ഏലിയാസിന്റെ കാലം മുതൽ മൗണ്ടു കാർമെലിൽ സന്യാ സികൾ ജീവിച്ചിരുന്നു. ദൈവമാതാവ് കുറേക്കാലം അവരുടെ കൂടെ വസിക്കയുണ്ടായെന്ന് പറയുന്നു. കുരിശുയുദ്ധകാലത്ത് പാരിസു സർവ്വകലാശാലയിൽ നിന്ന് സമർത്ഥമായി ബിരുദമെടുത്ത ബെർതോൾഡ് എന്ന ഫ്രഞ്ചുകാരൻ കാർമ്മലിലെ സന്യാസികളുടെ കൂട്ടത്തിൽ ചേർന്ന് അവിടെ ഉ ണ്ടായിരുന്ന ഫ്രാങ്കു സന്യാസികളുടെ പ്രിയോരായി. 1195-ൽ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയാണ് വി. ബ്രോക്കാർഡ്.
വി. ബ്രോക്കാർഡിന്റെ അപേക്ഷപ്രകാരം ജെറുസലെം പെട്രീയാർക്കായിരുന്ന വി. ആൽബെർട്ട് മൗണ്ടു കാർമ്മലിലെ ഫ്രാങ്കിഷു സന്യാസികൾക്ക് ഒരു നിയമസംഹിത എഴുതിക്കൊടുത്തു. അതനുസരിച്ചാണ് കർമ്മലീത്താസഭ പാശ്ചാത്യ * രാജ്യങ്ങളിൽ വികസിച്ചത്. വി. ബ്രോക്കാർഡിന്റെ ശാന്തപ്രകൃതി മുഹമ്മദീയർക്കു വളരെ ഇഷ്ടപ്പെട്ടു. അതിനാ വി ബ്രോക്കാർഡ് മുഹമ്മദീയരുടെ ഒരു മിത്രമായിരുന്നു. വി. ബ്രോക്കാർഡിന്റെ 36 കൊല്ലത്തെ ഭരണത്തിനിടയ്ക്ക് കർമ്മലീത്താ സഭ യൂറോപ്പിൽ അസൂയാവഹമാംവിധം വളർന്നു. വി. സൈമൺ സ്റ്റോക്കു, കുരിശിന്റെ വി. യോഹന്നാൻ, വലിയ ത്രേസ്യ, കൊച്ചു ത്രേസ്യാ, തെരേസ മാർഗരറ്റ്, മറിയം മഗ്ദേലെന, ദെ പാസി മുതലായ വിശുദ്ധരെ ഈ സഭ തിരുസഭയ്ക്ക് കാഴ്ചവെച്ചു.
വിചിന്തനം: “എതിർപ്പുകൾ നമ്മളെ കുരിശിന്റെ അടുക്കലേക്ക് ആനയിക്കുന്നു. കുരിശുകൾ സ്വർഗ്ഗ കവാടത്തിലേക്കും (വിശുദ്ധ ജോൺ വിയാനി ).