വി. ജോൺ ഫിഷർ (1469 -1535) രക്തസാക്ഷി
ഇംഗ്ലീഷ്സഭയുടെ മഹത്വമായ കാർഡിനൽ ജോൺ ഫിഷർ ബെവേർലിയിൽ 1469 ൽ റോബർട്ട് ഫിഷറിൻറെ ഇളയമകനായി ജനിച്ചു. കേമ്ബ്രിഡ്ജിൽനിന്നു 1491 ൽ MA ബിരുദമെടുത്തു. അതേവര്‍ഷംതന്നെ ഡിസംബർ 17 നു പുരോഹിതനായി. 1504 നവംബര്‍ 17 നു റോചെസ്റ്റർ മെത്രാനായി അഭിഷേചിക്കപെട്ടു. അന്ന് റോചെസ്റ്റർ രൂപതയുടെ ഒരു വർഷത്തെ വരവ് 300 പവനായിരുന്നു. അതിനാൽ ആശാനിഗ്രഹത്തിന്റെയും തപസിന്റെയും ജീവിതമായിരുന്നു ഫിഷെറിന്റെത്.
ഇംഗ്ലണ്ടിലെ രാജാവ് ഹെൻറി എട്ടാമൻ തന്റെ പ്രഥമ വിവാഹം കഴിഞ്ഞു ഇരുപത്തിമൂനാം വര്‍ഷം പ്രഥമ ഭാര്യയെ ഉപേക്ഷിച്ചു രണ്ടാമത് വിവാഹം കഴിക്കാൻ മാർപാപ്പ അനുവദിക്കാതായപ്പോൾ താൻ തന്നെയാണ് ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയുടെ പരമാധികാരിയെന്നു പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ രാജാവാണ് ഇംഗ്ലണ്ടിലെ ക്രിസ്തവസഭയുടെ തലവൻ എന്ന് സത്യം ചെയ്യാൻ ഹെൻറി മെത്രാന്മാരോട് ആവശ്യപ്പെട്ടു. ദൈവത്തിന്റെ നിയമം അനുവദിക്കുന്നെങ്കിൽ എന്ന വ്യവസ്ഥ ചേർത്തു ബിഷപ്പ് ഫിഷർ സത്യം ചെയ്തു. വ്യവസ്ഥ കൂടാതെ സത്യം ചെയ്യണമെന്ന് രാജാവിന്റെ വികാര ജനറലായ ക്രോംവെൽ ആവശ്യപ്പെട്ടു. “ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരി നമ്മുടെ രാജാവല്ല” എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പതിനഞ്ചാം ദിവസം മൂന്നാം പൗലോസ് മാർപാപ്പ ബിഷപ്പ് ഫിഷെറിനെ കർദിനാൾ സ്ഥാനത്തേയ്ക്കുയർത്തി. ഏതു ഹെൻറിക്ക് പ്രകോപനത്തിന് കാരണമായി. ജൂൺ ഇരുപത്തിമൂന്നാം തീയതി 9 മണിക്ക് ബിഷപ്പ് ഫിഷറിൻറെ ശിരച്ഛേദം നടത്തുവാൻ ഹെൻറി നിശ്ചയിച്ചു. കഴുകുമരത്തിൽ കയറിയശേഷം അവിടെ നിന്നിരുന്ന പുരുഷാരത്തോടു അദ്ദേഹം പറഞ്ഞു: “ക്രിസ്തുവിന്റെ പരിശുദ്ധ സഭയുടെ വിശ്വാസത്തെപ്രതി മരിക്കാനാണ് ഞാൻ വന്നിരിക്കുന്നത്, രാജ്യത്തെയും രാജാവിനെയും രക്ഷിക്കണമേ’ അനന്തരം മഴുകൊണ്ടുള്ള ഒരു വെട്ടിനു കർദിനാൾ ഫിഷറിൻറെ ശിരസ്സു അറ്റുവീണു.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.