വി. ഇൻസുവിദ രാജ്ഞി (+640)

Fr Joseph Vattakalam
1 Min Read
ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യൻ രാജാവായ ഇതേൽബെർട്ടിന്റെ മകൻ ഈദ്‌ബാദിന്റെ മകളാണ് ഇൻസുവിദ. ബാല്യം മുതൽക്കേ രാജ്ഞിയുടെ ആനന്ദം പ്രാർത്ഥനയും ദൈവസ്നേഹവുമായിരുന്നു. തന്നിമിത്തം രാജ്ഞി ലോകത്തിന്റെ വ്യർഥകളെയും ആനന്ദങ്ങളെയും നിന്ദിച്ചുപോന്നിരുന്നു. വൈവാഹിക ജീവിതം തന്റെ പ്രാർത്ഥന ജീവിതത്തിനു തടസ്സമാകുമെന്നു കരുതി എല്ലാ വിവാഹാലോചനകളും അവൾ തള്ളിക്കളയുകയാണ് ചെയ്തത്. അവസാനം പിതാവിന്റെ അനുവാദത്തോടുകൂടെ അവൾ കെന്റിൽ ഒരു മഠം ആരംഭിച്ചു.പരിശുദ്ധമായ ഏകാന്തവും ജീവിതനൈര്മല്യവും പ്രാർത്ഥനയും എളിമയും രാജ്ഞിയുടെ ജീവിതത്തെ വിശുദ്ധമാക്കി.
രാജകീയ ആഡംബരങ്ങളുടെ ഇടയ്ക്കു ഏഴാം ശതാബ്ദത്തിൽ ഒരു രാജ്ഞി എത്രമാത്രം തീക്ഷ്ണത പ്രദർശിപ്പിച്ചുവെങ്കിൽ എത്രയും ആധ്യാത്മിക വിദ്യാഭ്യാസമുള്ള നമ്മുടെ ആധ്യാത്മിക വിരസതയ്ക്കു എന്ത് നീതികരണമാണുള്ളത്. ധനവും പ്രൗഢിയും വിശുദ്ധിക്ക് വിഘാതമാകണമെന്നില്ല.
Share This Article
error: Content is protected !!