ഞാൻ നിന്നിരുന്ന മുറിയോട് തൊട്ടടുത്തതിൽ, എന്റെ അമ്മേ അങ്ങോയോടൊന്നിച്ചു മരിയാച്ചേച്ചിയും ഉണ്ടായിരുന്നു. ഞാൻ അപ്പച്ചനെ വിളിക്കുന്നത് കേട്ടപ്പോൾ ചേച്ചി പേടിച്ചുപോയി. അസാധാരണമായി എന്തോ സംഭവിച്ചതുപോലെ തോന്നിയാണ് പിന്നീടെന്നോടു പറയുകയുണ്ടായി. സംഭ്രമം നിയന്ത്രിച്ചുകൊണ്ടു ചേച്ചി ഓടിവന്നു അലെൻസോണിൽ പോയിരിക്കുന്ന അപ്പച്ചനെ വിളിക്കുന്നതെന്താണെന്നു ചോദിച്ചു. കണ്ടതെല്ലാം ഉടനെ ഞാൻ വിവരിച്ചു പറഞ്ഞു. എന്നെ സ്വാന്തനപ്പെടുത്താൻവേണ്ടി ചേച്ചി പറഞ്ഞു. അത് തീർച്ചയായിട്ടും വിക്ടറി എന്നെ പീഡിപ്പിക്കാൻ വേണ്ടി മുന്നറത്തുണി തലയിലിട്ട് മൂടികൊണ്ടു പോയതാണെന്ന്. വിക്റ്ററിയോടു ചോദിച്ചപ്പോൾ അവൾ അടുക്കളയിൽ നിന്ന് പുരതുപ്പിയില്ലെന്നായിരുന്നു എന്ന് തീർത്തുപറഞ്ഞു. പോരെങ്കിൽ, ഞാൻ കണ്ടത് ഒരു പുരുഷനെയാണെന്നും അയാൾക്ക് അപ്പച്ചന്റെ ബാഹ്യപ്രകൃതമുണ്ടായിരുന്നെന്നും എനിക്ക് നല്ല നിശ്ചയമായിരുന്നു. പിന്നെ നമ്മൾ മൂന്നുപേരുംകൂടി മരക്കൂട്ടത്തിനപ്പുറത്തുപോയി. ആരെങ്കിലും കടന്നു പോയതിന്റെ അടയാളം അവിടെയെങ്ങും കണ്ടില്ല; അതേപ്പറ്റി മേലിൽ ഒന്നും ചിന്തിക്കരുതെന്ന് അങ്ങെന്നോടു പറയുകയും ചെയ്തു…
അതേക്കുറിച്ച് വീണ്ടും ചിന്തിക്കാതിരിക്കാൻ എനിക്ക് നിവൃത്തിയിലായിരുന്നതിനാൽ ഞാൻ കണ്ട ആ വിചിത്ര ദർശനം എന്റെ മനസ്സിൽ പൊന്തിവന്നിരുന്നു.. അതിന്റെ അർത്ഥത്തെ എന്നിൽ നിന്ന് മറച്ചിരുന്നു തിരശ്ശീല മാറ്റുവാൻ പലപ്പോഴും ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ, ആ ദർശനത്തിനു ഒരർത്ഥമുണ്ടെന്നും ഒരു ദിവസം ഒരു ദിവസം അതെനിക്ക് വെളിവാകുമെന്നുമുള്ള ദൃഢമായ ഒരുറപ്പ് ഹൃദയത്തിന്റെ അഗാധതലത്തു ഞാൻ പുലർത്തിയിരുന്നു… ആ ദിവസത്തിനുവേണ്ടി ദീർഘനാൾ കാത്തിരിക്കേണ്ടിവന്നാലും 14 വർഷം കഴിഞ്ഞ് നല്ല ദൈവം തന്നെ അജ്ഞേയമായിരുന്ന ഒരു തിരശ്ശീല ഭേദിച്ച്. അന്നൊരു ലൈസൻസ് ദിവസമായിരുന്നു. തിരുഹൃദയത്തിന്റെ മരിയാ സഹോദരിയുമൊന്നിച്ചു ഞാൻ പതിവുപോലെ പാരത്രിക ജീവിതത്തെക്കുറിച്ചും ബാല്യകാലസ്മരണകളെക്കുറിച്ചും സംസാരിക്കുകയായിരുന്നു. എനിക്ക് ആറേഴു വയസ്സ് പ്രായമായിരുന്നപ്പോളുണ്ടായ ദർശനം ഞാൻ സഹോദരിയെ അനുസ്മരിപ്പിച്ചു. ആ അസാധാരണ രംഗത്തിന്റെ വിശദവിവരങ്ങളെല്ലാം ഓർത്തുനോക്കിയപ്പോൾ തൽക്ഷണം ഞങ്ങളിരുവർക്കും ഒരേ സമയം വ്യക്തമായി, അതിന്റെ സാരം എന്തായിരുന്നുവെന്ന്.. ഞാൻ കണ്ടത് പ്രായാധിക്യം കൊണ്ട് കൂനിപ്പോയ അപ്പച്ചനെത്തന്നെയായിരുന്നു. വന്ദനീയമായ മുഖത്തും ധൂസരമായ ശിരസ്സിലും പരിപാവനമായ മുദ്രകൾ വഹിച്ചിരുന്ന അപ്പച്ചൻ തന്നെയായിരുന്നു അത്… യേശുവിന്റെ ആരാധ്യമായ തിരുമുഖം പീഡാനുഭവങ്ങൾക്കിടയിൽ ഗുപ്തമായിരുന്നതുപോലെ അവിടുത്തെ വിശ്വസ്തത ദാസന്റെ മുഖവും കഷ്ടകാലത്ത് മൂടപ്പെടുക ഉചിതമായിരുന്നു; എങ്കിലേ സ്വർഗ്ഗരാജ്യത്തിൽ നിത്യവചനമായ സ്വനാഥന്റെ സാദൃശ്യത്തിൽ പ്രശോഭിക്കുക സാധ്യമായിരുന്നുള്ളൂ.