വിശുദ്ധിയിൽ കാത്തുസൂക്ഷിക്കുന്നു

Fr Joseph Vattakalam
1 Min Read

പരിശുദ്ധ അമ്മയ്ക്ക് ഏല്പിച്ചുകൊടുക്കുന്ന ജീവിതങ്ങളെ വിശിഷ്ട്ടമായ സ്വർഗീയ വരങ്ങളാൽ ‘അമ്മ അനുഗ്രഹിക്കുന്നു. പാപമാലിന്യങ്ങളിൽ നിന്ന് അവരെ പ്രത്യേകം സംരക്ഷിക്കുന്നു. അമലോത്ഭവയായ തന്റെ പരിശുദ്ധിക്ക് ചേർന്നവിധം തന്റെ മക്കളെ വിശുദ്ധിയിൽ പരിപാലിക്കുന്നതിൽ ‘അമ്മ ഏറ്റം ഉല്സുകയായി വർത്തിക്കുന്നു.

അൽഫോൻസ് ലിഗോരി ഒരു പ്രശസ്ത അഭിഭാഷകനായിരുന്നു. പരാജയത്തിന്റെ നൊമ്പരമറിഞ്ഞു അദ്ദേഹം ഈശോയിലേക്കു അടുക്കുന്ന കാലം. ഇതിന്റെ ഭാഗമായി നേപ്പിൾസിൽ തീരാരോഗികൾക്കായുള്ള ആതുരാലയത്തിൽ അദ്ദേഹം ശുശ്രൂക്ഷ ചെയ്യുകയായിരുന്നു. ഇതാ, ഒരു അത്ഭുത പ്രകാശം തന്നെ വലയം ചെയ്യുന്നതായി അദ്ദേഹത്തിന് അനുഭവപ്പെടുന്നു. ഒപ്പം ഇങ്ങനെ ഒരു സ്വരവും ‘ലോകത്തെ ഉപേക്ഷിക്കുക, നിന്റെ ജീവിതം എനിക്കായി സമർപ്പിക്കുക.’ ആ സ്വരം ഒരിക്കൽക്കൂടി ആവർത്തിക്കപ്പെടുന്നു. അൽഫോൻസ് ഉടൻതന്നെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നു. അടുത്തുള്ള ‘വീണ്ടെടുപ്പിന്റെ നാഥാ’യുടെ ദേവാലയത്തിലേക്കാണ് പുറപ്പാട്. അദ്ദേഹം അവിടെയെത്തി അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു. “എന്റെ അവകാശങ്ങളും മോഹങ്ങളുമെല്ലാം ഞാനുപേക്ഷിക്കുന്നു. ലോകസുഖങ്ങളെല്ലാം ഈശോയെപ്രതി ഞാനിതാ ത്യജിക്കുന്നു. ഒരു പുരോഹിതനായി ജീവിച്ചു ജീവിതകാലം മുഴുവൻ ഈശോയ്ക്കായി ഞാൻ എന്നെ അടിയറ വയ്ക്കാം. എന്നെ അനുഗ്രഹിക്കണമേ!’

തുടർന്ന്, അദ്ദേഹം എഴുന്നേറ്റു അൾത്താരയിലേക്കു നടന്നു. താൻ ധരിച്ചിരുന്ന വാൾ ദൈവസന്നിധിയിൽ സമർപ്പിച്ചു. തുടർന്നുള്ള അദ്ദേഹത്തിന്റെ പരിശീലനമെല്ലാം പരിശുദ്ധ ‘അമ്മ ഏറ്റെടുത്തു. അനിതരസാധാരണമായ വിശുദ്ധിയുടെ പ്രഭ ചൊരിയാൻ അദ്ദേഹത്തെ ‘അമ്മ സഹായിച്ചു.

Share This Article
error: Content is protected !!