നിങ്ങൾ ജീവന്റെ വചനത്തെ മുറുകെ പിടിക്കുവിൻ. അപ്പോൾ ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർത്ഥമായില്ലെന്നു ക്രിസ്തുവിന്റെ ദിനത്തിൽ എനിക്ക് അഭിമാനിക്കാം(ഫിലി 2:16)” വക്രത ഉള്ളതും വഴിപിഴച്ചതുമായ (നിയ 32:5) ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന ക്രൈസ്തവർ നിർദോഷരും നിഷ്കളങ്കരും ആയിരിക്കുകയും അവരുടെ വെളിച്ചമായി പ്രകാശിക്കുകയും വേണം. (2:15).
ലോകത്തിനു മുമ്പിൽ സുവിശേഷത്തിന്റെ വെളിച്ചം പരത്തുന്നവർ ആവണം. (മത്താ 5:14-16) അപ്പോൾ അവരുടെ പെരുമാറ്റം ലോകത്തിന്റെ മുമ്പിൽ സാക്ഷ്യമായി നിലകൊള്ളും. അവർ ജീവന്റെ വചനത്തെ മുറുകെപ്പിടിച്ചാൽ, ഈശോയുടെ രണ്ടാം വരവിൽ പൗലോസിന്റെ അധ്വാനം വൃഥാവിൽ ആയിരുന്നില്ല എന്ന് തെളിയും. സാക്ഷ്യം നൽകുന്നവരുടെ ജീവിതം ഒരു ബലിയാണ്. ആ ബലിയുടെ മേൽ ഒരു നൈവേദ്യമായി പൗലോസ് അർപ്പിക്കപ്പെടുക എന്നത് അതിൽ അദ്ദേഹത്തിന് ഏറെ സന്തോഷമേയുള്ളൂ(ഫിലി 2:16)” നിങ്ങൾ ജീവന്റെ വചനം മുറുകെ പിടിക്കുവിൻ എന്നാ പൗലോസ് ശ്ലീഹായുടെ ഉപദേശത്തിന്റെ പ്രാധാന്യം ശക്തിയും വ്യക്തമാക്കുന്ന ഒരു സംഭവം ജോഷ്വായുടെ പുസ്തകം മൂന്നാം അധ്യായത്തിൽ കാണാം. ഇസ്രായേൽ ജനത വിസ്മയാവഹമാംവിധം ജോർദാൻ കടക്കുന്നതാണ് പരാമർശം. ജോഷ്വാ മൂന്ന് അഞ്ചിൽ ജോഷ്വാ തന്നെ ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നു
. ” നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവിൻ :”നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും3:7-13ൽ അത്ഭുതത്തിന്റെ വിശദീകരണം ജോഷ്വാക്ക് നൽകുന്നു.
സാക്ഷാൽ അൽഭുതം വിവരിച്ചിരിക്കുന്നത് 3: 15 -17 ലാണ്.വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദാന്‍ നദീതീരത്തെത്തി. പേടകം വഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു – കൊയ്ത്തുകാലം മുഴുവന്‍ ജോര്‍ദാന്‍ കരകവിഞ്ഞൊഴുകുക പതിവാണ്.
വെള്ളത്തിന്റെ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം നിശ് ശേഷം വാര്‍ന്നുപോയി. ജനം ജറീക്കോയ്ക്കു നേരേ മറുകര കടന്നു.
ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട് പുരോഹിതന്മാര് ജോര്‍ദാന്റെ മധ്യത്തില്‍ വരണ്ട നിലത്തുനിന്നു. സര്‍വരും ജോര്‍ദാന്‍ കടക്കുന്നതുവരെ അവര്‍ അവിടെ നിന്നു.
ജോഷ്വ 3 : 15-17
ചെങ്കടൽ വിഭജനത്തോട് സമാനമായ ഒരു അത്ഭുതമാണ് മുകളിൽ വിവരിച്ചിരിക്കുന്നത്. ദൈവത്തിന് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? അവിടുന്നിൽ പൂർണമായി ആശ്രയിക്കുക. അവിടുന്ന് നമ്മെ വഴി നടത്തും, നിയന്ത്രിക്കും.
പുതിയ നിയമത്തിൽ ഉള്ളതും
അഥവാ” നമ്മുടെ വാഗ്ദാന പേടകം” ഈശോ എഴുന്നള്ളി ഇരിക്കുന്ന സക്രാരികളാണ്. “വചനം മാംസമായി നമ്മുടെ ഇടയിൽ വസിക്കുന്നു”. ലോകമെമ്പാടുമുള്ള കോടാനുകോടി സക്രാരികളും ഈ വാഗ്ദാന പേടകങ്ങൾ തന്നെ. ഒരു കാര്യം ഓർക്കുക. ഈ കോടാനുകോടി സക്രാരികളുടെ ഏകാന്തതയിൽ വസിക്കുന്നതിനേക്കാൾ നമ്മുടെ ഹൃദയസക്രാരികളിൽ വസിക്കാനാണ് ഈശോ ഏറ്റം ഇഷ്ടപ്പെടുന്നത്.