വി. എലൈവ്തെറിയോസ് (+585)
ഇറ്റലിയിൽ സ്പോലെറ്റോക്കു സമീപമുള്ള വി. മാർക്കിന്റെ ആശ്രമത്തിലെ അബ്ബാട്ടായിരുന്നു എലൈവ്തെറിയോസ്. ലളിത ജീവിതവും അനുതാപ ചൈതന്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുണങ്ങൾ. ദൈവം അദ്ദേഹത്തിന് അത്ഭുത പ്രവർത്തന വരം കൊടുത്തിരുന്നു. ഒരു കുട്ടി ആശ്രമത്തിൽ താമസിക്കാൻ തുടങ്ങിയപ്പോൾ പിശാച്ചു ബാധിതനായ ആ ബാലൻ സൗഖ്യം പ്രാപിച്ചു. അതുകണ്ടു ആബട്ട് പറഞ്ഞു: കുട്ടി ദൈവദാസന്മാരുടെകൂടെ ആയതുകൊണ്ട് പിശാച് അടുക്കാൻ ധൈര്യപ്പെടില്ല. ഈ വാക്കുകൾ മായാസ്തുതി കലർന്നതായതുകൊണ്ടോ എന്തോ പിശാച് വീണ്ടും കുട്ടിയിൽ പ്രവേശിച്ചു. ആബട്ട് തന്റെ കുറ്റം വിനയപൂർവം ഏറ്റുപറയുകയും എല്ലാ ആശ്രമവാസികളും അബ്ബാട്ടിനോടൊപ്പം ഉപവസിക്കുകയും ചെയ്തപ്പോൾ കുട്ടി വീണ്ടും സൗഖ്യം പ്രാപിച്ചു.
ഉയർപ്പുതിരുനാളിന്റെ തലേദിവസം ഉപവസിക്കുക പ്രയാസമെന്നു വി. ഗ്രിഗോറിക്കു തോന്നിയപ്പോൾ അദ്ദേഹം എൽഎവുതിരിയുസിനെ കൂടി വി. അന്ദ്രുവിന്റെ ആശ്രമത്തിലേക്കു പോകുകയും അവിടെ രണ്ടുപേരുംകൂടി ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. മാർപാപ്പ പള്ളിയിൽനിന്നും പുറത്തുവന്നപ്പോൾ നെഞ്ചുവേദന മാറിയിരിക്കുന്നതായി കണ്ടു. ഇഷ്ട്ടനുസരണം ഉപവസിക്കാൻ മാർപാപ്പയ്ക്ക് സാധിക്കുകയും ചെയ്തു. മരിച്ച ഒരാളെ എലൈവ്തെറിയോസ് ഉയിർപ്പിച്ചുവെന്നും പറയുന്നുണ്ട്. ആബട്ട് സ്ഥാനം ഉപേക്ഷിച്ചശേഷം വി. ഗ്രിഗോറി സ്ഥാപിച്ച വി. അന്ദ്രുവിന്റെ ആശ്രമത്തിൽ തന്റെ പ്രാർത്ഥന ജീവിതം തുടർന്നുകൊണ്ടിരിക്കെ 585 ൽ അദ്ദേഹം ദിവംഗതനായി.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.