തിരുസഭയുടെ ഒരു മഹാവിപത്തിൽ ദൈവം അയച്ച ഒരു വിശുദ്ധനാണ് മാക്സിമിന്സ്. ഇദ്ദേഹം പൊയ്റ്റീഴ്സിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. ട്രിയേഴ്സിലെ ബിഷപ്പ് വി. അഗ്രിഷിയാസിന്റെ ജീവിത വിശുധി മാക്സിമിന്സിനെ ആ നഗരത്തിലേക്ക് ആനയിച്ചു. അവിടെ ഒരു വൈദികന് വേണ്ട ശിക്ഷണം ലഭിച്ചതിനു ശേഷം പൗരോഹിത്യം സ്വീകരിക്കുകയും അഗ്രിഷ്യസ് കാലം ചെയ്തപ്പോൾ 332 -ൽ ട്രിയേർസ് മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയിതു. 336 -ൽ വി. അത്തനേഷ്യസ് നാടുകടത്തപെട്ടപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചത് ബിഷപ്പ് മാക്സിമിന്സാണ് രണ്ടുകൊല്ലം മാർ അത്തനേഷ്യസ് വി. മാക്സിമിനുസിന്റെ കൂടെ സർവവിധ ബഹുമതികളോടുകൂടെത്തന്നെ താമസിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ ബിഷപ്പ് പോൾ നാടുകടത്തപെട്ടപ്പോഴും ബിഷപ്പ് മാക്സിമിന്സ് തന്നെയാണ് അദ്ദേഹത്തിന് അഭയം നൽകിയത്. ആര്യൻ പാഷണ്ഡികളുടെ കെണിയില്പെടാതെ സൂക്ഷിക്കാൻ കോൺസ്റ്റൻസ് ചക്രവർത്തിയെ അദ്ദേഹം ഉപദേശിച്ചു.
347 -ലെ സർദ്ദിക്ക സുന്നഹദോസിൽ ആര്യൻ പാഷാണ്ഡതയെ ബിഷപ്പ് മാക്സിമിന്സ് വീറോടെ എതിർത്ത്. തന്നിമിത്തം ആര്യരുടെ ദൃഷ്ടിയിൽ മാർ അത്തനേഷ്യസ് പോലെ ഒരു നോട്ടപുള്ളിയായിത്തീർന്നു. 349 -ൽ മാക്സിമിന്സ് ദിവംഗതനായി.