ഹീൽഡ്ബ്രാന്റെ എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന ഗ്രിഗറി ഏഴാമൻ ടസ്കനിൽ 1013 ൽ ജനിച്ചു. റോമയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഫ്രാൻസിൽ പോയി ഒരു സന്യാസിയായി റോമയിലേക്കു മടങ്ങി. ആത്മീയധികാര വില്പന (simony), പുരോഹിത വിവാഹം, മെത്രാന്മാരുടെ നിയമനാധികാര ദുർവിനിയോഗം മുതലായ തിന്മകൾക്കെതിരെ അദ്ദേഹം ശക്തിയായി പടവെട്ടി. ആത്മീയധികാര വില്പന ലിയോൻസു സുനഹദോസിൽ വച്ച് ശപിച്ചപ്പോൾ അധ്യക്ഷൻ ഹീൽഡ്ബ്രാന്റായിരുന്നു.
1073 ൽ അദ്ദേഹം മാർപ്പായയെ തിരഞ്ഞെടുക്കപ്പെട്ടു. രാജാക്കന്മാരുടെ അഭീഷ്ടം നിറവേറ്റാൻ ദൈവഹിതം ലംഖിക്കരുതെന്നു എല്ലാ മെത്രാന്മാരെയും ഉത്ബോധിപ്പിച്ചു. സെൻസി കുടുംബക്കാരുടെ അതിമോഹം നിമിത്തം റോമാ വിപ്ലവത്തിലേക്കു നീങ്ങി. ക്രിസ്മസ് ദിവസം പാതിരാ കുർബാന സമയത്തു മാർപാപ്പയെ അറസ്റ്റു ചെയിതു ജയിലിലടച്ചു. പിറ്റേ ദിവസം ജനങ്ങൾ അദ്ദേഹത്തെ സ്വതന്ത്രനാക്കി. ആദ്യാത്മികാധികാരം പരസ്യമായി വില്പന നടത്തിയ ജർമൻ ചക്രവർത്തി ഹെൻറി ചതുർത്ഥനെ മാർപാപ്പ മഹാരോൺ ചൊല്ലി. താത്കാലിമായി മാർപാപ്പ ക്ഷമാപണം ചെയ്തെങ്കിലും അദ്ദേഹം ഗ്രിഗോറിയ്ക്കു പകരം വേറൊരാളെ നിയമിച്ചു. വൃദ്ധനായ ഗ്രിഗറി പലായനം ചെയിതു. വിപ്രവാസത്തിൽ 1085 മെയ് 25 നു അദ്ദേഹം മരിച്ചു. അന്തിമവചസ്സുകൾ ശ്രധേയമാണ്. “നീതിയെ ഞാൻ സ്നേഹിച്ചു, അനീതിയെ ഞാൻ വെറുത്തു. ആകയാൽ വിപ്രവാസത്തിൽ ഞാൻ മരിക്കയാണ്.”