സുവിശേഷകർ ശ്ളീഹാ മാരുടെ പേരുകൾ നൽകുമ്പോൾ ബർത്ത ലോമ്യക്ക് ആറാമത്തെ സ്ഥാനമാണ് നൽകുന്നത്. ഫിലിപ്പു കഴിഞ്ഞു ബർത്തലോമ്യൂ വരുന്നു. പേരിന്റെ അർത്ഥം തൊലോമയിയുടെ പുത്രനെ ന്നാണ്. അത് വി. യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കു ന്നതുപോലെ ഫിലിപ്പ് ഈശോയുടെ അടുക്കലേക്കു ആനയിച്ച നിഷ്കള ങ്കനായ നാഥാനിയേലാകാം. അതിനാൽ ഗലീലിയിലെ കാന ആയിരിക്കാം അദ്ദേഹത്തിന്റെ ജന്മദേശം.
വേദപുസ്തകത്തിൽ വി. ബർത്തലോമ എന്ന സംജ്ഞയല്ലാതെ ഈ അപ്പസ്തോലനെപ്പറ്റി മറ്റൊരു വിവരവും കാണുന്നില്ല. അദ്ദേഹം ഇന്ത്യാ, മെസൊപ്പൊട്ടോമിയം, പാർത്ഥ്യാ, ലിക്കോണിയാ എന്നീ സ്ഥലങ്ങളിൽ സുവി ശേഷം പ്രസംഗിച്ചുവെന്നും ഇന്ത്യയിലേക്കു വി. മത്തായിയുടെ സുവിശേ ഷത്തിന്റെ ഒരു പ്രതി കൊണ്ടുവന്നുവെന്നും എവുസേബിയൂസു മുതലായ
ചില ചിത്രകാരന്മാർ പറയുന്നുണ്ട്. അത് തോമാശ്ളീഹായാണ് ഇന്ത്യയിക്കു കൊണ്ടുവന്നതെന്നും അഭിപ്രായാന്തരമില്ലാതില്ല.
അവസാനം വി. ബർത്തലോമ പ്രസംഗിച്ചത് അർമീനിയായിലാണ് അവിടെ അദ്ദേഹം വിഗ്രഹാരാധകരാൽ വധിക്കപ്പെട്ടു. അൽബനാപ്പോലീ സിലെ ഗവർണർ അദ്ദേഹത്തെ കുരിശിൽ തറച്ചുവെന്നു ഗ്രീക്കു ചരിത്രകാരന്മാർ പറയുന്നു. അപരർ പറയുന്നത് അദ്ദേഹത്തിന്റെ തോൽ ഉരിഞ്ഞു കളഞ്ഞിട്ടാണ് കുരിശിൽ തറച്ചതെന്നത്.
വിചിന്തനം: “ക്രിസ്തുവിനെപ്പോലെതന്നെ അപ്പസ്തോലന്മാരും ദിവ്യ സത്യത്തിനു സാക്ഷ്യം നൽകാൻ എപ്പോഴും സന്നദ്ധരായിരുന്നു.ജനസഞ്ചയത്തിൻറയും ഭരണാധിപന്മാരുടേയും സമക്ഷം ആത്മവിശ്വാസ ത്തോടെ ദൈവവചനം പ്രസംഗിക്കുന്നതിൽ അവർ പരമാവധി ധൈര്യം പ്രകാശിപ്പിച്ചു. വിശ്വസിക്കുന്ന ഏവരുടേയും രക്ഷയ്ക്കുതകുന്ന സാക്ഷാ ത്തായ ദൈവിക ശക്തിതന്നെയാണ് സുവിശേഷമെന്ന് ഉറച്ചു വിശ്വസിച്ച വരാണവർ. ക്രിസ്തുവിന്റെ ശാന്തതയും വിനയവും അവർ അനുകരിച്ചു. രണ്ടാം വത്തിക്കാൻ, മതസ്വാത്രന്ത്യം.)