മനുഷ്യൻ ദൈവകൃപയിൽ ആശ്രയിച്ചു, സ്വയം എളിമപ്പെട്ടു, വലിയ വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും ചെയുന്ന ധീരധീരമായ പ്രവർത്തിയാണ് തിന്മയെ ചെറുത്തു തോൽപ്പിക്കുക എന്നത്. മഹാനായ അലക്സാണ്ടർ നേടിയ രാഷ്ട്രീയ വിജയങ്ങളൊന്നും ഈ വിജയത്തിന്റെ അഞ്ചു അയല്പക്കത്തു എത്തുകയില്ല. ഈ മേഖലയിലെ ഓരോ വിജയവും വിശുദ്ധിയിൽ മനുഷ്യനെ വളർത്തുന്നു, സ്ഥിരപ്പെടുത്തുന്നു. ഈ വിജയങ്ങൾ എപ്രകാരം വിശുദ്ധർ കൂടുതൽ വിജയങ്ങൾക്കു നിദാനമാക്കി എന്നറിയുന്നത് ഏറെ പ്രചോദനാത്മകമായിരിക്കുമല്ലോ. ഇവയൊക്കെയും അനേകം ദൈവമക്കളുടെ വിജയത്തിനായി ദൈവസമക്ഷം സമർപ്പിച്ചു ഈശോയെ അവർ ഏറെ പ്രീതിപ്പെടുത്തി. ഇക്കാര്യത്തിൽ അവർ ബദ്ധശ്രദ്ധരായിരുന്നുതാനും.
വിശുദ്ധരുടെ ബലഹീനതകൾപോലും അവർക്കു തങ്ങളുടെ ബലിയുടെ ഭാഗമായി മാറ്റി.
മനുഷ്യന്റെ പുണ്യപൂർണതയെന്നു പറയുന്നത് ബലഹീനതകളെല്ലാം ഒറ്റയടിക്ക് ആകമാനം ഇല്ലാതായി എന്നതല്ല. പ്രത്യുത, ബലഹീനതകളിൽ അവൻ പരിപൂർണമായും ഈശോയിൽ ആശ്രയിക്കുന്ന അവസ്ഥ ഉളവായി എന്നതാണ്. അയാൾ തന്റെ ബലഹീനതകൾ പൂർണമായും ഈശോയ്ക്കു സമർപ്പിക്കുന്നു. ഒരിക്കൽ ഈശോ വിശുദ്ധ ഫൗസ്ത്രീനയ്ക്കു വെളിപ്പെടുത്തി “എല്ലാം നീ എനിക്കായി സമർപ്പിച്ചു. എങ്കിലും മകളെ, നിന്റേതു മാത്രമായിരിക്കുന്നു ഒന്ന് ഇനിയും സമർപ്പിക്കാനുണ്ട് – നിന്റെ ബലഹീനത. അതും നീ എനിക്ക് തരിക.”
യഥാർത്ഥ അനുതാപവും പാപം ഉപേക്ഷിക്കാൻ അനുതാപി നടത്തുന്ന എല്ലാ പരിശ്രമങ്ങളും ബലിയുടെ മൂല്യമുള്ളവയാണ്; ബലിയുടെ ഭാഗം തന്നെയാണ്. ചെയ്തുപോയ പാപങ്ങളെയോർത്തു ഹൃദയം വേദനിക്കുകയും ദൈവത്തെ ദുഖിപ്പിച്ചതിലുള്ള സങ്കടത്തിൽ തപിക്കുകയും ചെയുന്ന ആത്മാവിന്റെ കരച്ചിൽ ദൈവസന്നിധിയിൽ സ്വീകാര്യമായ ഹോമയാഗമായി മാറുന്നു. “ഉരുകിയ (അനുതപിക്കുന്ന) മനസ്സാണ് ദൈവത്തിനു സ്വീകാര്യമായ ബലി. ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല” (സങ്കി. 51:17). കണ്ണീർ ആരുതരും, പശ്ചാത്താപത്തിന്റെകണ്ണീർ ആരുതരുംപശ്ചാത്താപത്തിന്റെ കണ്ണീരു തരുന്നവൻ പരിശുദ്ധാത്മാവുതന്നെ.
അനുതാപകണീർ സ്വർഗത്തിന് ആനന്ദം ജനിപ്പിക്കുന്നു. ലുക്കാ 15 : 10 ഇത് കർത്താവു വ്യക്തമായി പറയുന്നു: “അനുതപിക്കുന്ന പാപിയെക്കുറിച്ചു ദൈവത്തിന്റെ ദൂതന്മാരുടെ മുൻപിൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളൂടെ പറയുന്നു.”