ബ്രിട്ടീഷു ദ്വീപുകളിലും വിദേശങ്ങളിലും അനേകരെ മാനസാന്തരപ്പെ ടുത്തിയ വിൽഫ്രഡ് നോർത്തമ്പർലന്റിൽ ജനിച്ചു. പതിന്നാലു വയസ്സുള പ്പോൾ ലിൻറിസുഫാൺ ആശ്രമത്തിൽ ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി. തുടർന്നു കാന്റർബറിയിൽ പഠിക്കുകയും റോമയിലേക്കു ഒരു യാത ചെയ്യുകയുമുണ്ടായി. ഒരു കൊല്ലം ലിയോൺസിൽ അദ്ദേഹം താമസിച്ചു അവിടെ ഒരു നല്ല വിവാഹാലോചന വന്നപ്പോൾ സമർപ്പിത ജീവിതത്തി നുള്ള തന്റെ ആഗ്രഹം പ്രകടമാക്കി മടങ്ങി റോമിലെത്തി രക്തസാക്ഷിക ളുടെ കുഴിമാടങ്ങൾ സന്ദർശിച്ചു പ്രാർത്ഥിച്ചു. ലിയോൺസിലേക്കു മടങ്ങി അദ്ദേഹം ആർച്ചുബിഷപ്പു ഡെലഫീനൂസിന്റെ കൂടെ മൂന്നുകൊല്ലം താമ സിച്ചു. 658-ൽ ആർച്ചുബിഷപ്പിനെ ക്രിസ്തുവിരോധികൾ വധിച്ചു. തന്റെ വത്സല പിതാവിനെ സംസ്കരിച്ചശേഷം വിൽഫ്രഡ് ഇംഗ്ലണ്ടിലേക്കു മടങ്ങി. ഡെയിറികളുടെ രാജാവ് അലെഫിഡ് സന്തോഷപൂർവ്വം വിൽ ഫ്രഡിനെ സ്വാഗതം ചെയ്തു, മാത്രമല്ല ഒരാശ്രമത്തിനുവേണ്ട സ്ഥലവും അദ്ദേഹത്തിനു കൊടുത്തു. റിപ്പൺ എന്ന സ്ഥലത്ത് അദ്ദേഹം ഒരാശ്രമം ആരംഭിച്ചു.
664-ൽ വിൽഫ്രഡിനെ ലിൻറിസുഫാണിലെ മെത്രാനാക്കി അഞ്ചു കൊല്ലത്തിനുശേഷം അദ്ദേഹത്തെ യോർക്കിലേക്കു മാറ്റി. അവിടെ അദ്ദേ ഹത്തിന് ദുഷ്ടരാജാക്കന്മാരുടെ ദുർമ്മോഹങ്ങൾക്കും ലൗകായതികരായ മെത്രാന്മാരുടെ ഭീരുത്വത്തിനും ഭക്തജനങ്ങളുടെ അബദ്ധങ്ങൾക്കുമെതിരെ അടരാടേണ്ടിവന്നു. രണ്ടു പ്രാവശ്യം അദ്ദേഹം നാടുകടത്തപ്പെട്ടു. ഒരിക്കൽ കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടു; അവസാനം അദ്ദേഹം വിജയം വരിച്ചു. അനേകം വർഷങ്ങളായി വന്നുകൂടിയ അഴിമതികൾ നീക്കി കത്തോലിക്കാ ജീവിതം പ്രാവർത്തികമാക്കി. 709 ഒക്ടോബർ 12-ാം തീയതി ബിഷപ്പുവിൽഫ്രഡ് തന്റെ സമ്മാനം വാങ്ങാനായി കർത്താവിങ്കലേക്കു പോയി. മരണ നേരത്തെ മാലാഖമാരുടെ മധുരമായ ഗാനങ്ങൾ ശ്രാവ്യമായിരുന്നുവെന്നു ജീവചരിത്രകാരന്മാർ പറയുന്നു
വിചിന്തനം: ഒരു ക്രിസ്ത്യാനി ഭയപ്പെടേണ്ട ശത്രു അവനവൻ തന്നെയാണ് അവനിൽനിന്ന് ഓടിയകലുക സാധ്യമല്ല. “കർത്താവേ, തന്നെ എന്റെ തുണയും പ്രകാശവുമാകുന്നില്ലെങ്കിൽ എന്റെ ജാഗരണമൊക്കെ വൃഥാവിലാണ്“ എന്നു ആത്മാർത്ഥതയോടെ നമുക്കു പറയാം.