വിശുദ്ധ പാദ്രെ പിയോ ഒരിക്കൽ ഇങ്ങനെ ഉപദേശിച്ചു. പ്രാർത്ഥിക്കുക പ്രത്യാശിക്കുക അസ്വസ്ഥരാകാതിരിക്കുക. ദുഃഖങ്ങളിലും തകർച്ചകളിലും തീരാ നഷ്ടങ്ങളിലും യാഥാർഥ്യബോധത്തോടെ ഏറെ ആകുലരാതിരിക്കുക. ഒരുവിധത്തിൽ പറഞ്ഞാൽ വിശുദ്ധൻ ഈശോയുടെ ഗൗരവമായ പ്രബോധനങ്ങൾ വളരെ ലളിതമായും ആർക്കും മനസ്സിലാകാത്തക്ക വിധത്തിലും അവതരിപ്പിക്കുകയാണിവിടെ. ആ ജീവിതം തന്നെ ഉപവാസത്തിലും പ്രാർത്ഥനയും അതിഷ്ഠിതം ആയിരുന്നല്ലോ. തീർച്ചയായും അവിടുത്തെ പ്രാർത്ഥനാ പ്രഥമമായി തന്റെ പിതാവുമായുള്ള സംവാദമായിരുന്നു. പിതാവിനെ മുഖാമുഖംകണ്ട സംസാരിച്ചു നിർവൃതി അടയുന്നത് എത്രയോ ഹൃദ്യമായ അനുഭവം ആയിരുന്നിരിക്കണം. പിതാവുമായി സംഭാഷിക്കാൻ നാമും വിളിക്കപ്പെട്ടവരാണ്. ഈ സംഭാഷണം ത്രിത്വ കേന്ദ്രീകൃതം ആയിരിക്കണം. കാരണം ദൈവത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് ആളുകൾ ഉണ്ടെങ്കിലും ഒരു ദൈവമേ ഉള്ളൂ. സീറോ മലബാർ കുർബാനയിൽ വളരെ സവിശേഷമായ വിധം ഈ സത്യം വെളിപ്പെടുത്തുന്ന സംബോധനകൾ മിക്ക പ്രാർത്ഥനകളിലും ഉണ്ട്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലും മൂ വരുടെ സ്തുതിക്കും ബഹുമാനത്തിനും ആണ് എല്ലാ പ്രാർത്ഥനകളും തന്നെ. ഇതര ആരാധനാക്രമങ്ങളിലും ഈ വസ്തുത വ്യക്തമാണ്. ലത്തീൻ കുർബാനയിലെ ത്രിത്വ ദൈവത്തിനുള്ള സ്തുതിപ്പിന് പ്രഖ്യാപനം ഏറെ Solemn ആണ്. ” ക്രിസ്തുവിൽ ക്രിസ്തുവിനോടുകൂടെ ക്രിസ്തുവിൽ തന്നെ പരിശുദ്ധാത്മാവുമായ ഐക്യത്തിൽ എല്ലാ ആരാധനയും സ്തുതിയും ബഹുമാനവും പിതാവിന്” (എന്നും എന്നേക്കും ).
അനുതാപവും അനുഗ്രഹ യാചനയും കൃതജ്ഞത പ്രകാശനവും പ്രാർത്ഥനയുടെ അവശ്യഘടകങ്ങൾ തന്നെ. ഇവയെല്ലാം ക്രമാനുഗതം ഉൾക്കൊള്ളുന്ന മഹാ പ്രാർത്ഥനയാണ് പരിശുദ്ധ കുർബാന. പൂർണതയുടെ പൂർണ്ണതയാണ് പരിശുദ്ധ കുർബാന എന്ന പ്രാർത്ഥന. നമുക്ക് ദൈവത്തെ പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും ആരാധിക്കാൻ ആസ്വദിക്കാനും മഹത്വപ്പെടുത്താനും അനുഗ്രഹങ്ങൾ യാചിക്കാനും അവിടുത്തേക്ക് നന്ദി പറയാനുള്ള സമുന്നത പ്രാർത്ഥനയും ഒപ്പം ബലിയും വിരുന്നും കൂദാശയുമാണ് പരിശുദ്ധ കുർബാന.
നിത്യ രക്ഷയ്ക്കും ഭൗതിക അനുഗ്രഹങ്ങൾക്കുമെല്ലാം അവശ്യം ആവശ്യമായ കാര്യമാണ് പ്രത്യാശ. ഒരുദിനം ദൈവ മഹത്വത്തിൽ പങ്കുചേരാം എന്ന് പ്രത്യാശ ആണ് നമ്മുടെ ഏറ്റവും വലിയ കൈമുതൽ.പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
റോമാ 5 : 5 നമ്മുടെ ചിന്ത കൂടുതൽ ശക്തവും വ്യക്തവുമാക്കും.
ജെറെ 17:14 ചേർത്ത് വായിക്കുന്നത് കൂടുതൽ വ്യക്തതയും പ്രചോദനവും നമുക്ക് നൽകും.കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്ഷപെടും; അങ്ങു മാത്രമാണ് എന്റെ പ്രത്യാശ. ജറെമിയാ 17 : 14.
വിശുദ്ധ പാദ്രേ പിയോയുടെ മൂന്നാമത്തെ ആത്മീയ ഉപദേശം അസ്വസ്ഥരാകാതിരിക്കുക എന്നതാണ്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ഈശോ പഠിപ്പിച്ചതിനേക്കാൾ മെച്ചപ്പെട്ട യാതൊരു സന്ദേശം ആരും ഒരിക്കലും നൽകിയിട്ടില്ല. അതെ ദൈവപരിപാലനയിൽ ആശ്രയിക്കുക എന്നതാണ് മനുഷ്യന്റെ സകല പ്രശ്നങ്ങൾക്കും പരിഹാരം.