വി. സിൽവേറിയൂസ് പാപ്പാ (536 -538)
വൈദികനാകുന്നതിനുമുന്പ് വിവാഹിതനായിരുന്ന ഹോർമിസ്ദാസ് പാപ്പായുടെ പുത്രനാണ് സിൽവേറിയൂസ് പാപ്പാ. വി. അകപെറ്റസ് പാപ്പായുടെ മരണശേഷം 47 ആം ദിവസം സിൽവേറിയുസിനെ പാപ്പയായി തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് അഞ്ചു പട്ടമേ ഉണ്ടായിരുന്നൊള്ളു. 536 ജൂണിലായിരുന്നു അദ്ദേഹത്തിന്റെ അഭിഷേകം.
കാൽക്കദോന്യ സുനഹദോസിലെ തീരുമാനങ്ങളെ നിഷേധിച്ചിരുന്നു ഒരു ഗണമാണ് അസെഫാലി. അവരെ അനുകൂലിച്ചിരുന്നവളാണ് തിയോഡോറ രാജ്ഞി. അവൾ മാർപാപ്പയോടു ഒന്നുകിൽ കോൺസ്റ്റാന്റിനോപ്പിളിലെ പേട്രിയാർക് അന്തിമോസിനെ അംഗീകരിക്കുക അല്ലെങ്കിൽ അവിടെപ്പോയി അദ്ദേഹത്തോട് ആലോചന നടത്തുക എന്നാവശ്യപ്പെട്ടു. അത് സാധ്യമല്ലെന്നു മാർപാപ്പ മറുപടി നൽകി.
അന്ന് കോൺസ്റ്റാന്റിനോപ്പിളിൽ വിജിലിയൂസ് എന്നൊരു അര്ചദീകനുണ്ടായിരുന്നു. അദ്ദേഹത്തിന് രാജ്ഞി എഴുതി, അന്തിമോസിനെ അംഗീകരിക്കുകയാണെങ്കിൽ അദ്ദേഹത്തെ മാര്പാപ്പയാക്കാമെന്നു. വിജിലിയൂസ് സമ്മതിച്ചു. സിൽവേറിയുസിനെ പാപ്പാ സ്ഥാനത്തുനിന്ന് ബഹിഷ്കരിക്കാനും വിജിലിയുസിനെ മാര്പാപ്പയായി തിരഞ്ഞെടുക്കുന്നതിന് വേണ്ടത് ചെയ്യാനും ആവശ്യപ്പെട്ടുകൊണ്ട് രാജ്ഞി സർവ്വസൈന്യാധിപനായ ബെലിസാരിയുസിനെഴുതി. സിൽവേറിയുസിനെ അദ്ദേഹം ലിസിയയിലെ പാതറയിലേക്കു നാടുകടത്തി. അവിടത്തെ മെത്രാൻ ബഹിഷ്കൃതനായ പാപ്പായെ ബഹുമാനപൂർവ്വം സ്വീകരിച്ചു. മാത്രമല്ല അദ്ദേഹം കോൺസ്റാന്റിപോളിൽ പോയി ചക്രവർത്തിയെ കണ്ടു എത്രയും സമുന്നതനായ റോമാ മെത്രാനെ നാടുകടത്തിയതിനു ദൈവകോപം ചക്രവർത്തിയുടെ നേരെ ജ്വലിക്കുമെന്നു അറിയിച്ചു. അദ്ദേഹം ചക്രവർത്തിയോട് പറഞ്ഞു: “ലോകത്തിൽ രാജാക്കന്മാർ വളരെയുണ്ട്; ലോകമാസകലും ഉള്ള തിരുസഭയുടെ തലവനായി മാർപാപ്പ ഒന്നേയുള്ളു.” ഇത് ഒരു പൗരസ്ത്യ മെത്രാന്റെ പ്രഖ്യാപനമാണ്; റോമാ മാർപാപ്പയുടെ പരമാധികാരത്തിനു ഒരുത്തമ സാക്ഷ്യമാണ്.
ജസ്റ്റീനിയൻ ചക്രവർത്തി ക്രൂരത മനസ്സിലാക്കിക്കൊണ്ട് മാർപാപ്പയെ റോമയിലേക്കു മടക്കി അയയ്ക്കാൻ കല്പന ഉണ്ടായി. മാർഗ്ഗമധ്യേ ശത്രുക്കൾ മാർപാപ്പയെ പ്രീതിരോധിച്ചു വന്യമായ ഒരു ദ്വീപിലേക്ക് കൊണ്ടുപോയി. അവിടെ 538 ജൂൺ 20 നു സിൽവെറിയുസ് പാപ്പാ അന്തരിച്ചു. അദ്ദേഹത്തെ ഒരു രക്തസാക്ഷിയായിട്ടാണ് പരിഗണിക്കുന്നത്.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.