ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും കത്തോലിക്ക യുവാക്കളുടെയും കത്തോലിക്ക പ്രവത്തനത്തിന്റെയും മധ്യസ്ഥനാണ് 22 ഉഗാണ്ടൻ രക്തസാക്ഷികളിൽ പ്രസിദ്ധനായ ചാൾസ് ലവങ്ക. അദ്ദേഹമാണ് ഉഗാണ്ടൻ രാജാവായ മേവാങ്കയുടെ വർഗവിരുദ്ധമായ പാപാധിനിവേശത്തായിൽ നിന്ന് 13 നും 30 നും മധ്യേയുള്ള തന്റെ യുവാക്കളെ സംരക്ഷിക്കുകയും കത്തോലിക്ക വിശ്വാസം ജയിലിൽ വച്ച് അവരെ അഭ്യസിപ്പിക്കുകയും ചെയ്തത്. അസാന്മാർഗിക പ്രവർത്തിക്കു സമ്മതിക്കാത്തതിനും സ്നേഹിതരുടെ വിശ്വാസം കാത്തുരക്ഷിച്ചതിനും ശിക്ഷയായി മേവാങ്കയുടെ ആജ്ഞ പ്രകാരം ചാൾസ് ലവങ്ക 1886 ജൂൺ 3 -ആം തീയതി ദഹിക്കപെട്ടു.
മാവുളുഗുങ്കു എന്ന പ്രധാനിയുടെ ഭാവനത്തിൽവച്ചാണ് ചാൾസ് ക്രിസ്തുവിന്റെ സുവിശേഷവുമായി പരിചയപ്പെട്ടത്. കൊട്ടാരഭൃത്യരിൽ പ്രധാനിയായ ജോസഫു മേകസയുടെ സഹായത്താലാണ് ഈ നവ ശിഷ്യൻ രാജഭാവനത്തിലെത്തിയത്. മേവാങ്കയുടെ അശുദ്ധ താല്പര്യങ്ങളെ ചെറുക്കുവാൻ പ്രോത്സാഹിപ്പിച്ചതിനുതന്നെയാണ് മെകാസാ രക്തസാക്ഷിത്വം വഹിച്ചത്. ആ രാത്രിയാണ് ചാൾസ് ജ്ഞാനസ്നാനം ചോദിച്ചുവാങ്ങിയതും. ചാൾസിന്റെ ധൈര്യമാണ് സ്നേഹിതന്മാരെ ദൈവവിശ്വാസത്തിലും വിരക്തിയിലും ഉറപ്പിച്ചു നിർത്തിയത്.
1964 ഒക്ടോബര് 18 നു ആറാം പൗലോസ് മാർപാപ്പ 22 ഉഗാണ്ടൻ യുവ നീഗ്രോ രക്തസാക്ഷികളെ വിശുദ്ധരെന്നു നാമകരണം ചെയിതു.