സ്ലൈഹിക സഭയിൽ പ്രസിദ്ധമായ ഒരു നാമമാണ് തെക്ല. സ്ത്രീവർഗ്ഗത്തിൽ നിന്നുള്ള പ്രഥമ രക്തസാക്ഷിണിയെന്നാണ് ഗ്രീക്ക് സഭാപിതാക്കന്മാർ അഭിപ്രായപ്പെടുന്നത്. അവൾ ഈസോറിയയിലോ ലികവോണിയയിലോ ആണെത്ര ജനിച്ചത്. ‘കന്യകളുടെ വിരുന്നു’ എന്ന വി. മെതോഡിയസിന്റെ ഗ്രന്ഥത്തിൽ തെക്കള ലൗകിക തത്വശാസ്ത്രത്തിലും സാഹിത്യത്തിലും നിപുണയായിരുന്നുവെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇക്കോന്യത്തിൽവച്ച് 45 ൽ പൗലോസ് ശ്ലീഹ അവളെ മനസാന്തരപ്പെടുത്തി. ഒരു പുരുഷനെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചിരുന്നു തെക്കള മനസാന്തരത്തോടൊപ്പം നിത്യകന്യത്വം സ്വീകരിച്ചു. കാമുകൻ സർവവിധ പ്രേരണകളും ഭരണമേധാവികളുടെ അധികാരവും പ്രയോഗിച്ചു തെക്ലയെ വഴിപ്പെടുത്താൻ ശ്രമിച്ചു. സമ്മതിക്കുന്നില്ലെന്നു കണ്ടപ്പോൾ മജിസ്ട്രേറ്റിന്റെ സഹായത്തോടെ അവളെ നഗ്നയായി മൃഗരംഗത്തു കിടത്തി സിംഹങ്ങളെ അഴിച്ചുവിട്ടു. അവ വന്ന് വാലാട്ടി ശരീരത്തിൽ നക്കികൊണ്ടു പോയതേയുള്ളു. അവിടെനിന്നു രക്ഷപെട്ടശേഷം സ്ലൈഹീക പ്രയാണങ്ങളിൽ അവൾ അനുയാത്ര ചെയ്തിട്ടുണ്ട്. അവൾ സമാധാനത്തിൽ മരിച്ചു എന്ന് ചരിത്രരേഖ കാണുന്നുണ്ടെങ്കിലും വി. ഗ്രിഗറി നസിയാൻസീൻ, വി. ക്രിസോസ്റ്റം, വി.അഗസ്റ്റിൻ എന്നീ പിതാക്കന്മാർ അവളെ കന്യകയും രക്തസാക്ഷിയുമെന്ന് വിവരിച്ചിരിക്കുന്നതായി കാണുന്നു.
വി. തെക്ല, കന്യക, രക്തസാക്ഷി
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.