” വിവാഹമെന്നത് സാങ്കൽപ്പികമായ ഒന്നല്ല. ക്രിസ്തുവിൻറെ സ്നേഹം പരിപാലിക്കപ്പെടുന്നത് ദമ്പതികളിലൂടെയാണ്. ” എന്ന വാക്കുകളാണ് വിവാഹത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കാൻ പാപ്പ ഉപയോഗിച്ചത്.
വിവാഹജീവിതത്തിൻറെയും ദാമ്പത്യ ജീവിതത്തിൻറെയും യാത്രയിൽ അക്ഷമരായി കുടുംബത്തോടും ഭർത്താക്കൻമാരോടും ഫ്രാൻസിസ് പാപ്പ പറയുന്നത് ഇപ്രകാരമാണ്. ഈ യാത്രയുടെ കഷ്ടപ്പാടുകൾ ആന്തരികമായ ആലസ്യത്തിനും വിവാഹജീവിതത്തിൻറെ നല്ല അന്തരിക്ഷം നഷ്ടമാകുന്നതിനും കാരണമാകുന്നു. ഇതുവഴി വിശുദ്ധ കുർബാന വഴി ലഭിക്കുന്ന ജീവജലം ഇല്ലാതെയാകുന്നു. ദൈനംദിന ജീവിതം മടുപ്പുള്ളതാക്കുന്നു. ഈ ദമ്പതികൾ പ്രത്യാശ യില്ലായ്മ്മ, അവിശ്വാസം, ദുർബലത, കയ്യൊഴിയൽ എന്നീ വികാരങ്ങൾക്കു കീഴടങ്ങുന്നു. എന്നാൽ ക്രിസ്തുവിൻറെ സ്നേഹം ദമ്പതികളെ ജീവിതത്തിൽ ഒരുമിച്ചു യാത്ര ചെയ്യാൻ പ്രാപ്തരാക്കുന്നു. ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചായിരിക്കുമ്പോൾ എല്ലായ്പ്പോഴും പൂർണ്ണമായ ഒരു സ്ത്രീയായിരിക്കാൻ തൻ്റെ ഭാര്യയെ പുരുഷൻ സഹായിക്കുകയും എപ്പോഴും പൂർണ്ണമായ ഒരു പുരുഷനായിരിക്കാൻ തൻ്റെ ഭർത്താവിനെ സ്ത്രീ സഹായിക്കുകയും ചെയ്യുന്നു.
വിവാഹം എന്നത് നിബന്ധനകളിൽ അധിഷ്ഠിതമായ ഒരു യാത്രയാണെന്നും അത് സങ്കൽപ്പമല്ലെന്നും ഫ്രാൻസിസ് പാപ്പ ഉറപ്പിച്ചു പറയുന്നു. സഭയുടെയും ക്രിസ്തുവിന്റെയും സ്നേഹത്തിൻറെ വിശുദ്ധബലിയാണ് വിവാഹമെന്നും, ഈ സ്നേഹത്തിൻറെ തെളിവും പൂർത്തീകരണവും കുരിശിൽ നമുക്ക് കാണാൻ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേർക്കുന്നു. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ അന്നത്തെ ദിവസം തന്നെ പറഞ്ഞ വസാനിപ്പിക്കണമെന്ന ഉപദേശം നൽകിയാണ് പാപ്പ ദിവ്യബലി മദ്ധ്യേയുള്ള തൻറെ പ്രസംഗം അവസാനിപ്പിച്ചത്.