വാഗ്ദാനം നിറവേറുന്നു

Fr Joseph Vattakalam
3 Min Read

ഓർമ്മ പുതുക്കൽ നമ്മുടെ ജീവിതത്തിൽ ഒരു അനിവാര്യതയാണ്.അത് അങ്ങനെയായിരിക്കും ചെയ്യുക.മറവി നമുക്ക് വരുത്തുന്ന വിന, പലപ്പോഴും വല്ലതും, ചിലപ്പോഴെങ്കിലും, വലിയ ബുദ്ധിമുട്ടുകൾക്കും നഷ്ടങ്ങൾക്കും കർത്തവ്യ നിർവഹണത്തിൽ വിഘ്നങ്ങൾക്കും കാരണമാകും.

ആഗമന കാലത്തിന്റെ ആരംഭത്തിൽ മറവി വരുത്തിയ വലിയ വിനയുടെ കഥ പറയുന്ന സുവിശേഷഭാഗം നാം വായിക്കുന്നുണ്ട്. സ്നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള വചനഭാഗങ്ങൾ ആണിത്.ഹേറോദേസ്‌ യൂദയാരാജാവായിരുന്ന കാലത്ത്‌, അബിയായുടെ ഗണത്തില്‍സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത്‌ ആയിരുന്നു അവന്റെ ഭാര്യ.

അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്‌ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.

അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത്‌ വന്‌ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.

തന്റെ ഗണത്തിനു നിശ്‌ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച്‌ ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ,

പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച്‌ ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്‌ക്ക്‌ കുറിവീണു.

ധൂപാര്‍പ്പണസമയത്ത്‌ സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

അപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തുവശത്തു നില്‍ക്കുന്നതായി അവനു പ്രത്യക്‌ഷപ്പെട്ടു.

അവനെക്കണ്ട്‌ സഖറിയാ അസ്വസ്‌ഥനാവുകയും ഭയപ്പെടുകയും ചെയ്‌തു.

ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക്‌ ഒരു പുത്രന്‍ ജനിക്കും. നീ അവന്‌ യോഹന്നാന്‍ എന്നു പേരിടണം.

നിനക്ക്‌ ആനന്‌ദവും സന്തുഷ്‌ടിയുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്‌ളാദിക്കുകയുംചെയ്യും.

കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറയും.

ഇസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക്‌ അവന്‍ തിരികെ കൊണ്ടുവരും.

പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്‌ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്‌തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേപോകും.

സഖറിയാ ദൂതനോടു ചോദിച്ചു: ഞാന്‍ ഇത്‌ എങ്ങനെ അറിയും? ഞാന്‍ വൃദ്‌ധനാണ്‌; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്‌.

ദൂതന്‍മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്‌. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു.

യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട്‌ നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല.

ലൂക്കാ 1 : 5-20.

ഒരു പുരോഹിതൻ എന്ന നിലയിൽ ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് അബ്രഹാം- സാറ( ഉല്പത്തി 16:18) എൽക്കാന – ഹന്ന (1 സാമു.1-2) തുടങ്ങിയവരുടെ അനുഭവങ്ങളിൽ നിന്ന് സഖറിയ ഓർത്തിരുന്നെങ്കിൽ, സ്വർഗ്ഗത്തിന്റെ വെളിപ്പെടുത്തൽ അവൻ വിശ്വസിക്കുമായിരുന്നു. അവന് സംഭവിച്ചത് ദൈവത്തിന്റെ അത്ഭുത പ്രവർത്തികൾ, അവൻ മറന്നു എന്നതാണ്.

ഈ പിഴവ് സംഭവിച്ച നിരവധി കഥാപാത്രങ്ങൾ ഇസ്രായേലിന്റെ ചരിത്രത്തിലുണ്ട്. അവരിൽ പ്രമുഖരെ അനുസ്മരിക്കാം. സാവൂൾ,ദാവീദ്, സോളമൻ, സാംസൺ ഇവരെ എല്ലാവർക്കും അറിയാവുന്നതുകൊണ്ടാണ് ഇവരെ അനുസ്മരിക്കുന്നത്. അനുതാപത്തിലൂടെയും മാനസാന്തരത്തിലൂടെയും നൂറുശതമാനം ദൈവത്തിലേക്ക് മടങ്ങി വന്നത് ദാവീദ് മാത്രമാണ്. അതുകൊണ്ടാണ് ഈശോ ദാവീദിന്റെ പുത്രൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഈശോയുടെ മാതാവും അവിടുത്തെ ഭൗമിക പിതാവും( വളർത്തു പിതാവ്) മാർ യൗസേപ്പും ദാവീദ് വംശജർ ആണല്ലോ .

ക്രിസ്മസ് നമ്മെ നിർബന്ധമായും പരിശുദ്ധ ത്രിത്വം നമുക്ക് ചെയ്ത കൃപകളെ നമ്മെ ഓർമ്മിപ്പിക്കണം. നമ്മുടെ രക്ഷയ്ക്കായി പുത്രാൻ തമ്പുരാനെ മനുഷ്യനായി അവതരിപ്പിക്കാൻ പിതാവ് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ ഇടയാക്കി. അവിടുത്തെ ഗർഭം ധരിച്ച് പ്രസവിക്കാൻ പരിശുദ്ധ അമ്മ അമലോൽഭവ ജന്മം നൽകുകയും അങ്ങനെ ദൈവത്തിന്റെ ആദ്യ വാഗ്ദാനം നിറവേറുകയും ചെയ്തു (ഉല്പ.3:15). ആ കന്യകയ്ക്കും തന്റെ പുത്രൻ ഈശോയ്ക്കും സംരക്ഷനായി നിത്യനാസീർ വ്രതക്കാരനായയൗസേപ്പ് പിതാവിനെ നൽകി ഇരുവരെയും അനുഗ്രഹിച്ചു. യൗസേപ്പിതാവ് പരിശുദ്ധ അമ്മയുടെ അടുത്ത അയൽക്കാരനുമായിരുന്നു. വിശുദ്ധ യൗസേപ്പിനെ നിയോഗിച്ചാക്കുകയും ചെയ്തു. അതെ മനുഷ്യാവതാരം പരിശുദ്ധ ത്രിത്വത്തിന്റെ അനന്തകൃപയും ദൈവീക പ്രവർത്തിയും ആണ്.

ക്രിസ്മസ് അനുസ്മരിക്കാൻ ഒരുങ്ങുന്ന നമ്മൾ ഓരോ നിമിഷവും ഈ ഓർമ്മയിലായിരിക്കണം ഈശോ തന്ന അനുഗ്രഹങ്ങൾ ഘട്ടംഘട്ടമായി ഓർക്കണം. സാത്താന്റെ അടിമത്തത്തിൽ നിന്ന് അവിടുന്ന് നമ്മെ മോചിപ്പിച്ചു. നമ്മെ ;ദൈവത്തിന്റെ മക്കളും സ്വർഗ്ഗത്തിന്റെ അവകാശികളുമാക്കി. തന്റെ പൗരോഹിത്യത്തിലും രാജത്വത്തിലും പ്രവാചകത്വത്തിലും നമ്മെ പങ്കാളികളുമാക്കി. അവിടുത്തേക്ക് ആയിരമായിരം നന്ദിയുടെ നറു മലരുകൾ ആത്മാർത്ഥമായി സമർപ്പിക്കാം.

” നന്ദി ദൈവമേ, നന്ദി ദൈവമേ,
നിത്യവും നിത്യവും നന്ദി ദൈവമേ!

Share This Article
error: Content is protected !!