വിശുദ്ധ ലിഖിതങ്ങൾ ശരിയായി വായിക്കാനുള്ള മാർഗം പ്രാർത്ഥനാപൂർവം വായിക്കുകയെന്നതാണ്. മറ്റുവാക്കുകളിൽ, പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെ വായിക്കുകയെന്നതാണ്. അവിടത്തെ പ്രചോദനത്തിൻകീഴിലാണല്ലോ ബൈബിൾ ഉദ്ത്ഭവിച്ചത്. അത് ദൈവത്തിൻ്റെ ദിവ്യവചനമാണ്. നമുക്കു കൈമാറാൻ ദൈവത്തിനുള്ള സാരാംശപരമായ കാര്യങ്ങൾ അതിൽ ഉൾക്കൊണ്ടിരിക്കുന്നു
നമുക്ക് ഓരോരുത്തർക്കുമായി ദൈവം എഴുതിയ ദീർഘമായ എഴുത്തുപോലെയാണ് ബൈബിൾ. ഇക്കാരണത്താൽ ഞാൻ വിശുദ്ധ ലിഖിതങ്ങൾ വലിയ സ്നേഹത്തോടും ആദരത്തോടും കൂടെ സ്വീകരിക്കണം. ഒന്നാമതായി, ദൈവത്തിൻ്റെ എഴുത്തു വായിച്ചറിയുക യഥാർത്ഥത്തിൽ പ്രധാനപ്പെട്ട കാര്യമാണ്. മററു വാക്കുകളിൽ പറഞ്ഞാൽ, മുഴുവൻ സന്ദേശവും ശ്രദ്ധിക്കാതെ വിശദീകരണങ്ങൾ പെറുക്കിയെടുക്കാൻ ശ്രമിക്കരുത്. അതു കൊണ്ട് അതിന്റെ ഹൃദയവും രഹസ്യവുമായ യേശുക്രിസ്തുവിനെ ലക്ഷ്യംവച്ചുകൊണ്ട് ഞാൻ മുഴുവൻ സന്ദേശവും വ്യാഖ്യാനി ക്കണം. അവിടത്തെക്കുറിച്ചാണ് ബൈബിൾ മുഴുവനും, പഴയ നിയമം പോലും, പറയുന്നത്. തന്മൂലം വിശുദ്ധ ലിഖിതങ്ങൾ അവയ്ക്ക് ജന്മം നല്കിയ വിശ്വാസത്തിൽ, സഭയുടെ സജീവ വിശ്വാസത്തിൽത്തന്നെ ഞാൻ വായിക്കണം.
ദൈവനിവേശനം
(ലത്തീൻ ഭാഷയിൽ, ‘ഇൻസ്പിരാസ്യോ’ ‘നിശ്വ സിക്കൽ’ എന്നർത്ഥം). ബൈബിളിലെ മാനുഷിക നിർമ്മാതാക്കളുടെ മേൽ ദൈവത്തിന്റെ സ്വാധീന മാണത്. ദൈവം തന്നെ വിശുദ്ധലിഖിതങ്ങളുടെ കർത്താവായിരിക്കുന്നതി നുവേണ്ടിത്തന്നെ.
കാനോൻ
ബൈബിളിലെ പഴയ നിയമത്തിലും പുതിയ നിയമത്തിലുമുള്ള വിശുദ്ധ ലിഖിതങ്ങളുടെ ആധികാരിക സമാഹാരം എന്നാണ് ഇതു അർത്ഥമാക്കുന്നത് .
ബൈബിൾ
(ലത്തീൻഭാഷയിൽ, ബിബ്ലിയ, ചുരുളുകൾ, ഗ്രന്ഥങ്ങൾ എന്നർത്ഥം). യഹൂദരും ക്രിസ്ത്യാനികളും വിശുദ്ധലിഖിതങ്ങളുടെ സമാ ഹാരമെന്നു വിളിക്കുന്നതാണ് ബൈബിൾ. ഒരായിരം വർഷത്തിലേറെ കാലം കൊണ്ട് ഉണ്ടായതുമാണ്. അവരുടെ വിശ്വാസത്തിന്റെ പ്രമാണരേഖയാണ്. ക്രൈസ് തവരുടെ ബൈബിൾ യഹൂദരുടേതിനെക്കാൾ കൂടുതൽ വിപുലമാണ്. കാരണം, യഹൂദരുടെ വിശുദ്ധലിഖിതത്തിനുപുറമേ നാലുസുവിശേഷങ്ങളും വിശുദ്ധ പൗലേസി ൻ്റെ ലേഖനങ്ങളും ആദിമസഭയുടെ മററുചില ലിഖിതങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്നു.