വി. ക്ലാര (1193 – 1253) കന്യക
അസ്സീസിയിലെ ഒരു കുലീന യോദ്ധാവായ ഫേവറിനോഷിഫോയുടെ മൂന്ന് പെണ്മക്കളാണ് ക്ലാരയും ആഗ്നസും ബിയാട്രീസും. 1193 ലാണ് ക്ലാര ജനിച്ചത്. ക്ലാരയ്ക്കു 15 വയസുള്ളപ്പോൾതുടങ്ങി വിവാഹാലോചനകൾ ആരംഭിച്ചു. ഈശോയെ മണവാളനായി സ്വീകരിക്കാൻ കൊതിച്ചിരുന്ന ക്ലാര വി. അസ്സീസിയുടെ ഉപദേശം രഹസ്യമായി ആരാഞ്ഞുകൊണ്ടിരുന്നു. 1212 മാർച്ച് പതിനെട്ടാം തീയതി ഓശാന ഞാറാഴ്ച ക്ലാര ഉടുത്തണിഞ്ഞു അമ്മയോടുകൂടെ പള്ളിയിൽ പോയി. എല്ലാവരുന്ന അൾത്താരയുടെ അടുക്കൽ പോയി കുരുത്തോല വാങ്ങി. ക്ലാര നാണിച്ചു മുന്നോട്ടുപോയില്ല. മെത്രാനച്ചൻ ഇറങ്ങിച്ചെന്നു കുരുത്തോല കൊടുത്തു. അന്നുവൈകുന്നേരം വീട്ടിൽനിന്നു ക്ലാര പോർഷ്യൻകുള ദേവാലയത്തിലേക്ക് ഒലിച്ചുപോന്നു ഒരു തിരി കത്തിച്ചുപിടിച്ചു പാളിയുടെ വാതുക്കൽ നിന്നു. ‘പരിശുദ്ധാത്മാവേ വരിക’ എന്ന ഗാനം പാടി. അവൾ വിശേഷവസ്ത്രങ്ങൾ ഊരിവെച്ചു പ്രായശ്ചിത്ത വസ്ത്രങ്ങളണിഞ്ഞു. ഫ്രാൻസിസ് തലമുടി വെട്ടിമാറ്റി ഒരു ചരട് അറയിൽ കെട്ടി. തത്കാലം അവൾ ബെനെഡിക്ടൻ മഠത്തിൽ താമസിച്ചു. നാട്ടുകാർക്കും വീട്ടുകാർക്കും ഏതു ഇഷ്ടപ്പെട്ടില്ല. അവളെ പിടിച്ചു വലിച്ചുകൊണ്ടുപോകാൻ തുടങ്ങിയപ്പോൾ തലമുടി വെട്ടിമാറ്റിയിരിക്കുന്നതു കാണിച്ചുകൊടുത്തു. അവർ അതോടെ സ്ഥലംവിട്ടു. സാന്തമിയാനോയുടെ അടുത്ത് ഒരു ഭവനം ക്ലാരയ്ക്കു തയ്യാറാക്കി.
രണ്ടാഴ്ച കഴിഞ്ഞു സഹോദരി ആഗ്നസും ക്ലാരയോടുകൂടെ ചേർന്നു. വീണ്ടും വീട്ടിൽ വലിയ വിപ്ലവമുണ്ടായി! അവസാനം ആഗ്നസിനും അനുവാദം കിട്ടിയെന്നുമാത്രമല്ല അവരുടെ ‘അമ്മ ഓർത്തോളാൻയും വേറെക്കുറെ സ്ത്രീകളും മഠത്തിൽ ചേർന്നു. ഇങ്ങനെ ക്ലാരസഭയുണ്ടായി; പല ശാഖകളും സ്ഥാപിതമായി. സ്റ്റോക്കിങ്ങ്സും ഷൂസും ചെരുപ്പുമില്ലാതെയാണ് അന്ന് ക്ലാരസഹോദരിമാർ നടന്നിരുന്നത്. എന്നും മാംസവർജനം അവർ പാലിച്ചുപോന്നു. ദാരിദ്ര്യവും പ്രായശ്ചിത്തവും വളരെ കണിശമായിരുന്നു. ക്ലാരപുണ്യവതിയുടെ വാർധക്യത്തിൽ ദാരിദ്ര്യവും പ്രായശ്ചിത്തവും സ്വൽപ്പം ലാഘവപ്പെടുത്തി. സാരസാണ് സൈന്യം സ്പോലെറ്റോ താഴ്വര ആക്രമിച്ചപ്പോൾ ഒരു വിഭാഗം സൈന്യം ക്ലാരമഠത്തെ ആക്രമിക്കാൻ തുടങ്ങി. ശത്രുവിന് അഭിമുഖമായി വി. കുർബാന ആറളക്കയിൽ എഴുന്നള്ളിച്ചുവയ്ക്കാൻ ക്ലാര ആവശ്യപ്പെട്ടു. അനന്തരം അവൾ മുട്ടുകുത്തി പ്രാർത്ഥിച്ചു: ‘അങ്ങയെ ഏറ്റു പറയുന്നവരുടെ ആത്മാക്കളെ കർത്താവെ, ആ മൃഗങ്ങൾക്കു ഏല്പിച്ചുകൊടുക്കല്ലേ.’ ശത്രുക്കൾക്കു പെട്ടെന്ന് ഭയം തോന്നുകയും അവർ ആ മഠം അക്രമിക്കാതെ ഓടിപോകുകയും ചെയ്തു. 28 വർഷത്തോളം രോഗിണിയായി കിടന്നിരുന്ന ക്ലാരയുടെ ഭക്ഷണം വി. കുർബാന മാത്രമായിരുന്നു. 27 വര്ഷം മുൻപ് ഫ്രാൻസിസ് അസ്സീസിയുടെ മരണനേരത്തു വായിച്ചതുപോലെ വി. യോഹന്നാൻ എഴുതിയ നമ്മുടെ കർത്താവിന്റെ പീഡാനുഭവ ചരിത്രം മൂന്ന് സന്യാസിമാർ വായിച്ചു. തത്സമയം കുമാരി ദാരിദ്ര്യത്തിന്റെ മൂർത്തീകരണം തന്നെയായ വി. ഫ്രാൻസിസിന്റെ ചെറുപുഷ്പം അമ്പത്തിഒമ്പതാമത്തെ വയസ്സിൽ ശാന്തമായി അടർന്നുവീണു.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.