വി. ഫ്രാൻസിസ് കരച്ചിയോള (1564 – 1608 )

Fr Joseph Vattakalam
1 Min Read

ഇറ്റലിയിൽ അബ്രൂസിയിൽ ഒരു കുലീന കുടുംബത്തിൽ ഫ്രാൻസിസ് കരച്ചിയോള ഭൂജാതനായി; ജ്ഞാനസ്നാന നാമം അസ്സ്കാനിയോ എന്നായിരുന്നു. ചെറുപ്പത്തിൽ അവനു കുഷ്ഠരോഗമുണ്ടായെന്നും ദൈവസേവനത്തിനു ജീവിതം നേർന്നപ്പോഴാണ് രോഗം മാറിയതെന്നും പറയപ്പെടുന്നു. വായിക്കാത്ത സമയമെല്ലാം പ്രാർത്ഥനയിലും വി. കുർബാനയുടെ സന്ദര്ശനത്തിലും രോഗീശുശ്രൂഷയിലുമാണ് അസ്സ്കാനിയോ ചെലവഴിച്ചത്. സന്ദർശകർ കുറവായിരുന്ന ദേവാലയമാണ് അസ്സ്കാനിയോ സന്ദർശിച്ചു പ്രാര്ഥിച്ചിരുന്നത്. 1587 ൽ അസ്സ്കാനിയോ ഒരു സൈനികനായി കുറ്റപ്പുള്ളികളെ നന്മരണത്തിനൊരുക്കാനുള്ള സഭയിൽ അംഗത്വം സ്വീകരിച്ചു. പിറ്റെ വര്ഷം തന്നെ ‘minor Clerks Regular ‘ എന്ന ഒരു സന്യാസസഭ സിക്സ്റ്റസ്സു പഞ്ചമൻ പാപ്പായുടെ അംഗീകാരത്തോടെ അദ്ദേഹം ആരംഭിച്ചു.

നിഷ്‌കൃഷ്ടമായ പ്രായശ്ചിത്തങ്ങൾ പുതിയ സഭയുടെ പ്രേത്യേകതയായിരുന്നു. ഉപവാസം, ചമ്മട്ടിയാടി, റോമാചട്ട, വി. കുർബാനയുടെ ആരാധനാ മുതലായ പ്രായശ്ചിത്ത പ്രവർത്തികൾ ദിനംപ്രതി അംഗങ്ങൾ ഭാഗിച്ചെടുത്തിരുന്നു. പതിവുള്ള മൂന്ന് വൃതങ്ങൾക്ക് പുറമെ, സ്ഥാനമാനങ്ങൾ ആഗ്രഹിക്കുകയില്ലന്നു നാലാമതൊരു വൃതവും അവർ എടുത്തിരുന്നു. 1589 ഏപ്രിൽ 9 നു അസ്സ്കാനിയോ ആഘോഷപൂർവം വൃത വാഗ്ദാനം ചെയിതു. അന്നാണ് അദ്ദേഹം ഫ്രാൻസിസ് കരച്ചിയോള എന്ന പേര് സ്വീകരിച്ചത്. ആദ്യത്തെ സുപ്പീരിയർ 1591 ൽ മരിക്കയാൽ ഫാദർ ഫ്രാൻസിസിനെ സുപ്പീരിയറായി തിരങ്ങെടുക്കപെട്ടു. എല്ലാ സംഗതികളിലും അദ്ദേഹം മാതൃകയായിരുന്നു. കർത്താവിന്റെ പീഡാനുഭവത്തെപ്പറ്റി ദിവസംതോറും ദീർഘനേരം അദ്ദേഹം ധ്യാനിച്ചുകൊണ്ടിരുന്നു. രാത്രിയിൽ വലിയൊരു ഭാഗം വി. കുർബാനയുടെ മുമ്പാകെ അദ്ദേഹം ചിലവഴിച്ചു. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ മുഖത്തിന് പ്രേത്യേക പ്രസന്നത ഉണ്ടായിരുന്നു. ‘അങ്ങയുടെ ഭാവനത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങി’ (സങ്കി. 68 , 10 ) എന്ന വാക്യം പലപ്പോഴും അദ്ദേഹം ഉരുവിട്ടിരുന്നു.

പുതിയ സഭയുടെ പ്രഥമ ഭവനം നേപ്പിൾസിലായിരുന്നു. തുടർന്ന് സ്പെയിനിലും പല ഭവനങ്ങൾ ഉണ്ടായി. ഫാദർ ഫ്രാൻസിസിന്റെ തീക്ഷ്ണത കണ്ടിട്ട് മാർപാപ്പ അദ്ദേഹത്തെ ഒരു മെത്രാനാക്കാൻ പരിശ്രമിച്ചെങ്കിലും അദ്ദേഹം എതിർത്തുനിന്നു. പ്രാർത്ഥനയും ആത്മരക്ഷാ ജോലികളുമായിരുന്നു അദ്ദേഹത്തിന്റെ അഭിനിവേശം. അങ്ങനെ 44 ആം വയസ്സിൽ പനിപിടിച്ചു 1608 ജൂൺ 4 ആം തീയതി ഫാദർ ഫ്രാൻസിസു പരലോകപ്രാപ്തനായി.

Share This Article
error: Content is protected !!