വി. ജർമയിൻ കുസിൻ (1579 -1601) കന്യക
ഫ്രാൻസിൽ ടൂളിസിനു സമീപം പിബറെ എന്ന കൊച്ചു ഗ്രാമത്തിൽ ജർമയിൻ ഭൂജാതയായി. ഒരു കൈയ്ക്ക് സ്വാധീനമുണ്ടായിരുന്നില്ല. കണ്ഡമാല എന്ന സുഖക്കേട് അവളെ ചെറുപ്പത്തിൽത്തന്നെ ബാധിച്ചു. അവളുടെ ശിശുപ്രായത്തിൽത്തന്നെ ‘അമ്മ മരിച്ചു. രണ്ടാൻകുടിയമ്മ ആഖ്യായികളിൽ ചിത്രീകരിച്ചു കാണാറുള്ളതുപോലെ ഒരു ഭയങ്കരിയായിരുന്നു. സുഖക്കേട് പകരാതിരിക്കാൻ ജര്മനിന്നെ താമസിപ്പിച്ചത് കുതിരലായം പോലെ ഒരു മുറിയിലായിരുന്നു. ഭക്ഷണവും ശരിക്കു നൽകിയിരുന്നില്ല. വൈക്കോലിലോ ഇലയിലോ ആണ് കിടന്നിരുന്നത്. പകൽ ആടിനെ നോക്കികൊണ്ടുമിരുന്നു. ചില ആട്ടിടയന്മാർ നക്ഷത്രങ്ങളുടെ ചിത്രം തയാറാക്കിയിട്ടുള്ളതിയി കേട്ടിട്ടുണ്ട്. ജർമനിന്റെ ചിന്തകൾ നക്ഷത്രങ്ങളിൽ ഒതുങ്ങി നിന്നില്ല; ദൈവത്തിലേക്ക് സദാ തിരിഞ്ഞുകൊണ്ടിരുന്നു.
ജർമയിൻ വായിക്കാൻ പഠിച്ചിരുന്നോ എന്തോ? ജപമാലയും സാധാരണ പ്രാർത്ഥനകളുമായിരുന്നു അവളുടെ ഗ്രന്ഥങ്ങൾ. പള്ളിപ്രസംഗങ്ങളായിരുന്നു അവളുടെ വിജ്ഞാനകോശം. അവൾ ദിവസംതോറും വി. കുർബാനയിൽ സംബന്ധിച്ചിരുന്നു. പ്രധാന തിരുനാളുകളിൽ വി. കുർബാന സ്വീകരിക്കുകയും ചെയ്തിരുന്നു. ദൈവമാതാവിനോട് അവൾക്കു അന്യാദൃശ്യമായ ഭക്തി ഉണ്ടായിരുന്നു. സ്വയാർജ്ജിതമായ വിജ്ഞാനംകൊണ്ടു ഗ്രാമീണ പെൺകുട്ടികളെ അവൾ പഠിപ്പിച്ചുവന്നു. രണ്ടാം കുടിയമ്മയുടെ കയ്യിൽ നിന്ന് ലഭിച്ചിരുന്ന ദുർലഭ ഭക്ഷണസാധനങ്ങളിലോരോഹരി ജെർമൈൻ ദരിദ്രർക്ക് നല്കിപ്പോന്നു. നിറഞ്ഞുകിടന്നിരുന്ന ഒരു നദിയുടെ ഉപരിതലത്തിലൂടെ അവൾ നടന്നു പോയിട്ടുണ്ടന്നു ജീവചരിത്രകാരൻ പറയുന്നു. ചിലർ അങ്ങനെ പറഞ്ഞ് അവളെ കളിയാക്കിയിരുന്നു. ചിലർ അത് സർവഥാ വിശ്വസിച്ചിരുന്നു.
മകളുടെ വിശുദ്ധിയെപ്പറ്റിയും ഭാര്യയുടെ ക്രൂരതയെപ്പറ്റിയും പിതാവിന് അറിയാമായിരുന്നു. മകളെ സ്നേഹപൂർവ്വം വളർത്തണമെന്നു അദ്ദേഹം ആജ്ഞാപിച്ചിരുന്നു. ഫലം നാസ്തി. ജെർമെയ്ൻ അവളുടെ മുറിയുടെ ഏകാന്തതയിൽ കഷ്ടതകളോട് പൊരുത്തപ്പെട്ടു മുന്നേറിക്കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം തന്റെ ഇല കൊണ്ടുള്ള ശയ്യയിൽ 1601 -ൽ 22 -മത്തെ വയസിൽ അവൾ മരിച്ചു. അവളുടെ പ്രശസ്തമായ വിശുദ്ധി നാമകരണത്തിനു വഴി തെളിച്ചു. 1867 -ൽ 9 -ആം പീയൂസ് മാർപാപ്പ അവളെ വിശുദ്ധ എന്ന് നാമകരണം ചെയ്തു.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.