ഫിലിപി. 2:1-11
ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍.
മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം.
ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം.
യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.
ഏതൊരു കുടുംബജീവിതവും അനുഗ്രഹപ്രദമാവാൻ, ആനന്ദദായകമാവാൻ ‘ഒരേ കാര്യങ്ങൾ ചിന്തിച്ചു, ഒരേ സ്നേഹത്തിൽ വർത്തിച്ചു, ഒരേ ആത്മാവും ഒരേ മനോഭാവവും ഉള്ളവരാകണം. മാത്സര്യമോ, വ്യർത്ഥഭാഷണമോ മൂലം ഒന്നും ചെയ്യരുത്. മറിച്ചു, ഓരോരുത്തരും താഴ്മയോടെ, മറ്റുള്ളവരെ ശ്രേഷ്ടരായി കരുതണം. മറ്റുള്ളവരുടെ താത്പര്യത്തിന് മുൻതൂക്കം നൽകണം. ഇവിടെ നമുക്ക് ഉണ്ടായിരിക്കേണ്ട മനോഭാവത്തിന് ശ്ലീഹ നൽകുന്ന മഹനീയ നാമമാണ് ശൂന്യവത്കരണം (ke nosis).
മരണം വരെ -അതെ കുരിശുമരണം വരെ, തന്നെതന്നെ താഴ്ത്തിയ ക്രിസ്തുവിനെപോലെ നമ്മളും വിനയാന്വേതരായിരിക്കണം. ‘താഴ്മ താനഭിന്വിധി’. താണനിലത്തെ നീരോടു, അവിടെ ദൈവം തുണ ചെയ്തു’ തുടങ്ങിയ ചൊല്ലുകൾ നമ്മുടെ മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചിട്ടുള്ളവയാണ്. ഈശോ വി. മത്തായിയുടെ സുവിശേഷത്തിൽ ആഹ്വനം ചെയുന്നു: “ഞാൻ ശാന്തശീലനും വിനയാന്വേതനും ആകയാൽ നിങ്ങൾ എന്നിൽ നിന്ന് പഠിക്കുവിൻ” (മത്താ. 11:29). ‘പഠിക്കുവിൻ’ എന്ന് ഈശോ എടുത്തുപറയുന്നു ഈ ഒരു സന്ദർഭത്തിൽ മാത്രമാണ്.