അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന് ഇരുണ്ടുപോകും. ചന്ദ്രന് പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും.
അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന് വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും.
വലിയ കാഹളധ്വനിയോടുകൂടെ തന്റെ ദൂതന്മാരെ അവന് അയയ്ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നാലുദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.
അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന് സമീപത്ത്, വാതില്ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളുവിന്‍.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്മാര്ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
മത്തായി 24 : 29-36
യുഗാന്ത്യത്തിൽ മനുഷ്യ പുത്രൻ തന്റെ സർവ്വശക്തിയോടും മഹത്വത്തോടും സമാഗതമാവുന്നതാണ് യുഗാന്ത്യോന്മുഖപ്രഭാഷണത്തിന്റെ കേന്ദ്രബിന്ദു (മത്ത.24).24,25 അധ്യായങ്ങളിൽ മത്തായി മനുഷ്യപുത്രൻ എന്ന ഈശോയുടെ പദവി ഏഴ് പ്രാവശ്യം അവിടുത്തേക്ക് നൽകിയിരിക്കുന്നു. തന്റെ മഹത്വത്തിനനുസരിച്ച് അവിടത്തെ അകമ്പടിയുടെ സവിശേഷ ലക്ഷണങ്ങളും കാണാം- ദൂതന്മാർ, മഹത്വം, കാഹളം. ഈ സംജ്ഞായുടെ ഉത്ഭവം ദാനിയേൽ 7: 13 ആണെന്നത് പൊതുവേ അംഗീകരിക്കപ്പെടുന്നതാണ്.നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന് വരുന്നു. അവനെ പുരാതനനായവന്റെ മുന്പില് ആനയിച്ചു.
ദാനിയേല്‍ 7 : 13.
പതിനാലാം വാക്യവും ഈ അനുമാനത്തെ സാധൂകരിക്കുന്നു.എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്.
ദാനിയേല്‍ 7 : 14
ജെറുസലേം ദൈവാലയം കല്ലിന്മേൽ കല്ല് ശേഷിക്കാതെ എല്ലാം തകർക്കപ്പെടുമെന്ന് (24:2)ഈശോ പറഞ്ഞപ്പോൾ ശിഷ്യർ അവിടുത്തോട് ചോദിച്ചു. ഇതെല്ലാം എപ്പോൾ സംഭവിക്കും എന്നും അങ്ങയുടെ ആഗമനത്തിന്റെയും യുഗാന്ത്യത്തിന്റെയും അടയാളം എന്താണെന്നും ഞങ്ങൾക്ക് പറഞ്ഞു തരണമേ! എന്നാവശ്യപ്പെട്ടപ്പോൾ ഈ അവർക്ക് നൽകിയ മറുപടിയാണ്
മത്തായി 24 : 28,29-39
അതുകൊണ്ടാണ് ഞാനും നിങ്ങളും ജാഗരൂകരായിരിക്കേണ്ടത്.കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.
ശവമുള്ളിടത്ത് കഴുകന്മാര് വന്നുകൂടും.
അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന് ഇരുണ്ടുപോകും. ചന്ദ്രന് പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും.
അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന് വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും.
വലിയ കാഹളധ്വനിയോടുകൂടെ തന്റെ ദൂതന്മാരെ അവന് അയയ്ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നാലുദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
മത്തായി 24 : 27-31