വി. ലോറൻസ് ജസ്റ്റീനിയൻ (1380 – 1455)
1455 ൽ ദിവംഗതനായ വെനീസ് പാട്രിയാർക് ലോറൻസ് ജസ്റ്റീനിയൻ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവ് നേരത്തെ മരിച്ചു പോയതിനാൽ കുട്ടി അമ്മയുടെ സംരക്ഷണത്തിൽ വിനയശാലിയായി വളർന്നുവന്നു. ‘അമ്മ ശാസിക്കുമ്പോൾ ലോറൻസ് പറഞ്ഞിരുന്നത് തനിക്കു വിജ്ഞനും വിശുദ്ധനുമാകണമെന്നാണ്.
പത്തൊമ്പതാമത്തെ വയസ്സിൽ അവൻ ചർച്ചക്കാരനായ ഒരു വൈദികന്റെ ഉപദേശത്തോടെ കഠിനമായ പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്തു തുടങ്ങി. ഇവ മകന്റെ ആരോഗ്യത്തിന് ഹാനികരമാകുമെന്നു കരുതി ‘അമ്മ വിവാഹാലോചന ആരംഭിച്ചു. ഉടനെ ലോറൻസ് അൽഗയിലുള്ള വി. ജോർജിന്റെ ആശ്രമത്തിൽ രഹസ്യമായി ചേർന്നു. ആശ്രമവാസികൾക്കു ലോറൻസിന്റെ പ്രായശ്ചിത്തം അധികമായി തോന്നിയതിനാൽ സ്വൽപ്പം കുറുപ്പിച്ചു. വിനീത ജോലികൾ കൂടുതൽ താല്പര്യത്തോടെ അവൻ ചെയ്തുപോന്നു. നോവിഷിയേറ്റിൽ വച്ച് കാണ്ഡമാല വന്നപ്പോൾ അതിനുള്ള ഓപ്പറേഷന് നിശബ്ദമായി കഴുത്തു കാണിച്ചുകൊടുക്കുകയുണ്ടായി.
ഒരിക്കൽ കുറ്റാരോപണ ക്ലാസ്സിൽ അകാരണമായി ആരോ കുറ്റപെടുത്തിയപ്പോൾ അദ്ദേഹം മുട്ടുകുത്തി കമഴ്ന്നുവീണു മാപ്പുചോദിച്ചു. ഇതു കണ്ടപ്പോൾ വ്യാജമായി കുറ്റം പറഞ്ഞ വ്യക്തി മുന്നോട്ടുവന്നു താനാണ് കുറ്റം ചെയ്തതെന്നും ലോറൻസ് നിരപരാധിയാണെന്നും പ്രഖ്യാപിച്ചു. യഥാസമയം അദ്ദേഹം പുരോഹിതനായി. കുർബാന ചൊല്ലുമ്പോൾ അദ്ദേഹം ചീന്തിയിരുന്ന കണ്ണുനീരും പ്രകാശിപ്പിച്ചിരുന്നു ഭക്തിയും പലരുടെയും മനസാന്തരത്തിനായി കാരണമായി. വൈമനസ്യത്തോടെയാണെങ്കിലും അദ്ദേഹം സുപ്പീരിയർ ജനറൽ സ്ഥാനം സ്വീകരിച്ചു ഭരണം ഭംഗിയായി നടത്തി. 1433 ൽ ഫാദർ ലോറൻസ് വെനീസിലെ മെത്രാനായി നിയമിക്കപ്പെട്ടു. മെത്രാഭിഷേകത്തിന്റെ തലേരാത്രി മുഴുവൻ പ്രാർത്ഥനയിൽ അദ്ദേഹം ചിലവഴിച്ചു. ആശ്രമത്തിലെ തപസുകളൊന്നും മെത്രാസനത്തിലും ഉപേക്ഷിച്ചില്ല. കുടുംബത്തിന്റെയും മെത്രാൻസ്ഥാനത്തിന്റെയും അന്തസുപാലിക്കേണ്ടയോ എന്ന് ചിലർ ചോദിച്ചപ്പോൾ സുകൃതമാണ് മെത്രാൻ സ്ഥാനത്തിന്റെ അലങ്കാരമെന്നും മെത്രാന്മാരുടെ കുടുംബാംഗങ്ങൾ ദരിദ്രരാണെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്.
1451 ൽ വെനീസിന് പാത്രിയർക്കാ സ്ഥാനം നൽകി; ബിഷപ് ലോറൻസ് ഒന്നാമത്തെ പാട്രിയാർക്കായി ഉയർത്തപ്പെടും ചെയ്തു. അപ്പോഴും പ്രായശ്ചിത്തത്തിനോ എളിമയ്ക്കോ കുറവൊന്നും വന്നില്ല. ‘പരിപൂര്ണതയുടെ പദവികൾ’ എന്ന ലോറൻസിന്റെ അവസാന ഗ്രന്ഥം എഴുതിത്തീർന്നത് എഴുപതിനാലാമത്തെ വയസിലാണ്. രോഗത്തിൽ നല്ല കിടക്ക കൊണ്ടുവരുന്നത് കണ്ടപ്പോൾ അദ്ദേഹം ചോദിച്ചത് ഇതായിരുന്നോ കർത്താവിന്റെ മരണശയ്യ എന്നാണ്. തന്റെ പരുപരുത്ത ശൈയ്യയിൽ തന്നെ കിടന്നു അദ്ദേഹം 1455 ജനുവരി എട്ടാം തീയതി മരിച്ചു. 1690 ൽ വിശുദ്ധനെന്നു നാമകരണം ചെയ്യപ്പെട്ടു. മെത്രാഭിഷേകവാർഷികമായ സെപ്തംബര് അഞ്ചാം തീയതി അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.