സുഹൃത്തുക്കളെ കേട്ടിട്ടുണ്ടോ ഈ കൊച്ചു വിശുദ്ധനെക്കുറിച്ചു വലിയ മതപീഡനകാലത്ത് മൂന്ന് വർഷം മാത്രം ഭൂമുഖത്തു ജീവിച്ച മഹാ രക്തസാക്ഷിയാണ് ഇത്. വലിയ മതപീഡനകാലം ! തദ്ദേശ ഗവൺമെന്റ് ക്രൈസ്തവ വിശ്വാസത്തെ നഖശിഖാന്തം എതിർത്തിരുന്നു. വിശ്വാസം പാടേ പരിത്യജിക്കുക, അല്ലെങ്കിൽ മരിക്കുക- അതായിരുന്നു അവിടുത്തെ വിശ്വാസികളുടെ അവസ്ഥ. “ഞാൻ ക്രൈസ്തവ വിശ്വാസിയാണ് ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. കൊച്ചുകുര്യാക്കോസിന്റെ പിതാവ് രക്ത സാക്ഷിത്വം വരിച്ചു. അടുത്തത് അമ്മയുടെ ഊഴമാണ്. മകന്റെ കാര്യം വിസ്മരിച്ചോ, ആവോ അവരും “ഞാൻ ക്രൈസ്തവ വിശ്വാസിനിയാണ്” എന്ന് പ്രഖാപിച്ചു രക്തസാക്ഷിത്വം വരിച്ചു. മാതാപിതാക്കളുടെ വിശ്വാസത്തിനു വേണ്ടിയുള്ള ജീവത്യാഗം കണ്ടുകൊണ്ടു നിർന്നിമേഷനായി നിന്നിരുന്ന അവരുടെ മൂന്നുവയസ്സുകാരൻ ഓമന മകൻ തന്റെ മാതാപിതാക്കളെ അനുകരിച്ച് , ഇരുകരങ്ങളും ഉയർത്തി ഉച്ചസ്വരത്തിൽ പറഞ്ഞു: “ഞാൻ ക്രൈസ്തവനാണ്” മതപീഡകർ ആ പിഞ്ചു കുട്ടിയെ നിഷ്ക്കരുണം വധിച്ചു.
നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കും. നല്ല വൃക്ഷങ്ങളാവാനുള്ള മാതാപിതാക്കളുടെ പരമപ്രധാനമായ സന്മനസ്സ് ശിരസ്സാവഹിക്കാൻ എല്ലാ മാതാപിതാക്കൾക്കും സാധിക്കട്ടെ!