അമേരിക്കയിൽ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന നാമകരണം ചെയ്യപ്പെട്ട റോസ്, പെറു എന്ന തലസ്ഥാനമായ ലീമായിൽ സ്പാനിഷ് മാതാ പിതാക്കന്മാരിൽനിന്നു ജനിച്ചു. അവളുടെ ജ്ഞാനസ്നാന നാമം . ഇസ ബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്നു വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചി രുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു. ആഴ്ചയിൽ മൂന്നു പ്രാവശ്യം റൊട്ടിയും വെളളവും മാത്രം കഴിച്ച് അവൾ ഉപവസിച്ചുപോന്നു. അരയിൽ ഒരു ഇരുമ്പു ചങ്ങലയും തലമുടിയുടെ ഇടയിൽ ഒരു മുൾക്കിരീ ടവും അവൾ ധരിച്ചിരുന്നു. വളർന്നു വന്നപ്പോൾ തോട്ടത്തിൽ രുചിയില്ലാത്ത സസ്യങ്ങളാണ്. അവൾ അധികം വളർത്തിയിരുന്നത്. തന്റെ സൗന്ദര്യത്തെ ചുറ്റി പലരും സംസാരിക്കുന്നതു കേട്ടപ്പോൾ അവൾക്കു ഭയം തോന്നി. തന്നിമിത്തം വല്ല യാത്രയും ചെയ്യേണ്ടിവരുമ്പോൾ തലേരാത്രി മുഖത്തും കരങ്ങളിലും കുരുമുളകുപൊടി തേച്ചു മുഖം വിരൂപമാക്കിയിരുന്നു. ഒരി ക്കൽ ഒരു യുവാവു തന്റെ കരങ്ങളുടെ മൃദുലതയെപ്പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ ഓടിപ്പോയി രണ്ടു കരങ്ങളും ചൂടുളള കുമ്മായ ത്തിൽ താഴ്ത്തി. സ്വന്തം പരീക്ഷകൾ ജയിക്കാനല്ല. അപരർക്കു പരീക്ഷ ഉണ്ടാകാതിരിക്കാനാണ് അവൾ അങ്ങനെ ചെയ്തത്. സീയെന്നായിലെ വി. ക്രതീനയായിരുന്നു അവളുടെ മാതൃക.
മാതാപിതാക്കന്മാരുടെ സമ്പത്തു നശിച്ച് അവർ വലഞ്ഞു തുടങ്ങിയ പ്പോൾ റോസ് അടുത്ത വീട്ടിൽ സൂചിപ്പണിയും തോട്ടപ്പണിയും ചെയ്തു.
കുടുംബച്ചെലവു നടത്തിപ്പോന്നു. കന്യകയായി ദൈവത്തെ ശുശ്രൂഷിക്കാൻ നിശ്ചയിച്ചുകൊണ്ട് റോസ ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേർന്നു ഏകാന്തത്തിനുവേണ്ടി അവൾ ഉദ്യാനത്തിൽ ഒരു പർണ്ണശാല കെട്ടിയുണ്ടാ ക്കിയിരുന്നു. മുളളുകളുടെ ഇടയിൽത്തന്നെയാണ് ഈ റോസും വികസിച്ചത്. ദീർഘമായ രോഗത്തിലും സഹനത്തിലും വി റോസിന്റെ പ്രാർത്ഥന ഇപ്രകാരമായിരുന്നു: “കർത്താവേ, എന്റെ സഹനങ്ങൾ വർദ്ധിപ്പിക്കുക; അവയോടൊപ്പം എന്റെ സഹനശക്തിയും വർദ്ധിപ്പിക്കുക.”
1617 ആഗസ്റ്റ് 24-ാം തീയതി 31-ാമത്തെ വയസ്സിൽ ഈ പുഷ്പം വാടിവീണു. 1671-ൽ പത്താം ക്ളെമൻ മാർപ്പാപ്പാ അവളെ പുണ്യവതി എന്നു പേർ വിളിച്ചു.
വിചിന്തനം: കുരിശുരൂപം കൈയിലെടുത്തു സ്നേഹപൂർവ്വം ഈശോയുടെ മുറിവുകൾ ചുംബിക്കുക. അവിടുത്തോട് ഒരു പ്രസംഗം പറയുവാൻ അഭ്യർഥിക്കുക. മുൾമുടിയും ആണിയും ദിവ്യരക്തവും പറയുന്ന വാക്കുകൾ ശ്രവിക്കുക. ഓ, എന്തൊരു പ്രഭാഷണം! (കുരിശിന്റെ വി. പൗലോസ്)