ക്രൈസ്തവജീവിതം സമ്പൂർണ്ണമായി ഈശോയ്ക്ക് സമർപ്പിതമാണ്. കാരണം,എങ്കിലേ അത് ക്രൈസ്തവ ജീവിതമായിരിക്കുകയുള്ളൂ. ഫിലി.1:21 സുവിദിതമാണല്ലോ.” എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് ” പൗലോസിന്റെ ആധ്യാത്മികതയുടെ ആകെത്തുക ഇവിടെ കാണാനാവും. അദ്ദേഹം ക്രിസ്തുവുമായി പൂർണ്ണമായി ഐക്യപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ഓരോ ക്രൈസ്തവനും അങ്ങനെ ആയിരിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കണം.
ഒരു ക്രൈസ്തവൻ സഹനത്തെ ഭയപ്പെടരുത്.ക്രിസ്തുവിൽ വിശ്വസിക്കാൻ വേണ്ടി മാത്രമല്ല, അവനുവേണ്ടി സഹിക്കാനും ഉള്ള അനുഗ്രഹവും അവനു ലഭിക്കും. ഈ സത്യങ്ങളിൽ വിശ്വസിച്ച് അവൻ മുന്നേറണം(ഫിലി.1:29)
ക്രൈസ്തവ ജീവിതം ദൈവത്തിന് പ്രീതികരമാകാൻ, രക്ഷാകരമാകാൻ ഓരോ ക്രൈസ്തവനും പാലിക്കേണ്ട നിബന്ധനകൾ ആണ് ഫിലിപ്പിയർ 2: 1- 11 അവതരിപ്പിക്കുക.
ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍
നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍.
മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം.
ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം.
യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.
ഫിലിപ്പി 2 : 1-11
അവൻ പരിപൂർണ്ണ വിനയത്തിലും നിസ്വാർത്ഥമായ പെരുമാറ്റത്തിലും ജീവിക്കണം. ക്രിസ്തുവിൽ ആയിരിക്കുന്നതിന്റെ തെളിവായ ഒരുപിടി പുണ്യങ്ങളെ ശ്ലീഹാ എടുത്തു പറയുന്നു. ക്രൈസ്തവർ ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായിരിക്കണം. അവർ വിനയം ഉള്ളവരായിരിക്കണം. ” നിങ്ങൾ എന്നിൽ നിന്ന് പഠിക്കുവിൻ “. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാവുന്നു. ഈശോയുടെ മുഖമുദ്രയാണ് വിനയവും ശാന്തശീലവും (മത്താ.11:29). ഈശോയുടെ പ്രബോധനങ്ങൾ എല്ലാം സുവ്യക്തവും സുസ്പഷ്ടവും ആണ്.11:20ന്റെ പൂർണ്ണരൂപം ശ്രദ്ധിക്കുക.” ഞാൻ ശാന്ത ശീലനും വിനീതഹൃദയനും ആകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ”(ഫിലി.2:3).
ക്രൈസ്തവൻ സ്വന്തം താല്പര്യം പരിത്യജിക്കണം( 2: 4 )കൊറീ.13:5 ഇവിടെ സവിശേഷമാംവിധം സ്മർത്തവ്യമാണ്. ” സ്നേഹം അനുചിതമായി പെരുമാറുന്നില്ല.അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്ളാദം കൊള്ളുന്നു.
സ്നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.
സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്ഞാനം തിരോഭവിക്കും.
നമ്മുടെ അറിവും പ്രവചനവും അപൂര്‍ണമാണ്.
പൂര്‍ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ണമായവ അസ്തമിക്കുന്നു.
ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെയുക്തിവിചാരം നടത്തി. എന്നാല്‍, പ്രായപൂര്‍ത്തിവന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു.
ഇപ്പോള്‍ നമ്മള് കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു.
എന്നാല്‍, സ്നേഹമാണ് സര്‍വോത്കൃഷ്ടം.
1 കോറിന്തോസ് 13 : 6-13.
ഈശോമിശിഹായിൽ ഉണ്ടായിരുന്ന മനോഭാവം അനുകരിക്കുന്ന ഭാഗമാണ് ഇവയെല്ലാം. പുതിയ നിയമത്തിൽ, ക്രിസ്തുവിന്റെ മാതൃക പിന്തുടരുന്നതിന്റെ ഭാഗം തന്നെയാണ് എളിമ.ദൈവ തിരുമുമ്പിൽ നിൽക്കുന്നതിന് ഉതകുന്ന ഒരു അവസ്ഥയായാണ് പഴയനിയമം വിനയത്തെ കണ്ടിരുന്നത്. വാസ്തവത്തിൽ ഫിലി.2: 1 -11 ആണ് ഈ കത്തിനെ എല്ലാവർക്കും അതീവ പ്രിയപ്പെട്ടതാക്കുന്നത്. ഈ ഗീതത്തിന് ക്രൈസ്തവ ദൈവശാസ്ത്രത്തിൽ അതിപ്രധാനമായ സ്ഥാനമാണുള്ളത്.ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ഫിലിപ്പി 2 : 6-7