കരുണയുടെ മണിക്കൂർ. 1937 ഒക്ടോബറിൽ, ക്രാക്കൊവിൽവച്ച് ഈശോ താൻ മരണമടഞ്ഞ മണിക്കൂറിനെ ആദരിക്കണം എന്നു വിശുദ്ധ ഫൗസ്റ്റീനായോട് ആവശ്യപ്പെട്ടു. ( ഇതിന്റെ സാഹചര്യങ്ങൾ സിസ്റ്റർ ഫൗസ്റ്റീന വിശദമായി എഴുതിയിട്ടില്ല). “ക്ലോക്കിൽ മൂന്ന് അടിക്കുമ്പോഴെല്ലാം എന്റെ കരുണ ആരാധിച്ച് പുകഴ്ത്തിക്കൊണ്ട് നീ അതിൽ പൂർണ്ണമായി നിമഗ്നയായി ലോകംമുഴുവനുംവേണ്ടി, പ്രത്യേകിച്ച് കഠിന പാപികൾക്കായി കരുണയുടെ സർവ്വശക്തി യാചിക്കുക. എന്തെന്നാൽ, ആ നിമിഷമാണ് എല്ലാ ആത്മാക്കൾക്കുംവേണ്ടി കരുണയുടെ കവാടം മലർക്കെ തുറക്കപ്പെടുന്നത്.
ദൈവകരുണയോടുള്ള ഈ പ്രത്യേകഭക്തിയിൽ അനുഷ്ഠിക്കേണ്ട, ഭർത്താവ് ഭക്താഭ്യാസങ്ങളും ഈശോമിശിഹാതന്നെ നിർദ്ദേശിച്ച നിർദ്ദേശിച്ചുതന്നിട്ടുണ്ട്. “…. നിന്റെ ഉത്തരവാദിത്വങ്ങൾ അനുവദിക്കുമെങ്കിൽ ഈ മണിക്കൂറിൽ കുരിശിന്റെ വഴി നടത്തുവാൻ പരിശ്രമിക്കുക; അതിനു സാധിക്കുന്നില്ലെങ്കിൽ അൽപ്പസമയത്തേക്കെങ്കിലും കപ്പേളയിൽ പ്രവേശിച്ച്, ദിവ്യകാരുണ്യത്തെ- ആരാധിക്കണം. അതിനും അവസരം ലഭിക്കാതെ വന്നാൽ, നീ എവിടെയാണെങ്കിലും, എന്തു ചെയ്യുകയാണെങ്കിലും ഒരു നിമിഷ നേരത്തേക്കെങ്കിലും പ്രാർത്ഥനയിൽ ആയിരിക്കുവാൻ പരിശ്രമിക്കണം “.
പ്രൊഫസർ റോസ്ക്കി ഈ സമയത്തെ പ്രാർത്ഥന ഫലദായകമാകുവാൻ മൂന്ന് വ്യവസ്ഥകൾ പറഞ്ഞിട്ടുണ്ട്.
- ഈശോയെ അഭിസംബോധനചെയ്യുന്നതായിരിക്കണം
- ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ്(3 p.m) പ്രാർത്ഥിക്കേണ്ടത്.
- ഈശോയുടെ പീഡാനുഭവത്തിന്റെ യോഗ്യതയുടെ വിലയായിട്ടായിരിക്കണം അപേക്ഷിക്കേണ്ടത്. ഈശോ വാഗ്ദാനംചെയ്യുന്നു:” ഈ മണിക്കൂറിൽ, നിനക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും നീ അപേക്ഷിക്കുന്നത് എല്ലാം നിനക്ക് ലഭിക്കും. സർവ്വലോകത്തിന് ഇത് കൃപയുടെ മണിക്കൂറാണ്, – കരുണ നിതിയുടെമേൽ വിജയംവരിച്ച മണിക്കൂർ”.