ബർഗൻറി പാർലമെന്റിന്റെ പ്രസിഡൻറായിരുന്ന ബെനീഞ്ഞിയൂ ഫ്രെമി യോട്ടിന്റെ രണ്ടാമത്തെ മകളാണ് 1573 ജനുവരി 25-ാം തീയതി ജനിച്ച ജെയിൻ അവളുടെ ബാല്യത്തിൽ അമ്മ മരിച്ചതിനാൽ പിതാവാണ് കാര്യ ങ്ങളെല്ലാം അന്വേഷിച്ചത് സഥൈര്യലേപനത്തിൽ ജെയിനെ ഫ്രാൻസെസ് എന്ന് വിളിച്ചു. ജെയിന് 20 വയസ്സുള്ളപ്പോൾ ഫ്രഞ്ചുസൈന്യത്തിലെ ഒരു പ്രധാനോദ്യോഗസ്ഥഥനായ ബാരൺ ദെ ഷന്താൾ അവളെ വിവാഹം കഴിച്ചു. കുടുംബാംഗങ്ങളും തൊഴിൽക്കാരുമെല്ലാം ഞായറാഴ്ച കുർബാന കാണ ണമെന്നും സന്ധ്യാനമസ്ക്കാരം ചൊല്ലണമെന്നും നിർബന്ധമുണ്ടായിരുന്നു.
ബാരൺ ടെ ഷന്താൾ മതഭക്തനും യോഗ്യപുരുഷനുമായിരുന്നതിനാൽ ജെയിന്റെ കുടുംബജീവിതം സന്തുഷ്ടമായിരുന്നു. ദിനംപ്രതി ദീർഘസമയം അവർ പ്രാർത്ഥനയിലും ജ്ഞാനവായനയിലും ചെലവഴിച്ചു എന്നാൽ ഈ ഭാഗ്യം നീണ്ടുനിന്നില്ല. ജെയിനു 28 വയസ്സുള്ളപ്പോൾ ഭർത്താവ് ഒരു നായാട്ടുമേളയിൽ വെടികൊണ്ട് മരിച്ചു ഒരാൺകുട്ടിയും മൂന്നു പെൺകു ട്ടികളുമാണ് ജെയിനിനുണ്ടായിരുന്നത്.
1604-ൽ വി. ഫ്രാൻസിസുസെയിൽസ് ഡിജോണിൽ നോമ്പുകാല പ്രസംഗംചെയ്യാൻ വന്നപ്പോൾ ജെയിൻ അദ്ദേഹത്തെ ആദ്യമായി പരിചയ പ്പെട്ടു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം അവൾ കാലത്ത് അഞ്ചുമണിക്ക് എഴുന്നേറ്റ് ഒരു മണിക്കൂർ ധ്യാനിക്കുകയും പിന്നീട് കുട്ടികളെക്കൂട്ടി പള്ളി യിലേക്കു പോകയും ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും അരമണിക്കൂർ ധ്യാനി ക്കുകയും പിന്നീട് കുട്ടികളെ വേദോപദേശം പഠിപ്പിക്കുകയും ചെയ് വന്നു. അത്താഴത്തിനു മുമ്പ് ജപമാലയും ചൊല്ലിക്കൊണ്ടിരുന്നു. അങ്ങനെ കുറേനാൾ കഴിഞ്ഞപ്പോൾ ജെയിനിന് ഒരു സന്യാസ സഭയിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് വി ഫ്രാൻസിസ്സിനെ അറിയിച്ചു. അദ്ദേഹം കന്യകാ മറിയത്തിന്റെ വിസിറ്റേഷൻ സഭ സ്ഥാപിക്കുകയും അതു നടത്താൻ ജെയിനിനെ ഏല്പിക്കുകയും ചെയ്തു.
ജെയിനിന്റെ പിതാവും അമ്മാനപ്പനും അവളുടെ നീക്കത്തെ അങ്ങേ യറ്റം എതിർത്തെങ്കിലും അവളുടെ സ്ഥിരത കണ്ടിട്ട് സങ്കടത്തോടെ അനുമതി നല്കി. മൂത്തമകളെ വി. ഫ്രാൻസിസ്സിന്റെ സഹോദരപുത്രൻ വിവാഹം ചെയ്തു. രണ്ടാമത്തെ മകൾ മരിച്ചുപോയി. മൂന്നാമത്തെ മകളുടെ വിവാ ഹംകൂടി ജെയിൻ നടത്തി. ഏക മകനെ പിതാവിന് ഏല്പിച്ചു. 1610-ൽ ആനെസിയിൽ പുതിയ മഠം തുടങ്ങി. കഠിനമായ തപോനിഷ്ടകൾ വി ഫ്രാൻസിസ് ആവശ്യപ്പെട്ടില്ല. കൊച്ച് പരിത്യാഗപ്രവൃത്തികൾവഴി ആന്തരിക നിയന്ത്രണം പാലിക്കണമെന്നായിരുന്നു വി. ഫ്രാൻസിസ്സിൻെറ ഉപദേശം. ദൈവം നമ്മിൽ ജീവിക്കാൻ നമ്മൾ മരിക്കണമെന്ന് അവൾ ഉദ്ബോധി പ്പിച്ചുകൊണ്ടിരുന്നു. വിസിറ്റേഷൻ മഠം അതിവേഗം വളർന്നു; എന്നാൽ ജെയിനിനു കുരിശുകൾ കുറവായിരുന്നില്ല. വി. ഫ്രാൻസിസു സെയിൽസ് 1622-ൽ മരിച്ചു; മകനും മരുമകനും ഈലോകവാസം വെടിഞ്ഞു. ഒരു മഹാ പ്ളേഗു ഫ്രാൻസിനെ ബാധിച്ചു. രോഗികൾക്കുവേണ്ടി മഠത്തിലെ സർവ്വസ്വവും നീക്കിവച്ചു. ആന്തരികവേദനകളും ആത്മീയശുഷ്കതയും അനുഭവിക്കേണ്ടി വന്നു; എന്നാൽ പ്രസന്നത കൈവിട്ടില്ല. ട്യൂറിനിൽ പുതിയ സഭയുടെ 86-ാമത്തെ മഠം സ്ഥാപിക്കാൻ പോയി മടങ്ങുംവഴി1641 ഡിസംബർ 13-ാം തീയതി 69-ാമത്തെ വയസ്സിൽ ജെയിൻ മൂലിനാ യിലെ വിസിറ്റേഷൻ മഠത്തിൽവച്ച് ദിവംഗതയായി.