സ്പെയിനിൽ പിറനീസും പർവ്വതത്തിന്റെ പാർശ്വത്തിൽ ലെയോളാ എന്ന മാളികയിൽ കുലീന മാതാപിതാക്കന്മാരിൽ നിന്നു ഇനിഗോ അഥവാ ഇഗ്നേഷ്യസും ജനിച്ചു. ചെറുപ്പത്തിൽ ഒരുയർന്ന ഉദ്യോഗസ്ഥ നുള്ള ശിക്ഷണമാണു ഫെർഡിനന്റെ പഞ്ചമൻ കൊട്ടാരത്തിൽ ലഭിച്ചത്. പമ്പലോണിയാ യുദ്ധത്തിൽ ഒരു വെടിയുണ്ട് ഏറ്റു രണ്ടു കാലിനും മുറി വേറ്റു; വലതുകാല് ഒടിഞ്ഞു. ആദ്യം കാലു സുഖപ്പെട്ടപ്പോൾ വലതു കാലിനു നീളം കുറഞ്ഞുപോയി. അതിനാൽ കാൽ ഒടിച്ചു വീണ്ടുംമുറിക്കേണ്ടി വന്നു. അങ്ങനെ ആശുപത്രിയിൽ ദീർഘനാൾ കിടക്കാനിടയായി. തൽസമയം അദ്ദേഹം ക്രിസ്തുനാഥന്റേയും വിശുദ്ധരുടേയും ജീവ ചരിത്രം ധ്യാനപൂർവ്വം വായിച്ചു. ഇഗ്നേഷ്യസു തന്നോടുതന്നെ ചോദിച്ചു. “അവന് ഒരു പുണ്യവാനും അവൾക്ക് ഒരു പുണ്യവതിയുമാകാമെങ്കിൽ എനിക്കെന്തുകൊണ്ടു ഒരു പുണ്യവാനായിക്കൂടാ?” പിന്നീട് ഒരു ദൈവമാതൃ സ്വരൂപത്തിന്റെ മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ ഈശോയുടെ സേവനത്തിനു മറിയത്തിന്റെ സംരക്ഷണയിൽ തന്നെത്തന്നെ ഉഴിഞ്ഞുവച്ചു.
ഉടനടി ഇഗ്നേഷ്യസും മോണ്ടുറാറ്റ് ബെനഡിക്ടൻ ആശ്രമത്തിൽ പോയി കുറേനാൾ താമസിച്ചു; അവിടെനിന്ന് അടുത്തുള്ള മൻറേസായിലേക്കു താമസം മാറ്റി. അവിടെ ഒരു ഡൊമിനിക്കൻ ആശ്രമവും ഒരാശു പ്രതിയുമുണ്ടായിരുന്നു. പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവുമായി അവിടെ ഒരു വർഷം താമസിച്ചു. അവിടെവച്ചാണ് ആധ്യാത്മികാഭ്യാസങ്ങൾ എന്ന ഗ്രന്ഥമെഴുതിയത്. അവസാനം അദ്ദേഹം വിശുദ്ധ സ്ഥലങ്ങൾ സന്ദർശിച്ചു; എന്നാൽ മുഹമ്മദീയരുടെ എതിർപ്പുനിമിത്തം മതിയാകുവോളം അവിടെ താമസിക്കുവാൻ കഴിഞ്ഞില്ല. അടുത്ത 11 വർഷം പല സർവ്വകലാശാലകളിലും താമസിച്ചു പഠിച്ചു. രണ്ടുപ്രാവശ്യം അദ്ദേഹത്തെ പാഷണ്ഡിയെന്നു സംശയിച്ചു ജയിലിൽ അടച്ചു.
1534-ൽ 33-ാമത്തെ വയസ്സിൽ ഇഗ്നേഷ്യസും ഫ്രാൻസിസു സേവി യറും ഉൾപ്പെടെ ഏഴുപേർ ദാരിദ്ര്യത്തിലും കന്യാവ്രതത്തിലും അനുസരണ യിലും ജിവിക്കാൻ വ്രതമെടുത്തു. മാത്രമല്ല മാർപ്പാപ്പാ നിയോഗിക്കുന്നിടങ്ങ ളിൽ ജോലി ചെയ്യാനും അവർ നിശ്ചയിച്ചു. 1538-ൽ പുതിയ സംഘടന യ്ക്കു് മൂന്നാം പൗലോസ് മാർപ്പാപ്പാ അംഗീകാരം നല്കി ഇഗ്നേഷ്യസു സൂപ്പീരിയർ ജനറലായി. അംഗങ്ങൾ പലരും മിഷനിലേക്കു പോയപ്പോൾ ഇഗ്നേഷ്യസു റോമയിൽ താമസിച്ച് താൻ സ്ഥാപിച്ച ഈശോ സഭയെ ശക്തിപ്പെടുത്താൻ തുടങ്ങി. അദ്ദേഹം റോമൻ കോളെജു സ്ഥാപിച്ചു. ഇഗ്നേഷ്യസു മരിക്കുമ്പോൾ സഭയ്ക്കു 100 ഭവനങ്ങളും 1000 അംഗങ്ങ ളുമുണ്ടായിരുന്നു.
പ്രൊട്ടസ്റ്റന്റു വിപ്ലവകാലത്തു കുരുത്ത ഈശോ സഭയ്ക്ക് പ്രൊട്ടസ്റ്റന്റുകാരുടെ മാനസാന്തരത്തിനുവേണ്ടി പ്രവർത്തിക്കുകയായിരുന്നു ഒരു പ്രധാന ലക്ഷ്യം. അന്നു തന്റെ അനുയായികൾക്ക് ഇഗ്നേഷ്യസു നൽകിയ ഉപദേശം ഇന്നു ഓർമ്മിക്കേണ്ടതാണ്: “പാഷണ്ഡികൾ സന്നിഹിതരായിക്കു മ്പോൾ നിത്യസത്യങ്ങൾ പ്രതിപാദിക്കുക സൂക്ഷിച്ചുവേണം. ഉപവിയുടേയും ക്രിസ്തീയ ആത്മനിയന്ത്രണത്തിന്റേയും മാതൃക അവർക്കു കാണാൻ സാധിക്കണം. കഠിന പദങ്ങൾ ഉപയോഗിക്കരുത്; യാതൊരു പുച്ഛവും പ്രകാശിപ്പിക്കരുത്.”
വിചിന്തനം: “മിശിഹായുടെ ദിവ്യാത്മാവേ, എന്നെ ശുദ്ധീകരിക്കണമേ, “എന്റെ കർത്താവേ, എന്റെ സ്വാതന്ത്ര്യം മുഴുവനും അങ്ങ് എടുത്തുകൊളളുക. ഇത്യാദി പ്രാർത്ഥനകൾ വി. ഇഗ്നേഷ്യസ്സിന്റെ ആദ്ധ്യാത്മിക തീക്ഷ്ണതയ്ക്കു തെളിവാണ്. “ദൈവത്തിന്റെ കൂടുതൽ സ്തുതിക്ക്(A, M. D. G.) എന്ന വി. ഇഗ്നേഷ്യസ്സിന്റെ മുദ്രാവാക്യം എല്ലാവരുടേയും മുദ്രാവാക്യമായിരിക്കേണ്ടതാണ്