വിശ്രമവും ജീവിതവും കുടുംബജീവിതത്തിലെ അത്യാവശ്യ ഘടകങ്ങളാണെന്നു ഫ്രാൻസിസ് മാർപാപ്പ. കുടുംബജീവിതത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയിൽ പോൾ ആറാമൻ ഹാളിൽ എത്തിച്ചേർന്ന തീർത്ഥാടകരോടായി സംസാരിക്കുകയായിരുന്നു പാപ്പ. ഉല്പത്തി പുസ്തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം ഉദ്ധരിച്ചുകൊണ്ട് ജോലിക്ക് ശേഷമുള്ള വിശ്രമത്തിൻറെ ആവശ്യകതയെക്കുറിച്ചു പാപ്പ ഉദ്ബോധിപ്പിച്ചു.
ഞായറാഴ്ച്ചകളുടെ പ്രാധാന്യവും മാർപാപ്പ എടുത്തു പറഞ്ഞു. കുടുംബത്തോട് ഒന്നിച്ചുള്ള ഞായറാഴ്ച്ചകളിലെ ബലിയർപ്പണങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ വാഹനങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും കടമകളും ദിവ്യബലിയിൽ സമർപ്പിക്കുക. അത്ഭൂതകരമായി നമ്മെ രൂപാന്തരപ്പെടുത്തുവാൻ ദിവ്യബലിക്ക് ശക്തിയുണ്ട്. വിശ്രമമില്ലാതെയുള്ള ജോലിയിലൂടെ ഉപഭോഗസംസ്കാരം നമ്മെ വിഴുങ്ങുന്നതിന് അനുവദിക്കുകയാണു ചെയ്യുന്നത്. കൂടുതൽ പണം മുടക്കിയുള്ള ആഘോഷങ്ങളല്ല സന്തോഷം നൽകുന്നത് . പ്രത്യുത കുടുംബാംഗങ്ങൾ എല്ലാവരും കൂടി ഒരുമിച്ചുള്ള ആഘോഷങ്ങളാണ് സന്തോഷം നൽകുന്നത്. പാപ്പ ഓർമ്മിപ്പിച്ചു.