വലേരിയൂസ് മാക്സിമിയാനൂസു ചക്രവർത്തിയുടെ ഭിഷഗ്വരനായിരുന്നു പന്താലെയോൻ, കൊട്ടാരത്തിലെ വിഗ്രഹാരാധനാസക്തിയെപ്പറ്റി കേട്ടുകേട്ട് അവസാനം പന്താലെയോൻ ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതറിഞ്ഞു തീക്ഷ് ണമതിയായ ഹെർമ്മെലാവുസ് എന്ന ഒരു വൃദ്ധപുരോഹിതൻ പന്താലെയോനെ തന്റെ കുറ്റം ഗ്രഹിപ്പിക്കുകയും തിരുസ്സഭയുടെ മടിയിലേക്ക് അയാളെ വീണ്ടും ആനയിക്കുകയും ചെയ്തു.
പന്താലെയോൻ രക്തസാക്ഷിത്വം കൊണ്ട് തന്റെ കുറ്റത്തിനു പരിഹാരം ചെയ്യാനാഗ്രഹിച്ചു. അപ്പോഴാണ് നിക്കൊദേമിയായിൽ 303-ൽ ഡിയോ ക്ളീഷ്യന്റെ മതപീഡനം ആരംഭിച്ചത്. തന്റെ സമ്പാദ്യം മുഴുവൻ അദ്ദേഹം ദരിദ്രർക്ക് ഭാഗിച്ചുകൊടുത്തു. അധികം താമസിയാതെ ഇദ്ദേഹത്തെ ബന്ധനത്തിലാക്കി. കൂട്ടത്തിൽ ഹെർമ്മലാവൂസും ഹെർമിപ്പൂസും ഹെർ മോക്രാറ്റസും ബന്ധനസ്ഥരായി. കൂട്ടുകാരുടെ ശിരഛേദനത്തിനുശേഷം പന്താലെയോന്റെ ശിരസ്സും ഛേദിക്കപ്പെട്ടു. വി. ലൂക്കായെപ്പോലെ വി പന്താലെയാനും ഭിഷഗ്വരന്മാരുടെ മധ്യസ്ഥനാണ്.
വിചിന്തനം: “വിശുദ്ധരോടുകൂടെ നിങ്ങളും വിശുദ്ധരായിരിക്കും; ദുർ നങ്ങളോടുകൂടെ നിങ്ങൾ ദുർജ്ജനങ്ങളുമാകും. പന്താലെയോന്റെ മത ത്യാഗവും മാനസാന്തരവും നമുക്ക് പാഠമായിരിക്കട്ടെ