് പകർത്തേണ്ട പത്ത് പകർപ്പുകൾ. കാലത്തിനനുസരിച്ചു ഒരു വ്യക്തിയുടെ ലളിതമായ ജീവിതത്തിൽ ചുരുങ്ങിയ സാമ്പത്തിക ശാസ്ത്രത്തിൽ അനുഷ്ടിക്കേണ്ട ഏറ്റവും ലളിതമായ മാതൃകപരമായ ഉപദേശങ്ങളാണ് ഇതിൻറെ ഉള്ളടക്കം. മനുഷ്യമനസ്സുകളെ നേരായി നയിക്കാനുതകുന്ന ആത്മിയ വെളിച്ചത്തിൻറെ ചൂണ്ടുപലകകളെന്ന് ഈ പത്തു പ്രമാണങ്ങളെ വിളിക്കാം.
1 ) ജീവിക്കുക, ജീവിക്കാനനുവദിക്കുക
സമാധാനവും സന്തോഷവും കൈവരിക്കുന്നതിനുള്ള ആദ്യ ചവിട്ടുപടി ഇതു മൗലികവകാശമാണ്. ഈ അവകാശം അമൂല്യമായി കരുതേണ്ട മാനവിക തത്വമാണെന്നു മാർപാപ്പ വെളിപ്പെടുത്തുന്നു. മാനുഷർക്കു മൗലികാ വാകാശങ്ങൾ നൽകിയതു ദൈവമാണ്.രാഷ്ട്രീയ നിയമങ്ങൾക്കോ, തത്വസിംഹിതകൾക്കോ അവ നിഷേധിക്കാനാവില്ല. ജീവിക്കാനുള്ള അവകാശം അതിൽ പ്രധാനപ്പെട്ടതാണ്. ജീവനും ജീവിതവും ദൈവമാണ്. ദാനമായ ജീവൻ നശിപ്പിക്കാൻ നമുക്ക് അവകാശമില്ല. സന്തോഷത്തോടെ ജീവിക്കാനും മറ്റുള്ളവർക്ക് സന്തോഷം പകർന്നു നൽകി അവരെയും ജീവിക്കാനനുവദിക്കുക. അവിടെ സമാധാനത്തിൻറെ ദീപം തെളിയും.
2 ) നിങ്ങളെ മറ്റുള്ളവർക്കായി നല്കുക
മറ്റുള്ളവരിലേയ്ക്ക് തുറവിയുള്ളവരായിരിക്കുക. അന്യൻറെ സുഖദുഃഖങ്ങളിൽ പങ്കുകരാകുക.കെട്ടികിടക്കുന്ന വെള്ളമാണ് വേഗം ദുഷിക്കുക. അത് സ്വാർത്ഥതയുടെ ലക്ഷണമാണെന്ന് മാർപാപ്പ വ്യക്തമാക്കുന്നു. പലവിധത്തിലുള്ള സമ്പത്ത് നമുക്ക് കാണാം. അത്, ആരോഗ്യമാകാം, ഗമയമാകാം, പണമോ പദവിയോ ആകാം.
ചൂറ്റുപാടും ഒന്നു കണ്ണോടിക്കുകയാണെങ്കിൽ പലരീതിയിൽ ദുരിതമനുഭവിക്കുന്നവരെ കാണുവാൻ സാധിക്കും. ഇവരിലാരുടെയെങ്കിലും ജീവിതത്തിൽ ഒരു കൈത്താങ്ങാകുവാൻ സാധിച്ചാൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവർത്തിയായിരിക്കും അത്. ഇവരെല്ലാം വിശാലമനസ്ക്കരയവരുടെ കരുണയ്ക്കായി യാചിക്കുന്നു. ഉപകരമില്ലാത്ത 100 വർഷം ജീവിക്കുന്നതിനേക്കാൾ ഉപകാരമുള്ള ഒരുദിവസം ജീവിക്കുന്നതാണ്. ഈ ചെറു ജീവിതം മഹത്തമമാണ്. വിലകുറച്ചതിനെ കാണരുതേ .. ഒപ്പം സോദരൻറെ ജീവിതത്തെയും …
(തുടരും )