വിട്ടേർബോയിലെ വി. റോസ് (1235 – 1252) കന്യക

വിട്ടേർബോയിലെ ദരിദ്രരും ഭക്തരുമായ മാതാപിതാക്കന്മാരിൽനിന്നു ജനിച്ച റോസ് ബാല്യത്തിലെ അനുപമമായ വിശുദ്ധിയുടെ ഉടമയായിരുന്നു. 7 വയസുമുതൽ റോസ് പ്രായശ്ചിത്തങ്ങൾ അനുഷ്ഠിച്ചുതുടങ്ങി.പത്താമത്തെ വയസിൽ വി. ഫ്രാൻസിസിന്റെ മൂന്നാം സഭയിൽ ചേർന്ന് വിട്ടേർബോയിൽ പരസ്യ പ്രായശ്ചിത്തം പ്രസംഗിക്കാൻ തുടങ്ങി. ജനങ്ങളോട് മാർപാപ്പയുടെ പക്ഷത്തു നിൽക്കാനും ജർമനിയിലെ ഫ്രഡറിക് ദ്വിതീയനെ എതിർക്കാനും റോസ് ഉത്ബോധിപ്പിച്ചു. അവളുടെ സ്വാധീനം കണ്ടു ഭയന്ന് ചക്രവർത്തി അവളെയും അവളുടെ കുടുംബത്തെയും വിട്ടേർബോയിൽനിന്നു നാടുകടത്തി.
വിപ്രവാസിയായ റോസ് ചുറ്റുപാടുമുള്ള പട്ടണങ്ങളിൽ പോയി ജനങ്ങളോട് മാർപാപ്പയെ സഹായിക്കാൻ ഉത്ബോധിപ്പിച്ചു. അവൾക്കു പ്രവചനവാരമുണ്ടായിരുന്നു. ഫ്രഡറിക് മരിക്കുന്നതിന് കൃത്യം 10 ദിവസം മുൻപ് അദ്ദേഹത്തിന്റെ മരണം അവൾ പ്രവചിച്ചു. വോട്ടർക്കിയാണോ എന്ന നഗരത്തിൽ ഒരു മന്ത്രവാദിനി ജനങ്ങളെ വഴിതെറ്റിക്കുന്നതായി റോസ് കണ്ടു. മൂന്ന് മണിക്കൂർ ദേഹം പൊള്ളാതെ ഒരു തീച്ചൂളയിൽ നിന്നുകൊണ്ട് വഴിതെറ്റിപ്പോയവരെ മനസ്സ് തിരിച്ചു.
1251 ൽ വിട്ടര്ബോ മാർപാപ്പയുടെ അധികാരത്തിൻകീഴെ ആയി. ഉടനെ റോസ് സ്വഭാവനത്തിലേക്കു മടങ്ങി സ്ഥലത്തെ ക്ലാരമഠത്തിൽ പ്രവേശനാനുമതി ചോദിച്ചു. എന്നാൽ ക്ലാരമഠം അവൾക്കു പ്രവേശനം നൽകിയില്ല. തന്നിമിത്തം അവൾ വിട്ടര്ബോ നഗരത്തിനുള്ളിൽത്തന്നെ ഒരു കുടിലിൽ താമസിച്ചു. മരണശേഷം തനിക്കു മഠത്തിൽ പ്രവേശനാനുമതി ലഭിക്കുമെന്ന് റോസ് പ്രവചിക്കുകയുണ്ടായി. അങ്ങനെതന്നെ സംഭവിച്ചു. അടുത്ത വസന്തത്തിൽ പതിനേഴാമത്തെ വയസ്സിൽ റോസ് മരിച്ചു. അവളുടെ ശരീരം ക്ലാരമഠത്തിൽ സംസ്കരിക്കാൻ അലക്സാണ്ടർ ചതുർഥൻ പപ്പാ നിർദ്ദേശിച്ചു. വി. റോസിന്റെ ശരീരം ഇന്നും അഴിയാതെ ഇരിക്കുന്നു.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.