സീയോൻ പുത്രിയുടെ,
ജെറുസലേമിന്റെ ശോച്യാവസ്ഥ കണ്ട് അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ അണപൊട്ടി ഒഴുകുന്നു. സിയോൻ മക്കൾ പ്രത്യേകിച്ച് സ്ത്രീകളും കുഞ്ഞുങ്ങളും തളർന്നു വീഴുന്ന ദൃശ്യങ്ങളാണ് നിരീക്ഷകനെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്.
ഇന്ന് സഭയും സമൂഹവും ഭരണ ചക്രവും എല്ലാം എത്തിനിൽക്കുന്നത് വിലയിരുത്തുമ്പോൾ നിക്ഷ്പക്ഷനായ ഒരു നിരീക്ഷകന് ജ്ഞാനം 2:19ൽ പറഞ്ഞിരിക്കുന്നതൊക്കെയാണ് അനുഭവപ്പെടുക. മാതാപിതാക്കളെ, തൽസ്ഥാനിയരെ, ഈ പരിതാപകരമായ പരിതോവസ്ഥയ്ക്ക് ഞാനും നിങ്ങളുമൊക്കെ ഒരു നല്ല പരിധിവരെ ഉത്തരവാദികളാണ്. ” ചെറുപ്പത്തിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം? ഇല്ല തന്നെ”.നമ്മുടെ മക്കളെ ശൈശവം മുതലേ വിശ്വാസത്തിലും, സന്മാർഗത്തിലും, മാതൃഭക്തി, പിതൃഭക്തി, സഭയോടും പുരോഹിതരോടും,സന്യാസികളോടും സഭാധികാരികളോടും ആദരവും സ്നേഹവും കരുതലുമൊക്കെ ഉള്ളവരായി വളർത്തുന്നതിൽ നാം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്, അനുസരണം തൊട്ട് തേച്ചിട്ടില്ലാത്ത മക്കളും വിദ്യാർത്ഥികളും വൈദികരും സന്യാസിനികളുമൊക്കെ ഇന്നും ധാരാളമുണ്ട്.
ശിക്ഷണം നൽകുന്നതിൽ പരാജയപ്പെടുന്നത് വലിയ വിപത്തും പാപവുമാണ്. ദൈവാശ്രയവും ദൈവ വിശ്വാസവും അങ്ങേയറ്റം കുണ്ഠി തപ്പെടുത്തുന്ന വിധത്തിൽ കുറഞ്ഞിരിക്കുന്നു. ബാല, യുവ തലമുറകൾ ആരെയും എന്തിനും ചോദ്യം ചെയ്യുന്ന രീതിയായി കഴിഞ്ഞു. ഫലമോ, മറ്റുള്ളവരുടെ ചൂഷണത്തിലും കുൽസിത പ്രവർത്തനങ്ങൾക്കും അവർ പലരും സ്ഥിരം ഇരകളായിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവ ഹൈന്ദവ മക്കളെ ഏത് വിധേയനെയും നശിപ്പിച്ച്, അവരെ ഉപയോഗ, ഉപഭോഗ വസ്തുക്കളാക്കി നശിപ്പിക്കുന്ന പ്രക്രിയകളിൽ പെട്ടു പോയിരിക്കുന്നവർ കുറച്ചൊന്നുമല്ല. കണക്കുകൾ നൽകുന്ന വിവരങ്ങൾ ഭയാനകങ്ങളാണ്. ചില സഭാ പിതാക്കന്മാർ ഇവയൊക്കെ അവരുടെ ജനങ്ങൾക്ക് വെളിപ്പെടുത്തിയപ്പോൾ വിളറി പിടിച്ചവർ കുറച്ചൊന്നുമല്ല.
വിലാപങ്ങൾ 2:18-19 പ്രസക്തമാകുന്നത് ഇവിടെയാണ്. “സീയോന്‍പുത്രീ, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക.രാവുംപകലും മഹാപ്രവാഹംപോലെകണ്ണുനീര്‍ ഒഴുകട്ടെ.നീ വിശ്രമിക്കരുത്;കണ്ണുകള്‍ക്കു വിശ്രമം നല്‍കരുത്.
രാത്രിയില്‍,യാമങ്ങളുടെ ആരംഭത്തില്‍എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക.കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക.നാല്ക്കവലകളില് വിശന്നു തളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടിനീ അവിടുത്തേ സന്നിധിയിലേക്കുകൈകളുയര്‍ത്തുക.
വിലാപങ്ങള്‍ 2 : 18-19.
ഔദാര്യത്തിന്റെ ഭാവം ഉപവിയുടെ മനോഭാവം.
ഓരോ ഇടവകയിലും പ്രായോഗികമായി ചെയ്യാവുന്ന ഒരു മനോഗുണ പ്രവർത്തി സാധിക്കുന്ന കുറച്ചുപേർ ബഹു.വികാരിയച്ചന്റെ നേതൃത്വത്തിൽ ഒരു സന്നദ്ധസംഘം രൂപീകരിക്കുക. അവർ ഇടവകയിലെ ബാലിക ബാലന്മാരും, യുവതി യുവാക്കളുമായി പരിചയപ്പെട്ട് അവരുടെ പ്രശ്നങ്ങൾ ശ്രവിക്കുകയും അവയ്ക്ക് സാധിക്കുന്ന പരിഹാരങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്യുക. വഴിതെറ്റിയവരെയും വഴിതെറ്റുന്നവരേയും മനസ്സിലാക്കി സ്നേഹ ബുദ്ധ്യാ ചെന്ന് അവരെ ചേർത്തുപിടിക്കുക. ആവുന്നത്ര രഹസ്യാത്മകതയിൽ തുടങ്ങുക. പിന്നീട് സാവകാശം ശുശ്രൂഷ വളർന്നു വികസിക്കുകയും നവീകരണത്തിന്റെ കാറ്റ് അവിടെ വീശി തുടങ്ങിയും ചെയ്യും. ഒന്ന് തുടങ്ങി കിട്ടാനാണ് ബുദ്ധിമുട്ട്. തുടങ്ങിക്കഴിഞ്ഞാൽ സാവകാശം അത് പടർന്നു പന്തലിക്കും.