വി. ആന്റണി സക്കറിയ (1502 – 1539)

ബെര്ണാബൈറ്സ് എന്ന സഭയുടെ സ്ഥാപകനായ ഫാദർ ആന്റണി മരിയ സക്കറിയ ഇറ്റലിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ ‘അമ്മ 18 വയസ്സിൽ വിധവയായതിനാൽ മകന്റെ വിദ്യാഭ്യാസത്തിനു അവൾ തന്നെത്തന്നെ പൂർണമായി ഉഴിഞ്ഞുവച്ച. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഒരു ഭിഷഗ്വര പരീക്ഷ ജയിച്ചു ക്രേമോണയിൽ ദരിദ്രരുടെ ഇടയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ വൈദിക പഠനം നടത്തി. ഇരുപത്തിയെട്ടാമത്തെ വയസ്സിൽ വൈദികനായി.
ഉടനടി ഫാദർ ആന്റണി മിലാനിലേക്കു പോകുകയും പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ഓരോ സഭ സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തു. വൈദികരുടെയും സന്യാസികളുടെയും ജീവിതനവീകരണമായിരുന്നു ലക്ഷ്യം. അന്ന് ലൂതറിന്റെ മതവിപ്ലവം തിളച്ചുപൊങ്ങുകയായിരുന്നല്ലോ.
വി. പൗലോസിന്റെ ശിഷ്യനായ വി. ബര്ണബാസിന്റെ നാമത്തിൽ ബെര്ണാബൈറ്സ് എന്ന് ഫാദർ ആന്റണി പുരുഷ വിഭാഗത്തിന് പേരിട്ടു.പള്ളിക്കകത്തും തെരുവീഥിയിലും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്നു. പരസ്യപ്രായച്ഛിത്തം ചെയ്യാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.
അൽമായ പ്രേഷിതത്വം, അടുത്തടുത്തുള്ള ദിവ്യകാരുണ്യ സ്വീകരണം, 40 മണി ആരാധന, പീഡാനുഭവ സ്മരണക്കായി വെള്ളിയാഴ്ച ദിവസങ്ങളിൽ മുന്ന് മണിക്ക് പള്ളിയിൽ മണി അടിക്കുക മുതലായ കാര്യങ്ങൾ അദ്ദേഹം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു . ശത്രുക്കൾ അദ്ദേഹത്തിന്റെ രണ്ടു സഭകളെയും കുറ്റപ്പെടുത്തികൊണ്ടു അവ രണ്ടും ഔദ്യോഗിക സന്ദർശനത്തിന് വിധേയമായി. രണ്ടു പ്രാവശ്യവും കുറ്റമില്ലെന്നു തെളിഞ്ഞു.
ഒരു ധ്യാനം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ രോഗിയായി ഫാദർ ആന്റണി സ്വഭാവനത്തിലേക്കു ആനയിക്കപ്പെട്ടു. അവിടെ അമ്മയുടെ ശുശൂഷകൾ സ്വീകരിച്ചു മുപ്പത്തിയാറാമത്തെ വയസ്സിൽ അദ്ദേഹം ദിവംഗതനായി .
മിലൻറെ അപ്പോസ്തോലനായിട്ടാണ് ഫാദർ ആന്റണി അറിയപ്പെട്ടിരുന്നത്. ഒരു കുരിശുരൂപം കൈയിൽ പിടിച്ചുകൊണ്ടു കർത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയും അനുതാപത്തിന്റെ ആവശ്യകതയെപ്പറ്റിയും തെരുവീഥികളിൽ ചുറ്റിനടന്നു അദ്ദേഹം പ്രസംഗിച്ചിരുന്നു. ആൻജെലിക്കൺസ് ഓഫ് സെന്റ് പോൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സന്യാസിനി വിഭാഗം സ്ത്രീകളുടെ സന്മാർഗ നിലവാരം വളരെയേറെ ഉയർത്തി.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.