പാശ്ചാത്യവും പൗരസ്ത്യവുമായ ദൈവാലയങ്ങളിലെല്ലാം ഒരുപോലെ വന്ദിച്ചുപോന്നിരുന്ന ഒരു വിശുദ്ധനാണ് നിക്കൊളാസ്. അദ്ദേഹത്തിന്റെ നാമത്തിൽ പ്രാചീനകാലത്ത് സ്ഥാപിതമായിട്ടുള്ള ബലിപീഠങ്ങളുടേയും ദൈവാലയങ്ങളുടേയും എണ്ണം പരിശോധിച്ചാൽ ഇത് സ്പഷ്ടമാകും ഏഷ്യാമൈനറിൽ ലിസിയാ എന്ന പ്രദേശത്തുള്ള വാതര എന്ന ഗ്രാമത്തി ലാണ് അദ്ദേഹം ജനിച്ചത്. ബാല്യം മുതൽ വിശുദ്ധൻ, ബുധനാഴ്ചയും വെളളിയാഴ്ചയും ഉപവസിച്ചിരുന്നു. കാലാന്തരത്തിൽ ഭക്താഭ്യാസങ്ങളും പ്രായശ്ചിത്തങ്ങളും വർദ്ധിച്ചതേയുള്ളൂ. വിശുദ്ധ സീയോനിലെ ആശ്രമ ത്തിൽ ചേർന്ന നാൾമുതൽ എല്ലാ പുണ്യങ്ങളിലും അദ്ദേഹം അഭിവൃദ്ധി പ്പെട്ടുകൊണ്ടിരുന്നു. താമസിയാതെ അവിടത്തെ ആബട്ടായി നിയമിക്കപ്പെട്ടു.
ദരിദ്രരോടുളള സ്നേഹം അദ്ദേഹത്തിന്റെ പ്രത്യേക ഗുണവിശേഷമായിരുന്നു. ഒരു വീട്ടിലെ മൂന്ന് അവിവാഹിത കന്യകകൾ നാശത്തിലേക്ക് നീങ്ങാനിടയുണ്ടെന്നു കണ്ടപ്പോൾ അവരുടെ വിവാഹത്തിനാവശ്യമായ പണം അദ്ദേഹം ആ വീട്ടിൽ മൂന്നു പ്രാവശ്യമായി രാത്രിയിൽ ഇട്ടുകൊടുത്തു. മൂന്നാമത്തെ പ്രാവശ്യം പണമിട്ടുകൊണ്ടു പോയപ്പോൾ ഗൃഹനായകൻ നിക്കൊളാസിനെ കണ്ടു കാല് മുത്തിയിട്ടു ചോദിച്ചു: “നിക്കൊളാസ്, അങ്ങ് എന്തിന് എന്നിൽ നിന്നു മറഞ്ഞു നില്ക്കുന്നു? അങ്ങ് എന്റെ ഉപകാരിയല്ലേ? അങ്ങല്ലേ എന്റെയും എന്റെ മക്കളുടേയും ആത്മാക്കളെ നരകത്തിൽനിന്ന് രക്ഷിച്ചത്.
ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്രിസ്മസ്സുപാപ്പാ അഥവാ സാൻറാക്ളോസ് വി. നിക്കൊളാവൂസാണെന്നു പറയുന്നത്. നിക്കൊളാ സ്സിനെപ്പറ്റിയുളള ഐതിഹ്യം ഇങ്ങനെ തുടരുന്നു. അദ്ദേഹം വിശുദ്ധ സ്ഥലങ്ങളിലേക്കുളള തീർത്ഥാടനം കഴിഞ്ഞു ലിസിയായിൽ സ്ഥിതി ചെയ്യുന്ന മീറായിലെ ദൈവാലയത്തിൽ ഒരു ദിവസം രാവിലെ കയറിച്ചെന്നു. മീറായിലെ ബിഷപ്പു മരിച്ചശേഷം സ്ഥലത്തെ വൈദികർ തീരുമാനിച്ചിരുന്നു ഒരു നിശ്ചിത ദിവസം ആര് ആദ്യം ദൈവാലയത്തിൽ കയറുന്നുവോ അദ്ദേഹം സ്ഥലത്തെ മെത്രാനായിരിക്കണമെന്ന് തദനുസാരം നിക്കൊളാസു മീറായിലെ മെത്രാനായി അഭിഷേചിക്കപ്പെട്ടു. 350-ൽ അദ്ദേഹം കർത്താവിൽ നിദ്രപ്രാപിച്ചു. 1807-ൽ അദ്ദേഹത്തിന്റെ അവശിഷ്ടം ബാരിയിലേക്കു മാറ്റി സംസ്ക്കരിച്ചു. ഇന്നും ബാരിയിൽ അദ്ദേഹത്തിൻ്റെ അവശിഷ്ടങ്ങൾ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.