ക്രിസ്തുമത ത്യാഗിയായ ജൂലിയൻ ചക്രവർത്തി 363-ൽ അപ്രോണിയാ നൂസിനെ റോമയിലെ ഗവർണരായി നിയമിച്ചു. അദ്ദേഹം ഉദ്യോഗം ഏറ്റെടു ക്കാൻ റോമയിലേക്കു പോകുംവഴി ഒരു കണ്ണു നഷ്ടപ്പെട്ടു. അതു ചെപ്പിടി വിദ്യക്കാരുടെ മന്ത്രവാദം വഴിയാണെന്നും അദ്ഭുതങ്ങൾ പ്രവർത്തിക്കുന്ന ക്രിസ്ത്യാനികൾ അത്തരം മന്ത്രവാദികളാണെന്നും കരുതി ക്രിസ്ത്യാനികളെ മർദ്ദിക്കാൻ തുടങ്ങി ഈ മജിസ്ട്രേറ്റിന്റെ കാലത്തു രക്തസാക്ഷിത്വം വഹിച്ച ഒരു കന്യകയാണ് ബിബിയാന. ഇവൾ ഫ്ളാവിയൻ എന്ന ഒരു റോമൻ യോദ്ധാവിന്റെ മകളാണ്; അമ്മയുടെ പേരു ഡയാസാ എന്നുമാ യിരുന്നു. ഇവർ ഭക്തരായ ക്രിസ്ത്യാനികളായിരുന്നതുകൊണ്ടു ഗവർണർ ഇവരെ വധിപ്പിച്ചു. അവരുടെ വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു. തന്നിമിത്തം, ബിബിയാനയും അനുജത്തി ദെമെത്രിയായും ദാരിദ്ര്യത്തിലമർന്നു. അങ്ങനെ അഞ്ചുമാസം ഉപവാസവും പ്രാർത്ഥനയുമായിക്കഴിഞ്ഞു. അവർ ക്രിസ്തുമതം ഉപേക്ഷിക്കുന്നില്ലെന്നു കണ്ടപ്പോൾ അവരെ ഗവർ ണരുടെ അടുക്കലേക്കാനയിച്ചു. ദെമെത്രിയാ തന്റെ വിശ്വാസം ഏറ്റു പറ ഞ്ഞശേഷം അവിടെത്തന്നെ വീണു മരിച്ചു.
അപ്രോണിയാസു ബിബിയാനയെ മാനസാന്തരപ്പെടുത്താനായി ദുഷ്ടയായ റുഫീനാ എന്ന ഒരു സ്ത്രീയെ നിയോഗിച്ചു. നാരകീയ വശീകരണ ങ്ങൾ അവൾ പ്രയോഗിക്കുകയും തല്ലിനോക്കുകയും ചെയ്തു. എന്നിട്ടും അന്തരമൊന്നുമില്ലെന്നു കണ്ടപ്പോൾ അവളെ ഒരു തൂണിൽ കെട്ടി അടിച്ചു
കൊല്ലാൻ ഉത്തരവിട്ടു സന്തോഷത്തോടെ ബിബിയാനാ ഈ ശിക്ഷ സ്വീക രിച്ചു. കഷ്ടതകളുടെ ഇടയിൽ വിശ്വസ്തതയും ക്ഷമയും പ്രദർശിപ്പിച്ച ബിബിയാനയെപ്പോലെ കൃത്യനിർവ്വഹണത്തിൽ നമുക്കും വിശ്വസ്തരായി രിക്കാം.
വിചിന്തനം: “നിനക്ക് ഇഷ്ടമുള്ളിടത്തു പോകാം, ഇഷ്ടമുള്ളത് അന്വേ ഷിക്കാം. എന്നാൽ കുരിശിന്റെ വഴിയെക്കാൾ ഭേദവും ഭദ്രവുമായ ഒരു മാർഗ്ഗം ഒരിടത്തുമില്ല”