പത്തു കല്പനകൾ ആറാമത്തേതാണ് “വ്യഭിചാരം ചെയ്യരുത്” എന്നത്. (പുറ:20:14 , നിയ.5:18 ) ഈ കല്പനയുടെ വ്യാഖ്യാനത്തിൽ ശാരീരികമായ പ്രവർത്തിയെയാണ് വിലക്കിരിക്കുന്നത്. ഇത്തരത്തിൽ നിലവിലുള്ള വ്യാഖ്യാനം വളരെ അപര്യാപ്തമാണെന്ന് ഈശോ മനസ്സിലാക്കി. നിയമത്തെ പൂർത്തീകരിക്കുകയാണ് തൻ്റെ ദൗത്യങ്ങളിൽ ഒന്നാണെന്ന് അവിടുന്നു വ്യക്തമാക്കിട്ടുണ്ടല്ലോ. ആറാമത്തെ കൽപ്ന അവിടുന്ന് അംഗീകരിക്കുന്നു. എന്നാൽ ഇവിടെ നിയമത്തിൻറെ ധാർമമികതയെക്കുറിച്ച് അഥവാ ആന്തരികതയെക്കുറിച്ച് (വിവിധ മാനങ്ങളെക്കുറിച്ചു ) പ്രതിപാദിക്കുന്നില്ല. പഴ നിയമത്തിൻറെ പ്രധാന അപര്യാപതതയും അതുതന്നെയാണ്.
ആസക്തിയോടെ സ്ത്രീയെയോ പുരുഷനെയോ നോക്കുന്നതു വ്യഭിചാരമാണ്.
അപ്രകാരം നോക്കുന്ന ആൾ ഹൃദയത്തിൽ വ്യഭിചാരം ചെയ്തു കഴിഞ്ഞു. മനുഷ്യൻറെ ആന്തരിക മനോഭാവം ധാർമ്മികതയുടെ മാനദണ്ഡമാണെന്ന് ഈശോ വ്യക്തമാക്കുന്നു. ഒരുവൻറെ ആന്തരിക മനോഭാവമാണ് ഒരു പ്രവർത്തിയെ ദൈവ തിരുമുമ്പിൽ നല്ലതോ ചീത്തയോ ആക്കുന്നത്.
പ്രലോഭനങ്ങളെ ഒഴിവാക്കാൻ ആവശ്യമെങ്കിൽ,വലതുകണ്ണോ, വലതുകരമോ, നഷ്ടപ്പെടുത്തുക എന്ന വാക്കുകളെ അക്ഷരാർഥത്തിൽ എടുക്കണമെന്നല്ല ഈശോ പറയുക. വ്യഭിചാരം എന്ന മഹാപാപത്തിൽ വീഴാനുള്ള ഏതൊരവസരവും സഗൗരവം ഒഴിവാക്കണമെന്നാണ് അവിടുന്നു വ്യക്തമാക്കുക. കണ്ണുകൊണ്ടോ ഹൃദയത്തിലോ വ്യഭിചാരം ചെയ്യാതിരിക്കാൻ എത്രയധികം കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നാണ് അവിടുന്നു ഊന്നിപ്പറയുക. ഏവർക്കും ഇതൊരു വലിയ മുന്നറിയിപ്പാണ്.
മത്തായി.18:16-19 ൽ വ്യഭിചാരത്തിലേക്കു നയിക്കുന്ന ദുഷ്പ്രേരണകൾ പരിപൂർണ്ണമായും ഒഴിവാക്കണമെന്നു ഈശോ ഊന്നിപ്പറയുന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്തു വേണം നമ്മൾ 5:27 – 30 മനസ്സിലാക്കാൻ.