സിറിയൻ സഭയിലെ ഏക വേദപാരംഗത്താനാണ് കവിയും വാഗ്മിയും പരിശുദ്ധാത്മാവിന്റെ വീണയുമായ വി. എഫ്രേം. അദ്ദേഹം മെസൊപൊട്ടോമിയയിൽ നിസിബിസ്സിൽ ജനിച്ചു. പതിനെട്ടാമത്തെ വയസിലാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. കുറേനാൾ സ്വേദേശത്തു ഉപദേഷ്ട്ടാവായി ജോലി ചെയിതു. പേഴ്സിയർ നിസിബിസ്സു പിടിച്ചടക്കിയപ്പോൾ മതമർദ്ദനം ഉണ്ടാകുമെന്നു ഭയന്ന് എഫ്രേം ഉൾപ്പടെ പല ക്രിസ്ത്യാനികളും ഏദെസ്സയിലേക്കു പലായനം ചെയിതു. അവിടുത്തെ വിശുദ്ധ ഗ്രന്ഥ വിദ്യാലയത്തിന് പേരും പെരുമയും വരുത്തിയത് എഫ്രേമാണ്. അവിടെവച്ചു ആറാംപട്ടം സ്വീകരിച്ചെങ്കിലും പൗരോഹിത്യം സ്വീകരിക്കാൻ അദ്ദേഹത്തിന്റെ എളിമ സമ്മതിച്ചില്ല.പിന്നീട് മെത്രാഭിഷേകത്തിനു ക്ഷണമുണ്ടായപ്പോൾ ഭ്രാന്ത് അഭിനയിച്ചാണ് ആ ബഹുമാനത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത്.
ഡീക്കൻ എഫ്രേം വെറും നിലത്തുകിടന്നാണ് ഉറങ്ങിയിരുന്നത്. രാത്രി ദീർഘമായി അദ്ദേഹം പ്രാർത്ഥിച്ചിരുന്നു. പല ദിവസവും ഉപവസിച്ചിരുന്നു. വല്ലവരും സ്തുതിച്ചു സംസാരിക്കുകയാണെങ്കിൽ അദ്ദേഹം വിയർത്തു കുളിക്കും. ഒരു ദിവസം ഒരു സഹോദരൻ അത്താഴം കൊണ്ടുവന്നപ്പോൾ പാത്രം താഴെവീണു ഭക്ഷണം നഷ്ട്ടപെട്ടു. സഹോദരന്റെ പരിഭ്രമം കണ്ടിട്ട് എഫ്രേം പറഞ്ഞു, ‘അത്താഴം ഇങ്ങോട്ടു വരില്ല, നമക്ക് പോകാം’ എന്ന് പറഞ്ഞു ഭക്ഷണം വീണസ്ഥലത്തുനിന്നു പെറുക്കിത്തിന്നാകുംന്നതെല്ലാം തിന്നു.
ശുദ്ധമായ സുറിയാനി ഭാഷ കൈമുതലുണ്ടായിരുന്ന എഫ്രേം എഴുതിയിട്ടുള്ള ഗ്രന്ഥങ്ങൾ എത്രയും വിശിഷ്ടങ്ങളാണ്; അദ്ദേഹത്തിന്റെ വിശുദ്ധി സുതരാം സുവിക്ക്തമാക്കുന്നു. അന്തിമവിധിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കവിത ഡാന്റെയിക്കു ഉത്തേജനം നൽകി. അനേകരെ പാപജീവിതത്തിൽ നിന്നകറ്റി. പാഷണ്ഡികൾ തങ്ങളുടെ അബദ്ധങ്ങൾ പ്രചരിപ്പിക്കാൻ പാട്ടുകൾ എഴുതി തെരുവുവീഥിയിൽകൂടി പാടിനടന്നിരുന്നു. എഫ്രേം ഗാനരൂപത്തിൽ തന്നെ പ്രത്യാഖ്യാനമെഴുതി. അങ്ങനെയാണ് പരിശുദ്ധാത്മാവിന്റെ വീണ എന്ന് പേരുണ്ടായത്.
372 -ൽ എഫ്രേം സെസാരെയയിൽ പോയി വി. ബാസിലിന്റെ ഒരു പ്രസംഗം ശ്രവിച്ചു. പ്രസംഗത്തിനുശേഷം ഒരു വ്യാഖ്യാതാവുവഴി ബാസിൽ ചോദിച്ചു; ‘താങ്കൾ ക്രിസ്തുവിന്റെ ദാസനായ എഫ്രേം അല്ലെ?’ അദ്ദേഹം പ്രതിവചിച്ചു ‘സ്വർഗപഥത്തിൽനിന്നു വ്യതിചലിച്ചു ആ എഫ്രേം ആണ് ഞാൻ.’ അനന്തരം സ്വരം ഉയർത്തി കൺനീരോടെ അദ്ദേഹം പറഞ്ഞു: ‘അച്ഛാ, ഈ നീചപാപിയുടെമേൽ കൃപയുണ്ടാകണേ, ഇടുങ്ങിയ വഴിയില്കൂടി എന്നെ നയിക്കുക.
വാർദ്ധക്യം വരെ എഫ്രേം എഴുതികൊണ്ടും പാടിക്കൊണ്ടുമിരുന്നു. സുറിയാനി റീത്തിലെ ഗാനങ്ങൾ പലതും അദ്ദേഹം എഴുതിയതാണ്. 378 -ൽ എഫ്രേം മരിച്ചു.