1 ) നിങ്ങളുടെ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക.
മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ഫ്രാൻസിസ് പാപ്പ. പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ ബോധയപ്പെടുത്തണമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. തിരക്കേറിയ ജീവിതത്തിനിടയിൽ പലരും പ്രാർത്ഥിക്കാൻ മറന്നു പോകുന്നു. ദൈവത്തിൽ നിന്ന് അകന്നുപോകാനേ ഇത് കരണമാകൂ. പ്രാർത്ഥിക്കുന്നില്ലെങ്കിൽ ദൈവസ്നേഹം നമ്മൾ അനുഭവിക്കുന്നില്ല എന്നർത്ഥം. ലോകത്തിൻറെ പല ഭാഗങ്ങളിലും ഞാൻ പോയിട്ടുണ്ട്. അത്ഭുതകരമായ ഒരു കാര്യം പല സ്ഥലങ്ങളിലും കുരിശു വരയ്ക്കാൻ പോലുമറിയാത്ത കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട് എന്നതാണ്. മാതാപിതാക്കളാണ് ഇതിൻറെ പൂർണ്ണ ഉത്തരവാദികൾ. കുട്ടികൾക്കു മുൻപിൽ നല്ല മാതൃക കളാകേണ്ടവരണ് മാതാപിതാക്കൾ.
സുവിശേഷവായനക്കായി എന്നും അൽപസമയം ചെലവഴിക്കണം, കുടുബാംഗങ്ങൾ ഒരുമിച്ചിരുന്ന് സന്ധ്യ പ്രാർത്ഥന ചൊല്ലുകയും വേണം. ഇത് കുടുബത്തിലെ ഓരോരുത്തരും തമ്മിലുള്ള ഐക്യത്തിനും കെട്ടുറപ്പിനും കാരണമാകുമെന്നും പാപ്പ കൂട്ടിച്ചേർത്തു.
2 ) കുട്ടികളുടെ മുറിയിൽ കമ്പ്യുട്ടറുകൾ വേണ്ട.
കുട്ടികളുടെ മുറിയിൽ കമ്പ്യുട്ടറുകൾ സ്ഥാപിക്കരുതെന്ന് ഫ്രാൻസിസ് പാപ്പ മാതാപിതാക്കളോട് പറഞ്ഞു. കമ്പ്യൂട്ടറുകൾ കുട്ടികളുടെ ആത്മാവിൽ ഏറെ മുറിവുകൾ ഏൽപ്പിക്കുന്നുണ്ട്. കമ്പ്യൂട്ടറുകൾ കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. അവ കുട്ടികളെ കമ്പ്യൂട്ടറിന് അടിമപ്പെടുത്തുന്നു. സ്മാർട്ട് ഫോണിന് അടിമപ്പെട്ട് പരിസരം മറന്നു പോകുന്ന കുട്ടികളെക്കുറിച്ച് പാപ്പയ്ക്ക് ലഭിക്കാറുള്ള മാതാപിതാക്കളുടെ പരാതികളെക്കുറിച്ചും പാപ്പ പറഞ്ഞു. കുടുംബത്തോടൊപ്പം ഭക്ഷണത്തിരിക്കുമ്പോഴും കുട്ടികളുടെ കൈയിൽ സ്മാർട്ട് ഫോൺ ആണെന്ന് പാപ്പ പറഞ്ഞു.
കുട്ടികൾ ഇൻറർനെറ്റിൽ കാണുന്ന കാര്യങ്ങൾ മാതാപിതാക്കൾ ജാഗ്രതയോടെ നോക്കികാണണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഇന്റർനെറ്റിലെ എല്ലാകര്യങ്ങളും നല്ലതല്ല. മൂല്യങ്ങൾ ഇല്ലാത്ത ലൈംഗീക ചിന്തകളെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങൾ ഇൻറ്ർ നെറ്റിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോഗസംസ്കാരമാണ് ഇന്നു സമൂഹത്തിലെ അതീവ ഗൗരവമുള്ള ക്യാൻസർ. കമ്പ്യൂട്ടറിനു മുൻപിൽ ചലവഴിക്കുന്ന സമയത്തെക്കുറിച്ച് ബോധ്യമുണ്ടാവണം. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കലയിൽ നിന്നും അകറ്റുന്ന കമ്പ്യൂട്ടറുകൾ കുട്ടികളിൽ മാനസിക വൈകല്യം സൃഷ്ടിക്കുന്നു. മാർപാപ്പ ടെലിവിഷൻ കാണാതിരിക്കാൻ തുടങ്ങിയിട്ട് രണ്ടു ദശകങ്ങളായി. കിടപ്പുമുറിയിലെ കമ്പ്യൂട്ടറുകൾ സ്ഥാപിക്കാത്ത മാതാപിതാക്കളെ അഭിനന്ദിച്ചും മറ്റു മാതാപിതാക്കളോട് ഇക്കൂട്ടരെ കണ്ടു പഠിക്കണമെന്നും പാപ്പ നിർദ്ദേശിച്ചു. (തുടരും)